Pages

Friday, April 7, 2017

പശുവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാതിരിക്കു .

പശുവിനെ രാഷ്ട്രീയത്തിലേക്ക്  വലിച്ചിഴക്കാതിരിക്കു .

മലപ്പുറത്ത്  എല്ലാവര്‍ക്കും ഒരു പാക്കറ്റ് ബീഫ് കൊടുക്കും എന്ന് ബിജെപി സ്ഥാനാര്‍ഥി പ്രസംഗിച്ചതായി കേട്ടു.രണ്ടു ദിവസം കഴിഞ്ഞപ്പോൾ "‘കേരളത്തില്‍ ഒരു പശുവിനെപ്പോലും കൊല്ലാന്‍ അനുവദിക്കില്ല;  പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നു’." എന്ന്  ഒരു യുവനേതാവ്  പ്രഖ്യാപിക്കുന്നതായി കേട്ടു .ഇതൊക്കെ വോട്ടുതട്ടാനുള്ള തന്ത്രവുമാണെകിലും  ഒരു വര്‍ഗീയ ധ്രുവീകരണത്തിൻറെ സന്ദേശം  ഇതിലുണ്ട് . കേരളത്തിൽ ജാതിക്കും മതത്തിനും അതീതമായി ബഹുഭൂരിപക്ഷംപേരും ബീഫ് കഴിക്കുന്നവരാണ് .വർഗ്ഗീയതയുടെ തീക്കനല്‍ വിത്തുകള്‍  കേരളത്തിൽ  വാരി വിതറരുത്. എല്ലാ മതവിഭാഗങ്ങളും ഒരുമയോടെ ജീവിക്കുന്ന നാടാണ് കേരളം .വർഗ്ഗീയത അഴിച്ചുവിട്ടാൽ , അത് പടർന്നാൽ ആർക്കും അത് കെടുത്താനാവില്ല .
 മതേതര ബോധം ശക്തമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ആവശ്യമില്ലാതെ പശുവിനെ മലപ്പുറം തെരഞ്ഞടുപ്പിൽ കൊണ്ടുവരരുത് .പശുവിന്റെ പേരില്‍ തീവ്രവികാരത്തെ ഇളക്കിവിടാനുള്ള കുത്സിത നീക്കങ്ങള്‍  കേരളീയർ തുടക്കത്തിലേ നുള്ളണം .ഉത്തരേന്ത്യയിലെ ബീഫ് രാഷ്ട്രീയം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്ന വേദനാജനകമായ വസ്തുത നമുക്ക് മുമ്പിലുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ താരാനഗറില്‍ പശു സംരക്ഷണ സംഘംഒരു  യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മതേതര മനസുകള്‍ ഇനിയും മുക്തമായിട്ടില്ല. പശുവിനെ വെറുതെ വിടുക ,അവ പോയി പുല്ലു തിന്നട്ടെ .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: