Pages

Monday, January 2, 2017

ഇരുമ്പ് ഉലക്കവിഴുങ്ങിച്ചിട്ട് ചുക്കു കഷായം കൊടുക്കുന്നതു കൊണ്ട് എന്തു പ്രയോജനം ?

ഇരുമ്പ് ഉലക്കവിഴുങ്ങിച്ചിട്ട് ചുക്കു കഷായം കൊടുക്കുന്നതു കൊണ്ട് എന്തു പ്രയോജനം ?

 കഴിഞ്ഞ നവംബര്‍ എട്ട് , ഭാരതത്തിൻറെ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായത്തിനു തുടക്കം കുറിച്ചു .  കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്നാണ് ആ നടപടിയെ  പ്രധാനമന്ത്രി വിശേഷിപ്പിച്ചത് . വിവേക രഹിതമായും മുന്‍കരുതലില്ലാതെയും രാഷ്ട്രീയനേട്ടം കൊതിച്ചും നടപ്പാക്കിയ നോട്ട്പിന്‍വലിക്കലിനെ രാജ്യസ്നേഹത്തിന്റെ പേരില്‍ ന്യായീകരിക്കാന്  പ്രധാനമന്ത്രി ആഗ്രഹിച്ചത് . അമ്പതു ദിവസം കാത്തിരിക്കൂ എന്ന് ജനങ്ങളോട് പറഞ്ഞ മോഡി, എന്നിട്ടും ശരിയായിട്ടില്ലെങ്കില്‍ ജനങ്ങള്‍ നല്‍കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു .ആ കാലാവധി പിന്നിട്ടപ്പോള്‍ ജനങ്ങള്‍ക്കുമുന്നില്‍  ചില അടവുകളുമായി  പ്രത്യക്ഷപെട്ടിരിക്കുകയാണ്
.നോട്ട്ദുരിതവും തൊഴില്‍രാഹിത്യവും കച്ചവടക്കാരുടെ ദുര്‍ഗതിയും നാമമാത്ര ക്ഷേമപെന്‍ഷന്‍കാര്‍പോലും എടിഎമ്മിനും ബാങ്കിനുംമുന്നില്‍ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്ന ചടങ്ങും പുതുവര്‍ഷത്തിലും തുടരുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഉറപ്പായത്.  ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തേണ്ട ബജറ്റ് പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ ദൂരദര്‍ശന്റെ തത്സമയ സംപ്രേഷണത്തിലൂടെ അവതരിപ്പിച്ചുവെന്നല്ലാതെ നാട് നേരിടുന്ന അതിരൂക്ഷ ധനപ്രതിസന്ധി സംബന്ധിച്ച് ഒന്നും പ്രധാനമന്ത്രിയുടെ നാവില്‍നിന്നുതിര്‍ന്നില്ല. 1000, 500 രൂപ നോട്ടുകള്‍   ജനങ്ങളെ കടുത്ത ദുരിതത്തില്‍ തള്ളിയെന്ന് പുതുവത്സര പ്രസംഗത്തില്‍ സമ്മതിച്ചത് പുതിയ കാര്യമാണ്.  കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ സഹിക്കുന്നത് ത്യാഗമാണെന്ന്  അദ്ദേഹം സമ്മതിച്ചിരിക്കുന്നു . അണുരഹിതമായ ഉപകരണങ്ങള്‍കൊണ്ട് വൈദഗ്ധ്യത്തോടെ ചെയ്യേണ്ട ശസ്ത്രക്രിയ കോടാലികൊണ്ട് ചെയ്ത് രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്ന മുറിവൈദ്യന്റെ ന്യായമാണത്.   മാത്രമല്ല  ഇരുമ്പ് ഉലക്ക വിഴുങ്ങിച്ചിട്ട് ചുക്കു കഷായം കൊടുക്കുകയുമാണ് .
അസത്യങ്ങളും അബദ്ധങ്ങളും  അവതരിപ്പിക്കുന്നത് രാജ്യത്തിന്റെ ഭരണാധികാരിക്ക് യോജിച്ച രീതിയുമല്ല. യഥാര്‍ഥ കണക്കുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തണം. 50 ദിവസംകൊണ്ട് എത്ര രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു, ഇതോടെ കള്ളപ്പണത്തിന്റെ സാന്നിധ്യം ഇല്ലാതായോ എന്ന് പറയാന്‍ സര്‍ക്കാരിന് കഴിയണം. തെറ്റ് പറ്റിയതായി തോന്നുന്നുവെങ്കിൽ അത്‌ ജനത്തോട്‌ തുറന്നു പറയണം . സമാധാനപ്രീയരായ ഭാരതീയർ  എല്ലാം സഹിക്കും   പ്രതീക്ഷയാണ് അവരെ മുന്നോട്ടു നയിക്കുന്നത് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: