Pages

Sunday, January 15, 2017

പാകിസ്ഥാനിൽ പോകണോ? വേണ്ടയോ ?

പാകിസ്ഥാനിൽ
 പോകണോ? വേണ്ടയോ ?
കമല്‍ രാജ്യം വിട്ട് പോകണമെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ  പ്രതിഷേധം  . ദേശസ്നേഹം കണ്ടുപിടിക്കാൻ ഇവിടെ പൊലീസും മറ്റുമുണ്ടല്ലോ ? എ.എന് രാധാകൃഷ്ണനെപ്പോലുള്ള നേതാവില് നിന്ന് ഇത്തരത്തിലൊരു പ്രസ്താവന വന്നത് വളരെ മോശമായിപ്പോയി ,നിലവാരമില്ലാത്ത  സംസാരമായിപ്പോയി .വിവിധ മതസ്ഥർ  ഒരുമയോടെ കഴിയുന്ന നാടാണ് ഭാരതം .നൂറുകണക്കിന് ആചാരാനുഷ്‌ടാനങ്ങളുള്ള നാടാണ് ഇന്ത്യ .സൗഹൃദം നിറഞ്ഞ മണ്ണാണ് നമ്മുടേത് . പ്രത്യകിച്ച്കേരളത്തിൻറെ മണ്ണ് .രാധാകൃഷ്ണൻറെ പ്രസ്താവനയെച്ചൊല്ലി ബി.ജെ.പിയില്‍ തന്നെ  അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ് .
ഒരാളില്‍നിന്നും ഇത്രയും അപക്വമായ പ്രസ്താവന ശരിയായില്ലെന്ന  അഭിപ്രായമാണ് പൊതുവേയുള്ളത് . മുതിർന്ന നേതാവും മുന്‍ അധ്യക്ഷന്‍ സി.കെ. പത്മനാഭൻ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരിക്കുന്നു .പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇതേ അഭിപ്രായമാണ്. അവര്‍ പരസ്യമായി പറയുന്നില്ളെന്ന് മാത്രം. കമലിന് നേരെയുള്ള കടന്നാക്രമണത്തിനുമെതിരെ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മയും പ്രതിഷേധിച്ചു .കറാച്ചിയില്‍ ജനിച്ച അദ്വാനി ആദ്യം ഇന്ത്യവിടട്ടെ എന്നിട്ടുമതി കമല്‍. കമാലുദീന്‍ കമലായത് ആരും മറക്കരുതെന്നും ശരത് ഫേസ്ബുക്കില്‍ കുറിച്ചു. കമലം ചിഹ്നമായ ഭാരതത്തില്‍ കമല്‍ കാളിയനോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. ഞാന്‍ ഹിന്ദുവാണ്, ക്രിസ്തുവിന്‍ നോവിലെ ബന്ധുവാണ്, നബിവാക്യമെന്നിലെ സംസമാണ് എന്നും അദ്ദേഹം തുടർന്ന് എഴുതിയിരിക്കുന്നു . ഒരാളോട് രാജ്യം വിട്ട് പോകണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല .രാജ്യത്ത് തീവ്രഹിന്ദുത്വ നിലപാട് വളർന്നു വരുന്നതിന്റെ തുടക്കമാണിത് . ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടയാണ്  പാർട്ടിയെ  വളർത്തേണ്ടത് . വർഗ്ഗീയത ഇളക്കിവിടാൻ ആരും  ശ്രമിക്കരുത് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: