Pages

Sunday, January 22, 2017

മാറ്റങ്ങൾക്കു വിധേയമാകാൻ പോകുന്ന അമേരിക്കയും പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പും

മാറ്റങ്ങൾക്കു വിധേയമാകാൻ പോകുന്ന അമേരിക്കയും
പ്രസിഡന്റ് ഡോഡ് ട്രംപും

അ​മേ​രി​ക്ക​യിൽ  ഡോ​ണ​ൾ​ഡ് ട്രംപ്  അ​ധി​കാ​ര​മേ​റ്റപ്പോൾ  അ​മേ​രി​ക്ക​യി​ൽ പു​തി​യൊ​രു ഭ​ര​ണ​ശൈ​ലി​യും മാറ്റവും ഉണ്ടാകുമെന്ന് കരുതുന്നവർ ധാരാളമുണ്ട്.അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​പ്ര​തീ​ക്ഷി​ത വി​ജ​യ​ങ്ങ​ൾ ചി​ല​പ്പോ​ഴൊ​ക്കെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ട്രം​പി​ന്‍റെ വി​ജ​യം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പു ന​ട​ന്ന അ​ഭി​പ്രാ​യ സ​ർ​വേ​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടു ചേ​ർ​ന്നു​ന​ട​ന്ന എ​ക്സി​റ്റ് പോ​ളു​ക​ളു​മെ​ല്ലാം വി​ജ​യ​സാ​ധ്യ​ത​യി​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​യാ​യി കാ​ട്ടി​യ ട്രം​പ് മ​ത്സ​ര​ഫ​ലം വ​ന്ന​പ്പോ​ൾ അ​ദ്ഭു​തം സൃ​ഷ്ടി​ച്ചു. അ​ന്നു​മു​ത​ൽ അ​മേ​രി​ക്ക​യി​ൽ പ​ല​യി​ട​ത്തും ട്രം​പ് വി​രു​ദ്ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. ഈ​യി​ടെ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യി. ക​ലാ​കാ​രന്മാ​രും സം​ഗീ​ത​ജ്ഞ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം ട്രം​പ് വി​രു​ദ്ധ പ്ര​ക​ട​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു.
 ട്രം​പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ദി​വ​സ​ത്തിലും  പ്ര​തി​ഷേ​ധം  വൻതോതിലുണ്ടായി . ലോ​ക​ത്തെ പ്ര​ബ​ല ജ​നാ​ധി​പ​ത്യ രാ​ജ്യ​വും സാ​ന്പ​ത്തി​ക, സൈ​നി​ക ശ​ക്തി​യു​മാ​യ അ​മേ​രി​ക്ക​യു​ടെ ഭ​ര​ണാ​ധി​കാ​രി​യാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്മാറി കഴിഞ്ഞു .ട്രം​പി​ന്‍റെ വ​ര​വ് അ​മേ​രി​ക്ക​ക്കാ​രി​ൽ മാ​ത്ര​മ​ല്ല, പ​ല രാ​ജ്യ​ങ്ങ​ളി​ലും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്ന​തു വ​സ്തു​ത​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​കാ​ല​ത്തും വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ശേ​ഷ​വും ട്രം​പ് ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും ത​ന്നെ​യാ​ണ് ഈ ​ആ​ശ​ങ്ക​യ്ക്കു കാ​ര​ണം.ട്രം​പ് ഒ​രു ബി​സി​ന​സു​കാ​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ആ ​ബി​സി​ന​സു​കാ​ര​നെ കാ​ണാ​നും ക​ഴി​യും.
 ബി​സി​ന​സു​കാ​ര​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളോ​ടെ​യു​ള്ള നീ​ക്ക​ങ്ങ​ളാ​ണു പ്ര​ഗ​ല്ഭ​നാ​യ രാ​ഷ്‌‌ട്രീ​യ​ക്കാ​ര​ന​ല്ലാ​തി​രു​ന്നി​ട്ടും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ക​സേ​ര​യി​ലെ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​നു വ​ഴി​വ​ച്ച​ത്. ​ഫോ​ർ​ബ്സ് ദ്വൈ​വാ​രി​ക പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് 370 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യാ​ണു ട്രം​പി​നു​ള്ള​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ബി​സി​ന​സ് ഇ​ട​പാ​ടു​ക​ൾ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ബ​ല​മാ​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന് എ​ന്ന നി​ല​യി​ൽ അ​മേ​രി​ക്ക​യു​ടെ വി​ദേ​ശ​ന​യം സു​പ്ര​ധാ​ന​മാ​ണ്. മ​ഹാ​യു​ദ്ധാ​ന​ന്ത​രം നാ​റ്റോ ചേ​രി​യെ ന​യി​ച്ചു​വ​രു​ന്ന അ​മേ​രി​ക്ക​യു​ടെ കൂ​ട്ടു​കെ​ട്ടു​ക​ളി​ൽ, ട്രം​പി​ന്‍റെ വ​ര​വോ​ടെ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നു​പോ​ലും പ​ല​രും സം​ശ​യി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ വി​രു​ദ്ധ ചേ​രി​യെ ന​യി​ച്ച പ​ഴ​യ സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യ റ​ഷ്യ​യു​ടെ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നു​മാ​യി ട്രം​പി​നു ന​ല്ല വ്യ​ക്തി​ബ​ന്ധ​മാ​ണു​ള്ള​ത്.
അ​മേ​രി​ക്ക​യു​ടെ ചൈ​നീ​സ് ന​യ​ത്തി​ൽ കാ​ത​ലാ​യ മാ​റ്റം ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. അദ്ദേഹത്തിൻറെ  ശരീരഭാഷയും പ്ര​വ​ചി​ക്കാ​നാ​വാ​ത്ത സ്വ​ഭാ​വ​രീ​തി​ക​ളും ട്രം​പിനെ വ്യത്യസ്ഥമാക്കുന്നു . ഇന്ത്യയോടുള്ള നിലപാട് എങ്ങനെയായിരിക്കും  എന്ന് കണ്ടെറിയണം .ആ​ദ്യം അ​മേ​രി​ക്ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​ന്ന ട്രം​പ് അ​മേ​രി​ക്ക​ക്കാ​ർ​ക്കു കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണു ശ്ര​മി​ക്കു​ക. മ​ൻ​മോ​ഹ​ൻ സിം​ഗും വാ​ജ്പേ​യി​യു​മൊ​ക്കെ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​പ്പോ​ന്നി​രു​ന്നു. ഒ​ബാ​മ​യു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യ ന​രേ​ന്ദ്ര​മോ​ദി​ക്കു ട്രം​പി​നോ​ടൊ​ത്തു സു​ഗ​മ​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഏ​താ​യാ​ലും ട്രം​പി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​ക്കു ചി​ല പ്ര​തീ​ക്ഷ​യു​ണ്ട്. മനുഷ്യത്വത്തിൽ ഊന്നിയുള്ള എല്ലാ വിഭാഗങ്ങളെയും ആദരിക്കുന്ന  ഒരു ഭരണമാണ്  അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പിൽ  നിന്ന് ലോകം പ്രതീക്ഷിക്കുന്നത് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: