Pages

Thursday, April 6, 2017

കേരള പൊലീസ് കാലം മാറിയതും ഭരണം മാറിയതും അറിയുന്നില്ല .

കേരള പൊലീസ് കാലം മാറിയതും ഭരണം 
മാറിയതും  അറിയുന്നില്ല .

കേരള പൊലീസ് കാലം മാറിയതും ഭരണം മാറിയതും  അറിയുന്നില്ല .ഇടതുപക്ഷം ഭരിക്കുമ്പോൾ  പൊലീസിൽ നിന്ന് അൽപം മാന്യമായ പെരുമാറ്റം  കേരളീയർ പ്രതീക്ഷിച്ചു . മുഖ്യമന്ത്രിയുടെ  നിർദ്ദേശങ്ങൾ കേരളത്തിലെ ജനങ്ങൾ ആവേശത്തോടെ നോക്കി കണ്ടവരാണ്. എന്നാൽ ആ നിർദ്ദേശങ്ങളും, ഉപദേശങ്ങളും വെറും പാഴ്വാക്കുകളായി മാറി .നമ്മുടെ പോലീസ് സേന കാലത്തിനനുസരിച്ചു വളർന്നിട്ടില്ല ,കാലത്തിനു പിറകെ പോകുകയാണ് .പൗരന്മാരോട്  എങ്ങനെ പെരുമാറണം  എങ്ങനെ സംസാരിക്കണം  എന്ന്  ഇപ്പോഴും പലർക്കുമറിയില്ല .
ഇന്നും ധൈര്യമായി ഒരു പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെല്ലാൻ സ്ത്രീകൾ ഭയക്കുന്നു. എന്തിന് മാന്യമായി ജീവിക്കുന്ന പുരുഷന്മാർ ഭയക്കുന്നു. കാരണം മറ്റ് സർക്കാർ സ്ഥാപനങ്ങൾ പോലെ ജനകീയമായല്ല പോലീസ് ഇടപെടുന്നത് . ജനങ്ങളെ സംരക്ഷികേണ്ടവർ, ജനത്തിൻറെ കാവലാൾ ആകേണ്ടവർ, അവരെ ജനം ഭയക്കുന്നു. എവിടെയാണ് നമുക്ക്  തെറ്റുപറ്റിയത് അഴിമതിക്കാരായ,കിരാതന്മാരായ, ക്രൂരന്മാരായ , നിസ്സംഗരായ പോലീസുകാർ സേനക്ക് അപമാനമാണ് . പൊലീസുകാരെ ക്രൂരന്മാരാക്കുന്നത്, അവരുടെ പരിശീലനത്തിലെ പാളിച്ച ആണെങ്കിൽ അതിൽ മാറ്റം വരുത്തണം .മുഖ്യമന്ത്രിയും ഇടതുപക്ഷനേതാക്കളും ഉണരണം


പ്രൊഫ്. ജോൺ കുരാക്കാർ

No comments: