സർക്കാർ മെഡിക്കൽ കോളജുകളിലെ അനിയന്ത്രിത തിരക്കിനനുസരിച്ചുള്ള സംവിധാനങ്ങൾ അവിടെയില്ല
കേരളത്തിലെ പ്രധാന മെഡിക്കൽ കോളജുകളിലെ സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ പ്രതിദിനം 200 മുതൽ 300 വരെ രോഗികളാണെത്തുന്നത്. സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളിലാകട്ടെ 700 മുതൽ 800 വരെ രോഗികളും. ഇവരെ നോക്കാനുള്ളത് ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രം. അപ്പോൾ ഒരു രോഗിയെ പരിശോധിക്കാൻ ഡോക്ടർക്ക് എത്ര സമയം കിട്ടും? ഈ ചോദ്യത്തിൽത്തന്നെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയിൽ 30–35% മാത്രമാണു സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. എന്നിട്ടും സർക്കാർ മെഡിക്കൽ കോളജുകളിലെ അനിയന്ത്രിത തിരക്ക് നേരിടാനുള്ള സന്നാഹങ്ങൾ നമുക്കില്ല. നമ്മുടെ മെഡിക്കൽ കോളേജുകൾ എങ്ങനെ മെച്ചപ്പെടുത്താൻ
കഴിയുമെന്ന്
ആലോചിക്കണം
പ്രധാന മെഡിക്കൽ കോളജുകൾക്കു സ്വയംഭരണം നൽകാനുള്ള സാധ്യതകൾ ആലോചിക്കണം. എല്ലാം തിരുവനന്തപുരത്തു തീരുമാനിക്കുന്ന രീതിക്കു മാറ്റം വേണം.
കൂടുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണം. ഇതിന് ആവശ്യമെങ്കിൽ സേവന, വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തണം. സ്വകാര്യ ഇൻഷുറൻസുള്ള വ്യക്തികൾക്കു ചികിത്സ നൽകാനുള്ള സൗകര്യമേർപ്പെടുത്തണം.ആരോഗ്യരംഗത്തെ സർക്കാർ ധനവിനിയോഗം വർധിപ്പിക്കണം. മൊത്തം ബജറ്റിന്റെ 10% ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കണം. ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്നങ്ങൾ മെഡിക്കൽ കോളജുകളിലേക്കു റഫർ ചെയ്യുന്ന രീതി അവസാനിപ്പിക്കണം.ആരോഗ്യമേഖലയിലെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ കുറയ്ക്കണം. പണമില്ലാത്തതാണ് മെഡിക്കൽ കോളജുകൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വർധിക്കാത്തതുമൂലം ജോലിഭാരം കനത്തതാണ്.ആധുനികചികിത്സയ്ക്കും ഉപകരണങ്ങൾക്കും ചെലവേറെയാണ്. അതിനുള്ള തുക കണ്ടെത്താൻ കഴിയുന്നില്ല .
ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ പല സംസ്ഥാനങ്ങളും നമുക്കു മുന്നിലാണ്. പക്ഷേ, അവരിൽനിന്നു നമ്മൾ പഠിക്കില്ല.മെഡിക്കൽ കോളജുകളുടെ പ്രാഥമികലക്ഷ്യം അടുത്ത തലമുറയിലെ ഡോക്ടർമാരെ വാർത്തെടുക്കുകയെന്നതാണ്. എന്നാൽ, രോഗികളെ നോക്കിക്കഴിഞ്ഞ് മെഡിക്കൽ കോളജിലെ അധ്യാപകർക്കു ഗവേഷണത്തിനോ പഠിപ്പിക്കാനോ സമയമില്ല. ജനങ്ങൾക്കു വിദഗ്ധചികിത്സനൽകുന്നതിനു മെഡിക്കൽ കോളജുകൾ വേണമെന്നില്ല. അതിനു സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികൾ വികസിപ്പിച്ചാൽ മതി. രോഗികളുടെ തള്ളിക്കയറ്റം കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു വേണ്ടത്ര ശ്രദ്ധ നൽകാനാകാത്ത സ്ഥിതി മെഡിക്കൽ കോളജുകളിലുണ്ട്. സാമ്പത്തിക
ശേഷി ഉള്ളവരുടെ കയ്യിൽ നിന്ന് ചെലവിന്റെ 50 ശതമാനം ഈടാക്കുന്ന ഈവനിങ് ഒപികൾ
തുടങ്ങുന്നത് നല്ലതാണ് .
മെഡിക്കൽ കോളജുകളിലേക്കു കോടികൾ മുടക്കി വാങ്ങിയ മെഷീനുകളിൽ 30 ശതമാനത്തിലേറെയുംകേടാണ് ,അത് നന്നാക്കാനോ , പുതിയത് വാങ്ങാനോ കഴിയുന്നില്ല . മെഷീൻ കേടായ വിവരം അധികാരികൾ അറിയുന്നതുപോലുമില്ല
സർക്കാർ ആശുപത്രികൾ മെച്ചപ്പെടുത്താൻ
സർക്കാർ
ജാഗ്രത
കാട്ടണം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment