Pages

Monday, January 23, 2017

TAMIL NADU ASSEMBLY PASSES JALLIKATTU BILL

TAMIL NADU ASSEMBLY PASSES JALLIKATTU BILL
തമിഴ്നാട് നിയമസഭയുടെ പ്രത്യേക യോഗം ജെല്ലിക്കെട്ട് ബിൽ പാസാക്കി.
Tamil Nadu has passed a new law legalising the hugely famous bull-taming sport jallikattu, which was banned by the Supreme Court in 2014. The bill was tabled and passed in the Tamil Nadu Assembly today (23rd January,2017),  almost a week after hundreds of protesters occupied Chennai's famous Marina Beach protesting against the ban.
The protest, which has been peaceful so far, turned violent today after police tried to evict the agitators from the site. At about 6 in the morning police tried to evict the protesters from the site leading to  clashes in which some people were injured. Vehicles outside a police station were set on fire by agitators who are demanding a permanent solution to the issue.

ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന ബില്ലിനു തമിഴ്നാട് നിയമസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി ഒ. പനീർസെൽവമാണ് ബിൽ അവതരിപ്പിച്ചത്. തുടർന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ഐകകണ്ഠേന ബില്ലിന് അനുമതി നൽകി... ജെല്ലിക്കെട്ടിന് ഏർപ്പെടുത്തിയ നിരോധനം നിയമം വഴി നീക്കണമെന്ന ആവശ്യമുയർത്തി തമിഴ്നാട്ടിൽ നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായതിന് പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക യോഗം ചേർന്ന് ബിൽ പാസാക്കിയത്....

നിയമസഭ ബില്‍ പാസാക്കിയതോടെ ഇതു നിയമമായി മാറും. പിന്നീട്, ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ചെറുക്കുന്നതിനുള്ള 1960ലെ കേന്ദ്ര നിയമത്തിലെ ഭേദഗതിയാണു ബില്ലിലുണ്ടാവുക. തമിഴ്നാട്ടില്‍ മാത്രമേ ഈ ഭേദഗതിക്കു പ്രാബല്യമുണ്ടാകൂ. ബിൽ നിയമമായി മാറുന്നതോടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം അവസാനിക്കുമെന്നാണ് പ്രതീക്ഷ.

ചെന്നൈയിലെ മറീന ബീച്ചിലുൾപ്പെടെ ജെല്ലിക്കെട്ട് സമരക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് നീക്കം ഇന്ന് തമിഴ്നാട്ടിലെങ്ങും വ്യാപക സംഘർഷത്തിനു കാരണമായിരുന്നു. ചെന്നൈയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാരും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി. പരുക്കേറ്റ ഒട്ടേറെ സമരക്കാരും പൊലീസുകാരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സമരക്കാർ ചെന്നൈയിൽ പൊലീസ് സ്റ്റേഷനും ഒട്ടേറെ വാഹനങ്ങൾക്കും തീവയ്ക്കുകയും ചെയ്തു. തമിഴ്നാടിന്‍റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും നാടന്‍ കാളകളുടെ ഇനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള ജെല്ലിക്കെട്ടിന്‍റെ പങ്കും കണക്കിലെടുത്താണു നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിരുന്നു.

Prof. John Kurakar

No comments: