അതിദാരിദ്ര്യ മുക്ത കേരളം യാഥാർത്ഥ്യമോ? കേരളത്തിൽ പട്ടിണിയുണ്ടോ?
ഭാരതത്തിലെ മറ്റ് സംസ്ഥാങ്ങളെകാൾ
കേരളം മെച്ചമാണ് . അതിദാരിദ്രർ കേരളത്തിൽ ഇപ്പോഴും ഉണ്ട് . വളെരെ കുറവാണ് എന്നുമാത്രം .'സംസ്ഥാന സർക്കാർ നാടിനെ അതിദാരിദ്രമുക്തമായി
എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് .പാവങ്ങളെ ദയനീയമായ സാമൂഹ്യ– സാന്പത്തിക സ്ഥിതിയിൽനിന്ന് മോചിപ്പിക്കാനുള്ള സർക്കാർശ്രമങ്ങളെ
അഭിനന്ദിക്കുന്നു .കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണ്.2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്.ഈ അംഗീകാരം കേരളം ഭരിച്ച വലതുപക്ഷ ഇടതുപക്ഷ സർക്കാരുടെ നേട്ടം തന്നെയാണ് .
കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാൻ അന്നത്തെ സർക്കാരുകൾ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്.രാജ്യത്ത് ആദിവാസി-ദളിത് വിഭാഗം ദുരിതപൂര്ണമായ ജീവിതവുമായി മുന്നോട്ടു പോകുമ്പോള് കേരളം വ്യത്യസ്തമായി തലയുയര്ത്തി നില്ക്കുകയാണ്. ആദിവാസി-ദളിത് വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി വലിയ മുന്നേറ്റം കൊണ്ടുവരാന് കേരളത്തിന് കഴിഞ്ഞു.എല്ലാ മനുഷ്യരും ഒരുപോലെയല്ല എന്ന തിരിച്ചറിവാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത്.
കേരളത്തിൽ നിരവധി കുടുംബങ്ങൾ കുടുംബസമേതം ആത്മഹത്യ ചെയ്തു. പട്ടിണി കിടന്നു തന്നെ ജീവിക്കാൻ നിവൃത്തിയില്ലാതെ. അതുപോലെ പട്ടിണികിടന്ന മധുവിനെ അടിച്ചു കൊന്നതും കേരളത്തിലാണ്. ചെട്ടികുളങ്ങരയിൽ കൃഷ്ണപ്രിയ അച്ഛനും അമ്മയും രോഗിയായി കിടന്നപ്പോൾ ജീവിക്കാൻ നിവൃത്തിയില്ലാതെ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തതും കേരളത്തിലാണ് അതുപോലെ നിരവധി
പേർ പട്ടിണിയിലാണ് . ഇതൊന്നും നോക്കാൻ ഇവിടെ ആരുമില്ല .ദാരിദ്ര്യം ആണോ അനാരോഗ്യത്തിന് കാരണം അതോ അനാരോഗ്യം സൃഷ്ടിക്കുന്നതാണോ ദാരിദ്ര്യം.
1950 കാലഘട്ടം വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു. അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥയും തൊട്ടുകൂടായ്മയും ഭരിച്ചിരുന്ന നാടുവാഴികളുടെയും രാജക്കൻമാരുടെയും ശ്രദ്ധക്കുറവും ആയിരുന്നു പ്രധാന കാരണം .കേരളത്തിലെ ഭഹുഭൂരിപക്ഷം ആളുകൾക്കും രണ്ട് നേരം എന്നല്ല ഒരു നേരം പോലും പാവപ്പെട്ട ജനങ്ങളുടെ ഭക്ഷണം ആയ "കപ്പയും കട്ടൻ കാപ്പിയും " കഴിക്കാൻ പോലും ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.കപ്പ, കാച്ചില് , ചക്കക്കുരു എന്നിവ ചുട്ടത് ചക്കപ്പുഴുക്ക്, കപ്പ പുഴുക്ക് , മധുരക്കിഴങ്ങ്, ഉണക്കക്കപ്പ ഇതൊക്കെയായിരുന്നു അന്നത്തെ പാവങ്ങളുടെ ഭക്ഷണം ' കഞ്ഞി, ചമ്മന്തി, ഉണക്കമീൻ ചുട്ടത് , പരിപ്പ് വിഭവങ്ങൾ ഒക്കെ വല്ലപ്പോഴും നാലോ അഞ്ചോ മാസം കൂടുമ്പോൾ മാത്രം കഴിക്കും . അതിനുള്ള വകയേ പാവങ്ങളായ ജനങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നുള്ളു അന്ന്. അതിനാൽ കല്യാണ വീടുകളിലും , അടിയന്തരത്തിനും മറ്റും ഉള്ള സർവ്വാണി സദ്യയിൽ വിശക്കുന്നവരുടെ തള്ളിക്കയറ്റം വളരെ കൂടുതൽ ആയിരുന്നു അന്ന് കാലത്തു. വിശപ്പ് സഹിക്കാതായപ്പോൾ കാട്ടിലും മറ്റ് വളപ്പിലും യദേഷ്ട്ടം ഉണ്ടാകുന്ന ചേമ്പിൻതണ്ടും വാഴപ്പിണ്ടിയും വാഴക്കന്നും (വാഴയുടെ മാണ് ) വരെ ആളുകൾ വിശപ്പ് മാറ്റാൻ തിന്നിരുന്നു എന്ന് ചരിത്രം പറയുന്നു .
1955 കളുടെ തുടക്കം ആണ് കേരളീയർ ജോലി തേടി കേരളത്തിൽ നിന്ന് പുറത്തേക്ക് പോയിത്തുടങ്ങിയത്. ആദ്യം തമിഴ്നാട്, കർണാടക, ദില്ലി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെക്ക് പോയി. അങ്ങനെ നമ്മൾ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നുകൊണ്ടെ ഇരുന്നു . ഈ മഹാ പാലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം. അതിൽ നിന്ന് ഒന്നു കുടെ മെച്ചപെടുത്താൻ കൂറെ ആളുകൾ ബർമ്മ , മലേഷ്യ, സിലോൺ ( ശ്രീലങ്ക ) സിങ്കപ്പൂർ, തുടങ്ങിയ സ്ഥലത്തേക്ക് പോയി . അങ്ങനെ ഇരിക്കെ ആണ് ഗൾഫിൽ ഓയിൽ കണ്ടെത്തി ഗൾഫ് നാടുകൾ വലിയ സാമ്പത്തിക നിലയിൽ ആയത് അപ്പോൾ 1970 കൾ മുതൽ ഗൾഫ് കുടിയേറ്റം ശക്തമായി . പിന്നെ തിരുവിതാം കുറിൻ്റെ പല ഭാഗങ്ങളിൽ നിന്ന് 1990 കൾക്ക് ശേഷം ബ്രിട്ടൻ , അമേരിക്ക , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെക്ക് ആരോഗ്യ പ്രവർത്തകരുടെ വലിയ പായനം തുടങ്ങി . അത് റഷ്യ ന്യൂസിലൻ്റ് വരെ എത്തി നിൽക്കുന്നു . ചുരുക്കി പറഞ്ഞാൽ മലയാളി എത്താത്ത നാട് ഇല്ല എന്ന് പറയാം. ഇത് സ്വന്തം പ്രയത്നം കൊണ്ടും ഇച്ചാശക്തി കൊണ്ടും മാത്രം ആണ് .2000 മുതൽ നാം കണ്ടുകൊണ്ടിരിക്കുന്നത് കേരളത്തിന്റെയും മലയാളികളുടെയും
മാറുന്ന ഒരു മുഖം തന്നെയാണ്. ഒരു ഉയർച്ച തന്നെയാണ്. പട്ടിണി ഏറെ മാറി എന്ന് പറയാം . കേരളത്തിൽ BPL കാർഡിൻ്റെ എണ്ണം കുറഞ്ഞിട്ടില്ല എന്നത് ഒരു വാസ്തവം ആണ് , അതിനു കാരണം ഫ്രീ ആയി കിട്ടിയാൽ എന്തും സ്വകരിക്കുന്നവരാണ് മലയാളി എന്നത് തന്നെ അവിടെ വലിപ്പ ചെറുപ്പം ഇല്ല. കിലോമീറ്റർ ക്യു നിന്ന് വേണം എങ്കിലും 500 രൂപയുടെ പൂത്ത അരി വാങ്ങും ഫ്രീ ആയി കിട്ടും എങ്കിൽ എത്ര ദൂരം എത്ര സമയം വേണം എങ്കിലും വരി നിന്ന് വാങ്ങും മലയാളി . ഓലപ്പുരകളും ഓടിട്ട പുരകളും ഇപ്പോൾ കാണാനെ ഇല്ല ഒരു വാഹനം എങ്കിലും ഇല്ലാത്ത വീട് കേരളത്തിൽ ഇല്ല എന്ന് മാത്രം അല്ല രണ്ട് ആൾക്ക് താമസിക്കാൻ 4 ഉം 5 ഉം മുറികൾ ഉള്ള വീടും ഒക്കെ ആയി . അധികം വീട്ടിലും വയസ്സായവർ മാത്രമേ ഉള്ളു മക്കൾ പുറത്ത് ആയിരിക്കും എന്നത് വേറെ കാര്യം. അങ്ങനെ മലയാളി വിദേശത്ത് നിന്ന് അദ്വാനിച്ച് ഉണ്ടാക്കി നാട്ടിൽ ഉള്ള അച്ചനമ്മ സഹോദരങ്ങൾക്ക് വേണ്ടി അയക്കുന്ന പണം സർക്കാരിനും നേട്ടമായി എന്ന് വേണം പറയാൻ . അതിലൂടെ കേരളത്തിൻ്റെയും മലയാളിയുടെയും മുഖച്ഛായതന്നെ മാറി എന്ന് വ്യക്തം
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment