Pages

Thursday, January 12, 2017

എനിക്ക് എഴുത്തുകാരനായി ജീവിക്കേണ്ട--കമല്‍ സി ചവറ

എനിക്ക് എഴുത്തുകാരനായി ജീവിക്കേണ്ട; പൊലീസ് പീഡിപ്പിക്കുന്നു

കമല് സി ചവറ

ദേശദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറ. ഫെയ്‌സ്ബുക്കിലൂടെയാണ് കമല്‍സി ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ കാരണം വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അച്ഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു. കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപിയും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ്. ഇന്നും തന്റെ വീട്ടില്‍ ഇന്റലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു.
വീട്ടിലേക്കും തന്റെ ഫോണിലേക്കും നിരന്തരം ഭീഷണി ഫോണ്‍കോളുകള്‍ വരുന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല. ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍, ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇറങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സ്ബുക്കിലെ പോസ്റ്റ്, ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്‍ക്കുന്നു. അത് കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീന്‍ ബുക്‌സിനോട് പിന്‍വലിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. മറ്റെന്നാള്‍ വൈകിട്ട് നാലു മണിക്ക് കിഡ്‌സന്‍ കോര്‍ണറില്‍ വെച്ച് തന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Prof. John Kurakar


No comments: