Pages

Thursday, January 5, 2017

TRIBUTE PAID TO VETERN ACTOR OM PURI

TRIBUTE PAID
 TO VETERN ACTOR OM PURI
നടന് ഓംപുരി അന്തരിച്ചു
Veteran actor Om Puri has passed away after a massive heart attack early on 6th January,2017,Friday morning. The actor was 66. Om Puri’s friends and colleagues from Bollywood reached his Andheri residence to pay their last respects to the actor. Puri’s body was taken to Cooper hospital for postmortem, following which the funeral will take place.
Confirming the news to indianexpress.com, filmmaker Ashoke Pandit — a close friend of Puri — said,”Omji suffered from a massive heart attack in the morning today. We have just reached his residence.”
He also took to Twitter to share the news, “Sad & shocked to know that versatile actor Om Puri jee has expired due to heart attack early morning today. #RIP.”
Watch video: Om Puri passes away at the age of 66.The actor has appeared in mainstream Bollywood cinema as well as Pakistani, British and Hollywood films. The actor has received an OBE as well as Padma Shri, the fourth highest civilian award of India. Prime Minister Narendra Modi also condoled his death. “The Prime Minister condoles the passing away of actor Om Puri & recalls his long career in theatre & films,” PMO India tweeted.
Puri’s friends in Bollywood were left shell-shocked by his death. Mahesh Bhatt tweeted: Goodbye Om! A part of me goes with you today. How can I ever forget those passionate nights we spent together talking about cinema & life ?
പ്രശസ്ത ചലച്ചിത്രതാരം ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ഏറെനാളായി കലാരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇന്ത്യൻ സിനിമകൾ കൂടാതെ അമേരിക്കൻ, ബ്രിട്ടിഷ് സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലിഷ്, മറാത്തി, പഞ്ചാബി, കന്നഡ,മലയാളം തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു....

1976ൽ പുറത്തിറങ്ങിയ ഘാഷിറാം കോട്‌വാൽ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. അംരീഷ് പുരി, നസീറുദ്ദീൻ ഷാ, ശബാന അസ്മി, സ്മിത പാട്ടിൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര താരങ്ങൾക്കൊപ്പം അഭിനയിച്ചു. ആക്രോശ്, അർധസത്യ, ഗിഥ് പാർട്ടി, ആഘാത്, ആശ്രയ്... തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആടുപുലിയാട്ടം, സംവൽസരങ്ങൾ, പുരാവൃത്തം എന്നീ മലയാളസിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ സൺ ദി ഫനടിക്, ഈസ്റ്റ് ഈസ് ഈസ്റ്റ്, ദി പരോൾ ഓഫിസർ തുടങ്ങിയവയാണ് ബ്രിട്ടിഷ് ചിത്രങ്ങളിൽ ചിലത്. സിറ്റി ഓഫ് ജോയ്, വോൾഫ്, ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്നെസ്റ്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും ഓം പുരി കയ്യൊപ്പ് പതിപ്പിച്ചു. 1982, 84 വർഷങ്ങളിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരവും 1999ൽ ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് ബാഫ്റ്റ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കച്ചവട സിനിമ, കലാമൂല്യമുള്ള സിനിമ എന്നിങ്ങനെ രണ്ട് തരത്തിലാണ് പൊതുവെ സിനിമയെ നിർവചിച്ചത്. കച്ചവടസിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ തന്‍റെ കഴിവ് തെളിയിച്ച നടനായിരുന്നു ഓം പുരി. ഒരു വിഭാഗത്തിൽ മാത്രം ഉറച്ച് നിൽക്കാന് അദ്ദേഹം തയാറായിരുന്നില്ല. സിനിമക്ക് മുന്നിൽ അദ്ദേഹം എന്നും നടൻ മാത്രമായിരുന്നു.ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ബോളിവുഡിന് ഒാം പൂരിയെന്ന സ്വഭാവ നടന്‍റെ നഷ്ടം നികത്താനാവാത്തതാണ്.
ഹരിയാനയിലെ അംബാലയിൽ ജനിച്ച ഓം പുരി പഞ്ചാബിലും ജീവിതത്തിന്‍റെ ഒരുഭാഗം ചിലവഴിച്ചിട്ടുണ്ട്.  ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഡൽഹിയിലുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ചു.  അവിടെ നടൻ നസീറുദ്ദീൻ ഷായുടെ സഹപാഠികൂടിയായിരുന്നു അദ്ദേഹം.1976-ൽ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വൽ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. അമരീഷ് പുരി, നസീറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിത പാട്ടീൽ തുടങ്ങിയ താരങ്ങളുടെ കൂടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം നിറഞ്ഞാടി.  ഭവനി ഭവായ് (1980), സദ്ഗതി (1981), അർദ് സത്യ (1982), മിർച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.

1990കളുടെ മധ്യത്തോടെയാണ് ഓം പുരി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയത്. മൈ സൺ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോൾ ഓഫീസ്സർ (2001) എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിൽ വേഷമിട്ടത് അതിനാലാണ്.ഹോളിവുഡ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ജോയ് (1992), വോൾഫ് (1994), ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്നെസ്സ് (1996), മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ൽ പുറത്തിറങ്ങിയ എട്ട് ഓസ്കാർ അവാർഡുകൾ നേടിയ ഗാന്ധി എന്നീ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.ഒരു ഹാസ്യനടൻ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ചാച്ചി 420 (1997), ഹേര ഫേരി (2000), ചോർ മചായെ ഷോർ (2002), മാലാമാൽ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടൻ എന്ന നിലയിൽ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ആരോഹണ്‍ (1982), അര്‍ധസത്യ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഓം പുരിയെ തേടിയെത്തി. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.1999ല്‍ 'ഈസ്റ്റ് ഈസ് ഈസ്റ്റ്' എന്ന ബ്രിട്ടീഷ് ചിത്രത്തിലെ പ്രകടനത്തിന് ബാഫ്റ്റ പുരസ്‌കാരവും ഓംപുരിയെ തേടിയെത്തി.താരത്തിന്‍റെ പെട്ടെന്നുണ്ടായ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. സിനിമാ-രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർ താരത്തിന്‍റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി. ബോളിവുഡിന് മികച്ച നടനെ നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.



Prof. John Kurakar

No comments: