Pages

Friday, January 27, 2017

വിദ്യാര്‍ത്ഥി സമരത്തിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കാൻ പാടില്ല

വിദ്യാര്ത്ഥി സമരത്തിന്റെ പേരില്പ്രിന്സിപ്പല്രാജിവയ്ക്കാൻ പാടില്ല

തിരുവനന്തപുരം ലോ അക്കാദമി പ്രിന്സിപ്പല്ലക്ഷ്മി നായര്ക്കെതിരെ  ഉയർന്നു വരുന്ന ആരോപണങ്ങൾ  കഴമ്പുള്ളതാണോ എന്ന് പരിശോധിക്കുകയാണ് വേണ്ടത് . ഏതെങ്കിലും വിദ്യാര്ത്ഥി സമരത്തിന്റെ പേരില്പ്രിന്സിപ്പല്രാജിവെയ്ക്കുന്ന കീഴ്വഴക്കമില്ല . അത് ശരിയുമല്ല .രാജി ഒഴികെയുള്ള വിഷയങ്ങളില്‍  ചർച്ചയാണ് വേണ്ടത് . പ്രിന്സിപ്പല്സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.. എല്ലാ രാഷ്ട്രീയക്കാരും ഒരുമിച്ച് ചേർന്നുള്ള   സമരം പുതുമയുള്ളതാണ് .
വിവിധ വിദ്യാര്ത്ഥി സംഘടനകള്നടത്തുന്ന സമരം രണ്ടാഴ്ച്ചയിലധികമായി തുടരുകയാണ് . വിദ്ധാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ  അംഗീകരിച്ചു കൊടുക്കണം . യാതൊരു കാരണവശാലും പ്രിൻസിപ്പൽ രാജിവയ്ക്കാൻ പാടില്ല .അനാവശ്യ കീഴ്വഴക്കം ആരും സൃഷ്ടിക്കരുത് .ശ്രിമതി ലക്ഷ്മി നായര്യോഗ്യതയുള്ള ,കഴിവുള്ള  പ്രിൻസിപ്പലാണ് . ഒരു സ്ത്രീ ആയതുകൊണ്ട് എന്തും ആർക്കും പറയാമെന്ന് വിചാരിക്കരുത് .ഈക്കാര്യത്തിൽ   രാഷ്ട്രീയം ചേരിതിരിവ് പാടില്ല . പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത് .സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: