Pages

Wednesday, April 26, 2017

ശബ്ദമലിനീകരണംതടയുന്ന കാര്യത്തിൽ അധികാരികൾ നിസംഗത കാട്ടുന്നു

ശബ്ദമലിനീകരണംതടയുന്ന കാര്യത്തിൽ 
അധികാരികൾ നിസംഗത കാട്ടുന്നു

ഇന്ന് 2017  ഏപ്രിൽ 26 അന്താരാഷ്ട്ര ശബ്ദമലിനീകരണാവബോധ ദിനമാണ് .നിശബ്ദ കൊലയാളിയായി ശബ്ദമലിനീകരണം മാറിയെങ്കിലും ശബ്ദമലിനീകരണം കൊണ്ട്‌ സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളും  മാനസിക പ്രശ്നങ്ങളും പൊതുസമൂഹം ഇനിയും കാര്യമായി മനസ്സിലാക്കിയിട്ടില്ല. ഇക്കാര്യത്തിൽ പല നിയമങ്ങൾ ഉണ്ടെങ്കിലും   കാര്യക്ഷമമായി നടപ്പിലാക്കാൻ അധികാരികൾക്ക് കഴിയുന്നതുമില്ല .അമിത  ശബ്ദം ഗർഭസ്ഥ ശിശുവിൽ തുടങ്ങി വയോധികർക്ക്‌ വരെ കേൾവിക്കുറവിനോടൊപ്പം ഹൃദയം, തലച്ചോറ്‌, രക്തസമ്മർദ്ദം, പ്രമേഹം, ആമാശയത്തിൽ അമ്ലാംശം കൂടുന്ന ഹൈപ്പർ അസിഡിറ്റി, അലർജി, ആസ്തമ വർദ്ധിക്കാനുള്ള സാധ്യത തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
\ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ്‌ ഇന്ത്യ. ഇന്ത്യയിൽ ഏറെമുന്നിലാണ് കേരളം .അമിത ശബ്ദങ്ങളും അതിന്റെ ദൈർഘ്യം അനുസരിച്ച്‌ കേൾവിക്കുറവ്‌, പഠന വൈകല്യം, അനിയന്ത്രിതമായ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ ഉണ്ടാക്കുന്നു. ബോംബ്‌, അമിട്ട്‌ സ്ഫോടനങ്ങൾ പോലുള്ള അമിത ശബ്ദങ്ങൾ ഒറ്റത്തവണ കൊണ്ടു തന്നെ കർണപടങ്ങൾക്ക്‌ നാശം വരുത്തുകയും കേൾവി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ശബ്ദമലിനീകരണത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്‌ ജനസാന്ദ്രത കൂടിയ വലിയ നഗങ്ങളിലും വലിയ ഫാക്ടറികളുടെ സമീപത്ത്‌ ജീവിക്കുന്നവരിലുമാണ്‌. വാഹനപ്പെരുപ്പവും ഇതിന്റെ തീവ്രത കൂട്ടുന്നു. കേരളത്തിൽ 2000ത്തിൽ 20 ലക്ഷം വാഹനങ്ങൾ ഉണ്ടായിരുന്നത്‌ ഇന്ന്‌ ഒരു കോടിയിലധികമായി വർദ്ധിച്ചിട്ടുണ്ട്‌. ഈ വാഹനങ്ങളിൽ നിന്നുള്ള ശബ്ദ മലിനീകരണം തന്നെ അപകടകരമാം വിധത്തിലുള്ളതാണ്‌.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഹോണിന്റെ ഉപയോഗം ഈ ആഘാതത്തിന്റെ വ്യാപ്തി കൂട്ടുന്നു.ന്യൂ ജനറേഷൻ സഭകളുടെ താൽക്കാലിക  ആരാധനാലയങ്ങളിൽ നിന്നുള്ള അമിത ശബ്ദങ്ങളും ഉച്ചഭാഷിണികളും വലിയ പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്‌ .ഒരളവിന് മുകളിലുള്ള ശബ്ദത്തിന്‌ ഗർഭസ്ഥശിശുവിന്റെ ശ്രവണശേഷി കുറയ്ക്കാനോ തീരേ ഇല്ലാതാക്കാനോ സാധിക്കും. ശബ്ദമലിനീകരണം ഒരു നിശ്ശബ്ദകൊലയാളിയാവുന്നതിനു മുൻപ് ജനങ്ങൾ   ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ ശ്രവണശേഷി കുറഞ്ഞ ഒരുതലമുറ നമ്മുടെ കൺമുന്നിൽ സൃഷ്ടിക്കപ്പെടും. ഈ തിരിച്ചറിവിൽനിന്നാണ് ഏപ്രിൽ 26 അന്താരാഷ്ട്ര ശബ്ദമലിനീകരണാവബോധ ദിനമായി ആചരിക്കാൻ ആഗോളതലത്തിൽ തീരുമാനമെടുത്തത്.
ശബ്ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കാൻ ഡോക്ടർമാർ  ശ്രമിക്കണം .കേരളത്തിൽ വാഹനങ്ങളുടെ ഹോണുകളുടെ ദുരുപയോഗമാണ് നിരത്തുകളിൽ നാം നേരിടുന്ന ഏറ്റവും വലിയ ശബ്ദശല്യം. അനാവശ്യമായി ഹോൺ ഉപയോഗിച്ച് മറ്റുവാഹനങ്ങളെ അകറ്റുന്ന ദുശ്ശീലം നമ്മുടെ നാട്ടിൽ വ്യാപകമാണ്. വിദേശരാജ്യങ്ങളിൽ അത്യാവശ്യഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നത് മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ഇവിടെ ഹോൺ മുഴക്കിയാണ്  പലപ്പോഴും ശക്തിപ്രകടനങ്ങൾ നടത്തുന്നത്. സ്വകാര്യ ബസ് ഡ്രൈവർമാരാണ് പ്രധാന പ്രതികൾ. സിഗ്നൽ കാത്തുകിടക്കുന്ന ഘട്ടങ്ങളിൽപ്പോലും ഹോൺ അടിക്കാതിരിക്കാൻ ഇവർക്കാവില്ല. 120 ഡെസിബലിന് മുകളിൽവരുന്ന ഈ ശബ്ദം തുടർച്ചയായി ശ്രവിച്ചാൽ കർണപടത്തിന് സാരമായ ക്ഷതം സംഭവിക്കാമെന്ന് . ഇ.എൻ.ടി. വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
 രാഷ്ട്രീയക്കാർക്കും മതനേതാക്കൾക്കും ശബ്ദ മലീനീകരണം തടയുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിയും .രാത്രി പത്തുമണിക്കും രാവിലെ ആറിനുമിടയ്ക്ക് അടച്ചിട്ട മുറികളിലൊഴികെ ഉച്ചഭാഷിണി പാടില്ലെന്ന നിയമം ഉണ്ടെങ്കിലും ഉത്സവസമയങ്ങളിൽ ഇതൊന്നും ബാധകമാവാറില്ല. കോളാമ്പികൾ നിരോധിച്ചിട്ടുണ്ടെങ്കിലും ബോക്സിന്റെ ബോക്സിന്റെ രൂപത്തിൽ എത്തുന്നത് പലപ്പോഴും പെട്ടിയിലാക്കിയ കോളാമ്പികളാണ്. ആംപ്ലിഫയറിൽനിന്ന് 300 മീറ്റർ അകലത്തിലേ ബോക്സുകൾപോലും ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ...നിലനിൽക്കുമ്പോഴും മൈക്ക് അനുമതിയുടെ മറവിൽ മൂന്നും നാലും കിലോമീറ്റർ ദൂരത്തിൽ കോളാമ്പികൾ സ്ഥാപിക്കുന്നതിനെയും ആർക്കും  എതിർക്കാറില്ല. അനുമതിപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിന്റെ പലമടങ്ങ് ഉപകരണങ്ങൾ ഉപയോഗിച്ചാലും ആർക്കും എതിർക്കാൻ കഴിയുന്നില്ല .ശബ്ദമലിനീകരണം തടയാൻ സഹായകമായ, കുറഞ്ഞത് ഏഴ് നിയമങ്ങൾ രാജ്യത്തുണ്ടെന്നത് അറിയാത്തതുകൊണ്ടാവാം പലപ്പോഴും ഈ ശല്യത്തിനുമുന്നിൽജനം  നിസ്സഹായരായി നിൽക്കുന്നത്..അധികാരികളുടെ മൗനം ആപത്തായി മാറുന്നു .. 75 ഡെസിബലിന് മുകളിലുള്ള ഹോണുകൾ നിരോധിച്ചുകൊണ്ട് ഉത്തരവുകൾ സുപ്രീംകോടതി പലപ്പോഴായി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ തയ്യാറായിട്ടില്ല. വാഹനങ്ങളിൽ കമ്പനി ഘടിപ്പിച്ചിട്ടുള്ള ഹോണുകൾക്കുപുറമേ അധികഹോണുകൾ ഘടിപ്പിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നു .ശബ്ദമലിനീകരണംതടയുന്ന കാര്യത്തിൽ  നമുക്ക് ഒന്നിക്കാം .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: