Pages

Saturday, August 1, 2015

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്കത്തോലിക്കാ സഭയുടെ ഇടയലേഖനം

‌വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനം. തീരദേശ ജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. മൽസ്യത്തൊഴിലാളികൾക്കായുള്ള പുനരധിവാസ പദ്ധതി നടപ്പിലാക്കാതെ മുന്നോട്ടു പോയാൽ എന്തു വില കൊടുത്തും പദ്ധതി തടസ്സപ്പെടുത്തുമെന്നും സഭ മുന്നറിയിപ്പ് നൽകുന്നു.വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകുന്നതോടെ മൽസ്യത്തൊഴിലാളികളുടെ ഉപജീവനത്തെ അത് ബാധിക്കും. ഇത്തരം ആശങ്കൾ പങ്കുവയ്ക്കുമ്പോൾ വികസന വിരോധികൾ എന്നു മുദ്ര കുത്തുന്നു. ഇത്രയും കാലം പ്രതികരിക്കാതിരുന്നത് ലത്തീൻ സഭയുടെ ബലഹീനതയായി കാണരുത്. സർക്കാരിന്റേത് നിഷേധാത്മക സമീപനമാണെന്നും ക്രിയാത്മക ഇടപെടൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ലത്തീൻ സഭ കുറ്റപ്പെടുത്തുന്നു. നാളെ ദിവ്യബലിക്കിടെ വായിക്കാനുള്ള ഇടയലേഖനത്തിലാണ് വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള മുന്നറിയിപ്പ്.
ഇടയലേഖനത്തിൽ നിന്ന്
വിഴിഞ്ഞത്ത് ഒരു വൻകിട വാണിജ്യ തുറമുഖം നിർമിച്ച് പ്രവർത്തിപ്പിക്കാൻ വേണ്ടി കേരള സർക്കാർ നടപടികളുമായി മുന്നോട്ടുപോവുകയാണല്ലോ. ഒരു സ്വപ്ന പദ്ധതിയായി വിശേഷിപ്പിച്ചുകൊണ്ട് അനന്തമായ വികസന സാധ്യതയാണ് ഈ പദ്ധതിമൂലം തെക്കൻ കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലമാണ് ഇന്നുള്ളത്. പദ്ധതിക്ക് അനുകൂലമായ ഒരു നിലപാടാണ് അതിരൂപത ആദ്യം മുതലേ പുലർത്തിയത്. എന്നാൽ പ്രസ്തുത പദ്ധതി മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കരുതെന്നും തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ പരിഹരിച്ചുവേണം മുന്നോട്ടു പോകുവാനെന്നും ശക്തമായ നിലപാടുമായിട്ടാണ് നാം സർക്കാരിനെയും തുറമുഖ അധികൃതരേയും സമീപിച്ചത്. തയാറാക്കപ്പെട്ട പ്ലാൻ പ്രകാരം ഈ തുറമുഖം നിർമ്മിച്ചാൽ തിരുവനന്തപുരം ജില്ല എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുന്നത് തടസപ്പെടുത്തുമെന്നുമാണ് യോഗം തീരുമാനിച്ചിരിക്കുന്നത്
ഇതൊരു മനുഷ്യാവകാശ പ്രശ്നമായിട്ടാണ് നാം കാണുന്നത്. വികസന പ്രവർത്തനങ്ങൾക്ക് നമ്മൾ എതിരല്ല. വികസനം മൂലം കനത്ത നഷ്ടം സംഭവിക്കാൻ പോകുന്ന ഒരു ജനവിഭാഗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നാണ് നാം ആവശ്യപ്പെടുന്നത്. ഈ പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടാകുന്ന ദുരിതപൂർണമായ അവസ്ഥയെപ്പറ്റി ഓരോ ഇടവകയിലും വ്യാപകമായ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. ഇടവക പൊതുയോഗം കൂടി ഈ വിഷയം പഠിക്കാനും അഭിപ്രായ ഭിന്നതകൾ മറന്ന് പ്രവർത്തിക്കാനും നമുക്കാവണം. അതിരൂപത മുന്നോട്ടു വയ്ക്കുന്ന പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

Prof. John Kurakar


No comments: