Pages

Friday, November 7, 2025

‘ശുഭയാത്ര”എന്ന റെയില്‍വേ മുദ്രാവാക്യം തിരുത്തി എഴുതേണ്ടി വരുമോ ?

 

ശുഭയാത്രഎന്ന റെയില്വേ മുദ്രാവാക്യം തിരുത്തി  എഴുതേണ്ടി വരുമോ ?

തിരുവനന്തപുരം വർക്കലക്ക് സമീപത്ത്  ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് യാത്രക്കാരിയെ അക്രമി ചവിട്ടി പുറത്തിട്ട സംഭവം ഏറെ ഞെട്ടിക്കുന്നതും ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതുമാണ്. യാത്രക്കാരുടെ ജീവന് റെയിൽവേ യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നുള്ളതിന്റെ അവസാനത്തെ ഉദാഹരണമാണ് സംഭവം.

ട്രെയിനിൽ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ട സൗമ്യയുടെ    അവസ്ഥ മുതൽ ഇങ്ങോട്ട് ട്രെയിൻ യാത്രയിലെ സ്ത്രീ സുരക്ഷിതത്വം നാം ചർച്ച ചെയ്യുകയാണ്.   കോഴിക്കോട് വച്ച് ട്രെയിനിന് തീയിട്ട സംഭവവും, വിവിധ ഘട്ടങ്ങളിൽ യാത്രക്കാരും ടിടിആറും ഉൾപ്പെടെ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും  ആവർത്തിക്കപ്പെട്ടു.

എന്നാൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള യാതൊരു നടപടിയും കേന്ദ്രസർക്കാർ കൈക്കൊള്ളുന്നില്ല. കേരളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളിൽ ആവശ്യത്തിന് പോലീസൊ സുരക്ഷാ ജീവനക്കാരോയില്ല .പണം മുടക്കി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യാതൊരു സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കേന്ദ്രസർക്കാറിന് കഴിയുന്നില്ല. കേരളത്തോട് തുടരുന്ന റെയിൽവേയുടെ അവഗണനയുടെ മറ്റൊരു പരിണിതഫലം കൂടിയാണ് ഇത്തരത്തിൽ നടക്കുന്ന അക്രമങ്ങൾ.

അത്യന്തം ഗുരുതരവും നിരുത്തരവാദിത്തപരവുമായ കേന്ദ്രസർക്കാറിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന റെയിൽവേയുടെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.സ്ത്രീകള്ക്രൂരമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങളടക്കം ട്രെയിനുകളില്തുടര്ക്കഥയാകുമ്പോള്‍ ‘ശുഭയാത്രഎന്ന റെയില്വേ മുദ്രാവാക്യം ഇന്ത്യന്റെയില്വേക്ക് തിരിച്ചടിയാവുന്നു.കഴിഞ്ഞ ദിവസം വര്ക്കലയില്യുവതിക്ക് നേരെ ഉണ്ടായ ആക്രമങ്ങള്ക്ക് ശേഷം കൊല്ലം ശാസ്താംകോട്ടയിലും ഭിന്നശേഷിക്കാരനായ യാത്രക്കാരനെ യുവാവ് ക്രൂരമായി മര്ദ്ദിച്ചു. തൃശ്ശൂരിനടുത്ത് ട്രെയിനില്നിന്ന് ടിക്കറ്റ് പരിശോധകന്റെ(ടിടി )കയ്യില്പിടിച്ചു വലിച്ചു പുറത്തേക്ക് ചാടാന്യുവാവ് ശ്രമിച്ചു. തുടര്ച്ചയായ ഇത്തരം സംഭവങ്ങള്ട്രെയിന്യാത്രക്കാരെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.

2021 ഏപ്രിലില്മോഷണശ്രമത്തിനിരയായ യുവതി ട്രെയിനില്നിന്ന് വീണു പരിക്കേറ്റ സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.ഇത് തുടര്ന്ന് ട്രെയിന്യാത്രക്കാരുടെ സുരക്ഷാ പ്രശ്നത്തില്സ്വമേധയാ കേസെടുത്ത ഹൈക്കോടതി അടിയന്തരഘട്ടങ്ങളില്അപായ ബട്ടന്സംവിധാനം ഏര്പ്പെടുത്തണമെന്ന ശുപാര് റെയില്വേ മന്ത്രാലയത്തിന്റെ മുന്നിലില്ലേ എന്ന് പോലും ചോദിക്കുകയു ണ്ടായി.2024ല്തൃശ്ശൂര്മുളങ്കുന്നത്തുകാവ് സ്റ്റേഷനില്വെച്ച് ടി ടി വിനോദിനെ ഒഡീഷ സ്വദേശി ട്രെയിനില്നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം ഇപ്പോഴും കേരളത്തിലുണ്ട്.

മദ്യപര്ക്കും,ലഹരി ഉപയോഗിക്കുന്നവര്ക്കുമെല്ലാം ഒരു പരിശോധനയും ഇല്ലാതെ യാത്ര ചെയ്യാന്കഴിയുന്ന സംവിധാനമായി ട്രെയിനുകള്മാറിയിട്ടുണ്ട്. മോഷ്ടാക്കള്ക്കും, പിടിച്ചുപറിക്കാര്ക്കും ഏതു വഴിക്കും കയറാനും, ഇറങ്ങിപ്പോകാനും കഴിയുന്ന തരത്തിലാണ് റെയില്വേ സ്റ്റേഷനുകളും ട്രെയിനുകളും. സ്റ്റേഷനുകളില്മാത്രം ട്രെയിനുകളുടെ വാതില്തുറക്കുന്ന സംവിധാനം വേണ്ടതല്ലേ എന്ന് യാത്രക്കാര്ചോദിക്കുന്നുമുണ്ട്. കോച്ചുകളില്സിസിടിവി ക്യാമറ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അതും നടപ്പിലാക്കിയിട്ടില്ല.യാത്രാസൗകര്യത്തോടൊപ്പം സുരക്ഷയും ചേരുന്ന ഇരട്ടപ്പാളയത്തിലൂടെയാവണം ഇന്ത്യന്റെയില്വേ സഞ്ചരിക്കേണ്ടതെന്ന ആവശ്യം ഇപ്പോള്ശക്തമാവുകയാണ്. ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്യവേ 2011, ക്രൂരപീഡനത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിനുശേഷം ട്രെയിനുകളിൽ സുരക്ഷ വർധിപ്പിച്ചെന്ന പ്രഖ്യാപനം വെറുതേയെന്നു തെളിയിക്കുന്നതാണ് വർക്കല സംഭവം. ഷൊർണൂർ സംഭവത്തിനുശേഷം ട്രെയിനുകളിൽ വനിതാ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ പല നടപടികളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 6നും രാവിലെ 6നും ഇടയിൽ ലേഡീസ് കോച്ചുകളിൽ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) പരിരക്ഷ നൽകും, കൂടുതൽ വനിതാ കോൺസ്റ്റബിൾമാരെ ട്രെയിനിലും സ്റ്റേഷനിലും നിയോഗിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളിൽ ഉൾപ്പെട്ട ടോൾ ഫ്രീ നമ്പറും (139) പ്രധാന സ്റ്റേഷനുകളിൽ സിസിടിവി സംവിധാനവും നിലവിൽവന്നെങ്കിലും ലേഡീസ് കോച്ചുകൾ മധ്യഭാഗത്തേക്കു മാറ്റുന്ന നടപടി ചില പാസഞ്ചർ ട്രെയിനുകളിൽ മാത്രമാണു നടപ്പായത്.മദ്യപർക്കും ലഹരി ഉപയോഗിക്കുന്നവർക്കുമെല്ലാം ഒരു പരിശോധനയുമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമായി ട്രെയിനുകൾ മാറിയിരിക്കുകയാണ്. പേരിനുപോലും ഇത്തരക്കാരെ പരിശോധിക്കാൻ സംവിധാനങ്ങൾ ഇല്ലെന്നു യാത്രക്കാർ പറയുന്നു. മോഷ്ടാക്കൾക്ക് ഏതുവഴിക്കും കയറാനും ഇറങ്ങിപ്പോകാനും കഴിയുന്ന തരത്തിലാണു റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും. സ്റ്റേഷനുകളിൽ മാത്രം ട്രെയിൻ വാതിലുകൾ തുറക്കുന്ന സംവിധാനം മിക്ക രാജ്യങ്ങളിലുമുണ്ട്. സംവിധാനപ്രകാരം, വാതിൽ അടഞ്ഞാൽ മാത്രമേ ട്രെയിൻ നീങ്ങൂ. ട്രെയിനിന്റെ ചലനം പൂർണമായി നിന്നാലേ വാതിലുകൾ തുറക്കാനുമാവൂ. രാജ്യത്തെ മെട്രോ ട്രെയിനുകളിലും വന്ദേഭാരത് പോലുള്ള കുറച്ചു ട്രെയിനുകളിലും ഇതുണ്ടെങ്കിലും മറ്റു ട്രെയിനുകളിലും അത്തരം ഓട്ടമാറ്റിക് ഡോറുകൾ വേണ്ടതല്ലേ എന്നു റെയിൽവേ ചിന്തിക്കുന്നില്ല. പുതുതായി നിർമിക്കുന്ന കോച്ചുകളിൽപോലും അതുണ്ടാവണമെന്ന വിചാരമുണ്ടായിട്ടില്ല. എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതും വൈകിക്കൂടാ. സുരക്ഷാ  വെറും പാഴ് വാക്കായി മാറരുത്

 

പ്രൊഫ്, ജോൺ കുരാക്കാർ

No comments: