Pages

Thursday, January 19, 2017

കടുത്ത വരൾച്ചയെ നേരിടാൻ കേരളവും കേന്ദ്രവും തയാറാകണം

കടുത്ത വരൾച്ചയെ  നേരിടാൻ
കേരളവും കേന്ദ്രവും തയാറാകണം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത വരൾച്ചയിലേയ്ക്ക്‌ നീങ്ങിക്കഴിഞ്ഞിരിക്കുകയാണ്‌. കർണാടകം, തമിഴ്‌നാട്‌, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ സമീപകാലങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കുറഞ്ഞ മഴ ലഭ്യതയാണ്‌ ഈ വർഷമുണ്ടായിരിക്കുന്നത്‌. കാലവർഷവും  തുലാ വർഷവും  ചതിച്ചിരിക്കുകയാണ് .കേ​ര​ളം ക​ടു​ത്ത വ​ര​ള്‍ച്ച​യി​ലേ​ക്കു ക​ട​ക്കു​ക​യാ​ണെ​ന്നു കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം വളരെ നേരത്തെ മുന്നറിയിയിപ്പു നൽകിയിട്ടുണ്ട്. 115 വ​ര്‍ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ വ​ര​ള്‍ച്ച​യാ​വു​മ​ത്രേ ഈ ​വ​ര്‍ഷ​ത്തേ​ത്. ഭൂ​ഗ​ര്‍ഭ​ജ​ല വ​കു​പ്പും ഈ ​പ്ര​വ​ച​നം ശ​രി​വ​യ്ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി കു​ടി​വെ​ള്ള​ത്തി​നു റേ​ഷ​ന്‍ ഏ​ര്‍പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പ് അ​ഥോ​റി​റ്റി ന​ല്‍കി​യി​ട്ടു​ണ്ട്.. ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ കി​ട്ടേ​ണ്ടി​യി​രു​ന്ന തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍സൂ​ണ്‍ മ​ഴ​യി​ല്‍ 33.7 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യ​ത്. ഒ​ക്‌​ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ കി​ട്ടേ​ണ്ടി​യി​രു​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍സൂ​ണ്‍ വേണ്ടത്ര ലഭിച്ചതുമില്ല .
 ജ​ല​സം​ഭ​ര​ണി​ക​ളി​ല്‍ പ​ല​തി​ലും ഈ ​സീ​സ​ണി​ല്‍ ഉ​ണ്ടാ​കാ​റു​ള്ള​തി​ന്‍റെ പ​കു​തി വെ​ള്ളം​പോ​ലു​മി​ല്ല. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യും ജ​ല​വൈ​ദ്യു​തി ഉ​ത്പാ​ദ​ന കേ​ന്ദ്ര​വു​മാ​യ ഇ​ടു​ക്കി​യി​ല്‍ 30 ശ​ത​മാ​നം മാ​ത്രം വെ​ള്ള​മാ​ണു​ള്ള​ത്. ഡി​സം​ബ​റി​ല്‍ 90 ശ​ത​മാ​നം വെ​ള്ളം കാ​ണേ​ണ്ട സം​ഭ​ര​ണി​ക​ളി​ല്‍ അ​തി​ന്‍റെ പ​കു​തി പോ​ലും ഇ​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് സെ​ക്ര​ട്ട​റി സ​ര്‍ക്കാ​രി​നു റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​ട്ടു​ണ്ട്.രാ​ജ്യ​ത്തു നി​ര​വ​ധി ന​ദി​ക​ളു​ണ്ടെ​ങ്കി​ലും പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ജ​ല​ദൗ​ര്‍ല​ഭ്യം സ്ഥി​രം പ്ര​ശ്‌​ന​മാ​ണ്. സം​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ ന​ദീ​ജ​ല​ത്തി​ന്‍റെ പേ​രി​ല്‍ പോ​രാ​ട്ടം ന​ട​ക്കു​ന്നു. പ​ല ത​ര്‍ക്ക​ങ്ങ​ളും ദീ​ര്‍ഘ​കാ​ല​മാ​യി കോ​ട​തി​യി​ലാ​ണ്. ജ​ല​സ​മ്പു​ഷ്ട സം​സ്ഥാ​ന​മെ​ന്ന ഖ്യാ​തി കേ​ര​ള​ത്തി​നു​ണ്ടാ​യി​രു​ന്നു. ശു​ദ്ധ​ജ​ല ല​ഭ്യ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ കേ​ര​ളം മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളെ​യും അ​പേ​ക്ഷി​ച്ചു മു​ന്നി​ലാ​യി​രു​ന്നു. ഇ​തി​നു പ്ര​ധാ​ന കാ​ര​ണം കേ​ര​ള​ത്തി​ലെ മ​ഴ​ല​ഭ്യ​ത​യാ​ണ്
ശ​രാ​ശ​രി 300 സെ​ന്‍റിമീ​റ്റ​ര്‍ വാ​ര്‍ഷി​ക മ​ഴ​യാ​ണു കേ​ര​ള​ത്തി​നു കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന​ത്- രാ​ജ്യ​ശ​രാ​ശ​രി​യു​ടെ ഏ​താ​ണ്ടു മൂ​ന്നി​ര​ട്ടി. ഇ​ത്ത​വ​ണ ഈ ​ക​ണ​ക്കു​ക​ളെ​ല്ലാം തെ​റ്റി.. ഭൂ​വി​നി​യോ​ഗ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മ​ഴ​വെ​ള്ളം ഭൂ​മി​യി​ലേ​ക്ക് ഊ​ര്‍ന്നി​റ​ങ്ങു​ന്ന​തി​നു വി​ഘാ​ത​മാ​കു​ന്നു. അ​തു​കൊ​ണ്ടു മ​ഴ​വെ​ള്ളം പെ​ട്ടെ​ന്ന് ഒ​ഴു​കി അ​റ​ബി​ക്ക​ട​ലി​ലെ​ത്തും. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ആ​ഗോ​ള പ്ര​തി​ഭാ​സ​മാ​ണ്. അ​തി​നെ ത​ട​യാ​നെ​ന്ന​ല്ല, നി​യ​ന്ത്രി​ക്കാ​ന്‍പോ​ലും ശാ​സ്ത്ര​ത്തി​നു ക​ഴി​യു​ന്നി​ല്ല. എ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യ ഭൂ​വി​നി​യോ​ഗ മാ​ര്‍ഗ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ ഗു​ണ​ക​ര​മാ​കും. മ​ഴ​വെ​ള്ള​ത്തെ മ​ണ്ണി​ല്‍ പി​ടി​ച്ചു​നി​ര്‍ത്തു​ന്ന​തി​ല്‍ വ​ന​ങ്ങ​ളും ത​ണ്ണീ​ര്‍ത്ത​ട​ങ്ങ​ളും വ​ലി​യ പ​ങ്കാ​ണു വ​ഹി​ക്കു​ന്ന​ത്. മ​ണ​ലൂ​റ്റ് ഭൂ​മി​യി​ലേ​ക്കു ജ​ലം താ​ഴു​ന്ന​തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. കു​ന്നു​ക​ളും മ​റ്റും ഇ​ടി​ച്ചു​നി​ര​ത്തു​മ്പോ​ഴും മ​ഴ​വെ​ള്ള ശേ​ഖ​ര​ണ​ത്തി​നു വ​ഴി അ​ട​യു​ക​യാ​ണ്. ജ​ല​ക്ഷാ​മം കേ​ര​ള​ത്തെ ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലേ​ക്കും ന​യി​ക്കും.മ​ഴ​ക്കാ​ല​ത്തു ജ​ല​സം​ര​ക്ഷ​ണ, സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ വ്യാപകമാക്കണം .കൃഷി ഉപജീവനമാക്കിയിരിക്കുന്ന ദശലക്ഷക്കണക്കിന്‌ കർഷകരെയും കർഷ തൊഴിലാളികളെയും സാരമായി ബാധിക്കും .. കൃഷിയിറക്കാൻ കഴിയാത്തത് കാരണം തിരുന്നതും കൃഷി നാശവും കാരണംഉൽപാദനത്തിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്‌. ഏറ്റവും വലിയ പ്രശ്‌നം  കുടിവെള്ളത്തിന്റേതാണ്‌.
ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിക്കഴിഞ്ഞു. അടുത്ത മഴക്കാലമെത്തണമെങ്കിൽ ഇനിയും നാലു മാസമെങ്കിലും കഴിയേണ്ടതുണ്ട്‌. അതുവരെ ജലലഭ്യത ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം  സർക്കാരിനുണ്ട് . ഭക്ഷ്യക്ഷാമത്തിനെതിരായ മുൻകരുതൽ എന്ന നിലയിൽ വരൾച്ചാ ബാധിതാ സംസ്ഥാനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തവും കേന്ദ്രത്തിനുണ്ട്‌. കൂടുതൽ ഉൽപാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്‌ സ്വന്തം ഉത്തരവാദിത്തത്തിൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദനം കുറഞ്ഞ സംസ്ഥാനങ്ങൾക്ക്‌ എത്തിക്കുന്നതിനുള്ള നടപടികളും കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: