Pages

Saturday, February 9, 2013

MAR ABO THEVALAKKARA


തേവലക്കര മാര്‍ ആബോ
തീര്‍ത്ഥാടനകേന്ദ്രം



തേവലക്കരമാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രം മലങ്കര സഭയ്ക്ക് പകരംവയ്ക്കാന്‍ ഇല്ലാത്ത ആലയമാണെന്ന് പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃകയാണ് തേവലക്കര പള്ളിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തേവലക്കര പള്ളിയില്‍ മാര്‍ ആബോയുടെ പെരുന്നാള്‍സമാപന കുര്‍ബാനയ്ക്കുശേഷം പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ.

ലോകപ്രകാരം വിശുദ്ധജീവിതം നയിച്ച മാര്‍ ആബോ മഹാ പരിശുദ്ധനാണെന്നും പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും നന്മയ്ക്കുവേണ്ടി പ്രയത്‌നിച്ച ആചാര്യശ്രേഷ്ഠനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അലക്‌സാണ്ടര്‍ വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആയിര
ക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധന്റെ കബറിങ്കല്‍ എത്തി. വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയെത്തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും അനുമോദനവും സഹായവിതരണവും നടന്നു. കാതോലിക്കാ ബാവയ്ക്ക് ഇടവക ട്രസ്റ്റി എ.രാജുവും അലക്‌സിയോസ് മാര്‍ യൗസേബിയോസിന് സെക്രട്ടറി സിജി ഫിലിപ്പ് വൈദ്യനും ഇടവകയുടെ ഉപഹാരങ്ങള്‍ നല്‍കി. ഡോക്ടറേറ്റ് ലഭിച്ച ഫാ. കെ.എം.കോശി വൈദ്യന് ഉപഹാരം കാതോലിക്കാ ബാവ നല്‍കി. നേര്‍ച്ചവിളമ്പിനുശേഷം കൊടിയിറക്കോടെ പെരുന്നാള്‍ സമാപിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: