Pages

Friday, January 6, 2017

ദനഹാ പെരുനാൾ ( പിണ്ടി പെരുനാൾ )-2017

ദനഹാ പെരുനാൾ 
( പിണ്ടി പെരുനാൾ )-2017
ഐപ്പള്ളൂർ ഓർത്തഡോൿസ് പള്ളിയിൽ ദനഹാ പെരുനാൾ  ആചരിച്ചു
ദനഹാ പെരുന്നാളിന് അലംകൃതമായ ഭവനം

ലോകമെമ്പാടുമുള്ള ഓര്ത്തഡോക്സ് സഭകൾ  ഇന്ന്  ജനുവരി  6  ദനഹാ പെരുന്നാൾ  ആചരിച്ചു . യോർദ്ദാൻ നദിയിൽ വെച്ച് യേശു സ്നാനമേറ്റതിനെ അനുസ്മരിക്കുന്ന കർത്താവിന്റെ മാമോദീസ പെരുന്നാളായി  ഈ ദിനം ആചരിക്കുന്നു. പരമ്പരാഗതമായി ജനുവരി 6-ന് ആഘോഷിക്കപ്പെടുന്ന ഈ പെരുന്നാളിൽ. കേരളത്തിൽ ഈ ദിനം പിണ്ടിപെരുന്നാൾ, രാക്കുളിപെരുന്നാൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. പിണ്ടി പെരുന്നാള് എന്നറിയപ്പെടുന്ന  ദനഹ പെരുന്നാളൾ  കുന്നംകുളം തൃശൂർ  പ്രദേശങ്ങളിലാണ്  ആർഭാടമായി ആചരിക്കുന്നത് .. ദനഹ പെരുന്നാള് അനുബന്ധിച്ചു ദീപാലന്കൃതമായ അങ്ങാടികള് കുന്നംകുളത്തെ പ്രത്യേകയാണ്.കുന്നംകുളത്തെ  വിവിധ ദേവാലയങ്ങങ്ങളില് ദനഹ ശുശ്രുഷകള് മുടക്കം കൂടാതെ  നടത്തിവരുന്നു .ഐപ്പള്ളുർ ശാലേം സെൻറ്‌ ജോർജ് ഓർത്തഡോൿസ് പള്ളിയിലെ  ദനഹാ പെരുന്നാളിന്  വികാരി  റവ . ഫാദർ ഫിലിപ്പ് മാത്യു  മുഖ്യകാർമ്മികത്വം വഹിച്ചു


പ്രൊഫ്. ജോൺ കുരാക്കാർ

No comments: