Pages

Friday, April 28, 2017

MISSING HIKER FOUND AFTER SURVIVING 47 DAYS IN THE HIMALAYAS

MISSING HIKER FOUND AFTER SURVIVING 47
DAYS IN THE HIMALAYAS
എവറസ്റ്റില് 47 ദിവസം മഞ്ഞില് കുടുങ്ങിയ
വിദ്യാര്ത്ഥിയെ രക്ഷപെടുത്തി
A Taiwanese hiker with maggots already feasting on his flesh has been found, after missing for seven weeks in the Himalayan Mountains.Liang Sheng-yueh, 20 — who was forced to resort to a salt and snow diet to survive — was found Wednesday afternoon alongside his hiking partner, Liu Chen Chun, who died three days before help arrived, CNN reported.The men were found in a ravine near the Narchet River in the sprawling Nepalese mountain range that’s home to Mount Everest.
The pair set off for a hike without a guide or porter March 9 but eventually lost their bearings when a snowstorm hit, and fell off a cliff into a ravine, where they found shelter in a small cave, CNN said.When their families didn’t hear from them, they requested a formal search, which went on fruitlessly for weeks.The two survived the first 10 days with packed food they were carrying, but had to turn to salt and snow to endure the remaining 37 days.Liang lost 66 pounds during the ordeal and was presumed dead by Nepalese officials.
Despite his malnutrition, Liang was “very happy” to see the rescuers and greeted them by saying “Namaste,” CNN reported, citing one of the rescuers, Madhav Basnet.Liang did not have any serious injuries, but was unstable psychologically and had maggots crawling between his toes and lice in his hair, according to CNN.He’s recovering in a hospital in Kathmandu, where he slurped down six bowls of soup on his first night, according to Basnet.“He kept thanking me,” Basnet said. “He is gaining energy very fast.”
എവറസ്റ്റില്‍ ട്രക്കിംങിനിടെ മഞ്ഞില്‍ കുടുങ്ങിയ തായ്‌വാന്‍ കാരനായ വിദ്യാര്‍ത്ഥിയെ 47 ദിവസത്തിന് ശേഷം ജീവനോടെ രക്ഷപ്പെട്ടു. 21കാരനായ ലിയാങ് ഷെങ് യുവേയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി 19 വയസുള്ള ലിയു ചെന്‍ ചുന്‍ നാല്‍പ്പത്തിനാലാം ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.ബുധനാഴ്ച്ച നാട്ടുകാര്‍ കണ്ടെത്തിയ ഇവരെ ഹെലിക്കോപ്ടറില്‍ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നും ലിയാങ് ഷെങ് ആരോഗ്യവാനായിരിക്കുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കാലുകളില്‍ പുഴുവരിച്ച നിലയിലാണ് ലിയാങിനെ കണ്ടെത്തിയിരുന്നത്. തലയിലെ മുടി നിറയെ താരനും പേനും നിറഞ്ഞ അവസ്ഥയിലായിരുന്നു. ശരീരഭാരം മുപ്പത് കിലോയോളം കുറവുവരുകയും ചെയ്തിരുന്നു.
അസാധാരണമായ ധൈര്യമാണ് ലിയാങ് ഷെങ് പ്രകടിപ്പിച്ചതെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അജയ് സിങ് ഥാപ്പ പറഞ്ഞത്. കൈവശമുണ്ടായിരുന്ന ഉപ്പും വെള്ളവുമാണ് ഇത്രയും ദിവസങ്ങള്‍ പിടിച്ചു നില്‍ക്കാന്‍ ഇയാളെ സഹായിച്ചത്. നേപ്പാളിലെ ധാഡിംഗ് ജില്ലയിലെ ടിപ്ലിംങ് ഗ്രാമത്തിലെ ഒരു വെള്ളച്ചാട്ടത്തിനടിയിലെ ഗുഹയില്‍ നിന്നാണ് ഇവരെ ഗ്രാമീണര്‍ കണ്ടെത്തിയത്. 8500 അടി ഉയരത്തിലുള്ളതാണ് ഈ പ്രദേശം. ലിയാങിന് അടുത്തു തന്നെയായി കിടക്കുന്ന നിലയിലായിരുന്നു ലിയു ചെന്‍ ചുനിന്റെ മൃതദേഹം.
തായ്‌വാനിലെ നാഷണ്‍ ഡോങ് ഹ്വാ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഫെബ്രുവരിയില്‍ ഇന്ത്യ വഴിയാണ് ഇവരുടെ സംഘം നേപ്പാളിലെത്തിയത്. കനത്ത മഞ്ഞുവീഴ്ച്ചയെ വകവെക്കാതെ വടക്കന്‍ ധാഡിംഗിലെ ഒരു ഗ്രാമത്തില്‍ നിന്നും ഇവര്‍ ട്രക്കിംങിന് പോവുകയായിരുന്നു. ട്രക്കിംങിനിടെ വഴി തെറ്റിയതോടെയാണ് ദുരന്തം ആരംഭിക്കുന്നത്. ഏതെങ്കിലും ജനവാസകേന്ദ്രത്തിലെത്തുമെന്ന പ്രതീക്ഷയില്‍ ഒരു നദിയോട് ചേര്‍ന്ന് നടന്നു തുടങ്ങിയ ഇവര്‍ ഒരു വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ച് താഴേക്ക് വീഴുകയായിരുന്നു. ഇതോടെ മുകളിലേക്ക് കയറാനോ രക്ഷപ്പെടാനോ സാധിക്കാതെ കിടങ്ങില്‍ കുടുങ്ങിയ ഇവര്‍ കൈവശമുണ്ടായിരുന്ന ഭക്ഷണം ഉപയോഗിച്ച് രണ്ട് ആഴ്ച്ചയോളം പിടിച്ചു നിന്നു. പിന്നീട് വെള്ളവും ഉപ്പും മാത്രമായിരുന്നു ഭക്ഷണം.
മാര്‍ച്ച് പത്തിന് വീടുകളിലേക്ക് വിളിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പതിനഞ്ചാം തിയതിയായിട്ടും വിദ്യാര്‍ഥികള്‍ ബന്ധപ്പെടാതിരുന്നതിനെ തുടര്‍ന്ന് അവര്‍ നേപ്പാളിലെ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. നേപ്പാള്‍ പൊലീസ് മൂന്ന് ഗൈഡുകളുടേയും ഒരു ഹെലിക്കോപ്റ്ററിന്റേയും സഹായത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കനത്ത തണുപ്പും മഞ്ഞുവീഴ്ച്ചയും തിരച്ചിലിനെ കൂടുതല്‍ വിഷമത്തിലാക്കി. ഗൈഡുകളുടേയും പോര്‍ട്ടര്‍മാരുടേയും സഹായമില്ലാതെയായിരുന്നു ഈ വിദ്യാര്‍ഥികള്‍ ട്രക്കിംങിനിറങ്ങിയത്. ഭക്ഷണവും ടെന്റും സ്ലീപ്പിംങ് ബാഗുകളും അടക്കമായിരുന്നു യാത്ര. ചുവന്ന നിറത്തിലുള്ള ടെന്റാണ് പിന്നീട് ഗ്രാമീണര്‍ക്ക് ഇവരെ കണ്ടെത്തുന്നതിന് സഹായകമായത്.
Prof. John Kurakar


No comments: