Pages

Saturday, December 24, 2016

ബാങ്കില്‍ നിന്ന് പണം ലഭിച്ചില്ല: ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ പിരിവെടുത്ത് നടത്തി

ബാങ്കില്നിന്ന് പണം ലഭിച്ചില്ല: ഭാര്യയുടെ അന്ത്യകര്മങ്ങള്പിരിവെടുത്ത് നടത്തി
ബാങ്കില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ പിരിവെടുത്തു നടത്തി. ജാര്‍ഖണ്ഡിലെ ലെതേഹാര്‍ ജില്ലയിലെ ബിര്‍ശ്രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. ജ്വുല്‍ കുജൂര്‍ എന്ന റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അയല്‍വാസികളില്‍ നിന്നും മറ്റും പിരിവെടുത്ത് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ നടത്തേണ്ടിവന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കുജൂറിന്റെ ഭാര്യ ഹിരാമണി മരിക്കുന്നത്.അന്ത്യകര്‍മങ്ങള്‍ക്ക് വേണ്ട പതിനായിരം രൂപക്കായി കുജൂറും ബന്ധുവും പ്രദേശത്തെ എസ്ബി.ഐ ശാഖയിലെത്തിയെങ്കിലും ആവശ്യപ്പെട്ട തുകയത്രയും നല്‍കിയില്ല. തുടര്‍ന്ന് മാനേജരോട് അവസ്ഥ വിശദീകരിച്ചെങ്കിലും അദ്ദേഹവും നലായിരം രൂപയെ നല്‍കാനുള്ളൂ എന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് ബാക്കിയാവശ്യമുള്ള ആറായിരം രൂപ പിരിച്ചെടുത്താണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്.
സ്വന്തം പണം അത്യാവശ്യത്തിന്‌ എടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെന്തിനാണ് ബാങ്കില്‍ നിക്ഷേപിക്കുന്നതെന്നായിരുന്നു കുജൂറിന്റെ നിറകണ്ണുകളോടെയുള്ള ചോദ്യം. സംഭവം വിവാദമായതോടെ ബാങ്ക് മാനേജര്‍ വിശദീകരണവുമായി രംഗത്തെത്തി. പണമത്രയും കൊടുക്കാനില്ലാത്തതുകൊണ്ടാണ് നാലായിരം വരെ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.നവംബര്‍ എട്ടിനാണ് 500,1000 നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വന്‍ പ്രതിസന്ധിയാണ് ഇത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്നത്.

നോട്ട് നിരോധനം തെറ്റായിപ്പോയെന്ന്മോദിക്ക്മനസ്സിലാകുമെന്ന് ചിദംബംരം

അടിയന്തരാവസ്ഥ തെറ്റായിപ്പോയെന്ന് ഇന്ദിരാഗാന്ധി മനസ്സിലാക്കിയത് പോലെ നോട്ട് അസാധുവാക്കാല്‍ തീരുമാനം പിഴച്ചുവെന്ന് മോദി തന്നെ അംഗീകരിക്കുമെന്ന്‌ കോണ്‍ഗ്രസ് നേതാവ് പി ചിദംബംരം. 45 ദിവസം കൊണ്ട് നോട്ട് നിരോധനം 45 കോടി വരുന്ന ജനങ്ങളെ യാചകരാക്കിയെന്നും മിഡില്‍ ക്ലാസ് കുടുംബങ്ങളെ ഏറ്റുമുട്ടലിന്റെ വക്കിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മോദി പറയുന്നത് പോലെ 50 ദിവസം കൊണ്ട് പ്രശ്‌നം തീരില്ലെന്നും ചുരുങ്ങിയത് ആറ് മാസമെങ്കിലുമെടുക്കുമെന്നു എല്ലാവര്‍ക്കും മനസിലായെന്നും ചിദംബംരം വ്യക്തമാക്കി. തെറ്റ് പറ്റിയെന്ന് മോദി അംഗീകരിക്കണം, നോട്ട് നിരോധനം മൂലം കള്ളപ്പണം പിടികൂടാമെന്ന ധാരണ തെറ്റായിരുന്നുവെന്ന് തെളിഞ്ഞു, ഇപ്പോള്‍ പറയുന്നത് പോലെ പണരഹിത ഇടപാട് തന്നെ പെട്ടെന്ന് നടപ്പിലാക്കാനാവില്ല, യു.എസിലും ജര്‍മനിയിലുമൊക്കെ കാലങ്ങള്‍കൊണ്ടാണ് അത് നടപ്പാക്കിയതെന്നും ഇപ്പോഴും പൂര്‍ണമല്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിനാണ് 500,1000 നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.തുടര്‍ന്ന് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്ക് മുന്നിലും നീണ്ട വരിയാണ്. പുതുതായി പുറത്തിറക്കിയ രണ്ടായിരത്തിന്റെ നോട്ടും ജനങ്ങള്‍ക്ക് ‘ചില്ലറ’ പ്രതിസന്ധിയല്ല വരുത്തിവെക്കുന്നത്.
ഗതികേടിലാണ് ഉപയോക്താക്കള്‍

നോട്ട് ക്ഷാമത്തിന് പുറമെ ഇന്നും നാളെയും ബാങ്ക് അവധിയായത് പണ പ്രതിസന്ധിക്കിടയാക്കുന്നു. നാളെ ക്രിസ്മസ് ആയതിനാല്‍ പ്രതിസന്ധി കനക്കും. മിക്ക എടിഎമ്മുകളും ഇപ്പോള്‍ തന്നെ കാലിയാണ്. അവധി മുന്നില്‍ കണ്ട് പണം നിറച്ചെങ്കിലും രാത്രിയോടെതന്നെ കാലിയായി. ബാങ്കുകള്‍ നേരിട്ട് പണം നിറക്കുന്ന എടിഎമ്മുകളില്‍ ഇന്നും നാളെയും പണം തീര്‍ന്നാല്‍ പണം നിറക്കില്ല.അതേസമയം രണ്ടായിരത്തിന്റെ നോട്ടാണ് എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്നത് എന്നതിനാല്‍ പലരും എടുക്കുന്നില്ല. ചില്ലറ ലഭിക്കാത്തതിനാല്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കടകള്‍ കയറിയിറങ്ങണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. സാധനം വാങ്ങുന്നതിന് മുമ്പ് രണ്ടായിരത്തിന് ചില്ലറയുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ട ഗതികേടിലാണ് ഉപയോക്താക്കള്‍. ഒന്നോ, രണ്ടോ പേര്‍ക്ക് ചില്ലറ കൊടുക്കാനെ വ്യാപാരികളുടെ കയ്യില്‍ പണം കാണൂ. അതേസമയം സൈ്വപ്പിങ് മെഷീനുകള്‍ പണി മുടക്കുന്നതും വ്യാപാരികള്‍ക്ക് തലവേദനയാണ്.
Prof. John Kurakar

No comments: