Pages

Thursday, December 29, 2016

കൂടുതല്‍ നോട്ടുകള്‍ നല്‍കാനാവില്ലെന്ന് ആര്‍ബിഐ, ശമ്പളവും പെന്‍ഷനും പ്രതിസന്ധിയില്‍

കൂടുതല്‍ നോട്ടുകള്‍ നല്‍കാനാവില്ലെന്ന് ആര്‍ബിഐ, ശമ്പളവും പെന്‍ഷനും പ്രതിസന്ധിയില്‍
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട  കറന്‍സികള്‍ നല്‍കാനാവില്ലെന്ന് ആര്‍ബിഐ അറിയിച്ചു. ഇതോടെ  ശമ്പവും പെന്‍ഷനും നല്‍കുന്നത്. പ്രതിസന്ധിയിലാകും. ശമ്പളം മുടങ്ങില്ലെങ്കിലും രണ്ടും മൂന്നും ഗഡുക്കളായി മാത്രമെ ശമ്പളം പിന്‍ വലിക്കാന്‍ കഴിയൂ

പുതിയ വര്‍ഷത്തില്‍ ശന്പളവും പെന്‍ഷനും നല്‍കാനായി 1391 കോടി രൂപ കേരളം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകൂവെന്ന് ആര്‍ബിഐ അറിയിച്ചു. ആര്‍ബിഐ റീജ്യണല്‍ ഡയറക്ടര്‍ ആണ് ധനകാര്യ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്.മൂന്നാം തീയതി മുതല്‍ 13ാം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം.സര്‍ക്കാരിന് ആവശ്യമുള്ള തുക എസ്ബിടി, എസ്ബിഐ, കാനറ ബാങ്ക് എന്നിവയിലേക്കു കെമാറുമെന്നാണ് ആര്‍ബിഐ പറയുന്നത്. ഇതോടെ ആവശ്യമുള്ള തുക പിന്‍വലിക്കാന്‍ ജനങ്ങള്‍ക്ക് കഴിയാത്ത സാഹചര്യവും ഉണ്ടാകും. ഡിസംബര്‍ മാസത്തെ ശമ്പള വിതരണത്തെക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാണു വരുന്ന മാസത്തെ ശമ്പള വിതരണത്തില്‍ സംസ്ഥാനം നേരിടാന്‍ പോകുന്നത്. 2008ലേതിലും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കാത്തിരിക്കുന്നതെന്നും ഐസക് പറഞ്ഞു.

Prof. John Kurakar

No comments: