Pages

Saturday, April 29, 2017

വെള്ളത്തിനുവേണ്ടി കേരളം ഒരൊറ്റ ജനതയായി ഒരുമയോടെ ഉണരണം

വെള്ളത്തിനുവേണ്ടി കേരളം ഒരൊറ്റ ജനതയായി ഒരുമയോടെ ഉണരണം

കേരളം വരളുകയാണ് ,നീറുകയാണ് . അസഹ്യമാംവിധം വേനൽ കടുത്തു കഴിഞ്ഞു .ഭൂഗർഭജല നിരപ്പ്‌ ആപത്‌കരമാംവിധം താഴ്‌ന്നിരിക്കുന്നു. കുടിവെള്ളക്ഷാമം സംസ്ഥാനത്തെങ്ങും ഒരുപോലെ ഒരുപോലെ രൂക്ഷമാണ്‌. കിണറുകളും ജലസംഭരണികളും വറ്റിത്തുടങ്ങി.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ രണ്ടുപതിറ്റാണ്ടിലെ ഏറ്റവും താഴ്‌ന്ന നിലയിലെത്തിയിരിക്കുന്നു.31 അടികൂടി ജലനിരപ്പു താഴ്‌ന്നാൽ മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്‌പാദനം പൂർണമായും നിലയ്ക്കും. പരമാവധി 28 ദിവസംകൂടി വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമേ അണക്കെട്ടിലുള്ളൂവെന്ന്‌ വൈദ്യുതി ബോർഡ്‌ മുന്നറിയിപ്പു നൽകിക്കഴിഞ്ഞിരിക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ പട്ടണങ്ങളിൽ ജലോപയോഗ നിയന്ത്രണം ഏർപ്പെടുത്തികഴിഞ്ഞു .
മെയ് മാസത്തിൽ ചൂട് രൂക്ഷമാകാനാണ് സാധ്യത . പുതിയൊരു ജലവിവേകത്തിലേക്ക്കേരളം  മാറണം .ഒരു  തുള്ളിവെള്ളവും പാഴാക്കുകയില്ലെന്ന്‌ മലയാളികൾ പ്രതിജ്ഞയെടുക്കണം . പൈപ്പു തുറന്നിട്ടു പല്ലുതേയ്ക്കുന്നവർ ഒരു പാത്രം വെള്ളത്തിലേക്കും ഷവറിൽ കുളിക്കുന്നവർ  ഒരു ബക്കറ്റ് വെള്ളത്തിലേക്കും  വഴിമാറണം .പാത്രങ്ങളും പച്ചക്കറികളും മറ്റും കഴുകുന്ന വെള്ളം വെറുതെ ഒഴുക്കിക്കളയാതെ ചെടികള്‍ക്ക് നനയ്ക്കാനും പച്ചക്കറി തോട്ടത്തിലേക്കും  ഉപയോഗിക്കണം .മഴയുടെ സ്വന്തം നാടുകൂടിയായ കേരളം കുടിവെള്ളം മുട്ടുന്ന ഗുരുതരസ്ഥിതിയിലേക്കു നീങ്ങുകയാണ്‌ . ഒരു തുള്ളി വെള്ളവും പാഴാക്കാതെ സൂക്ഷിക്കാൻ മലയാളി തയാറാകണം
പ്രൊഫ്. ജോൺ കുരാക്കാർ


No comments: