
DOWRY DEATHS REPORTED
രാജ്യത്ത് മൂന്ന് വർഷത്തിനിടെ
24771 സ്ത്രീധന മരണങ്ങൾ

Uttar Pradesh is followed by Bihar and Madhya Pradesh with 3,830
and 2,252 deaths during the same period.As per National Crime Records Bureau
data, the country has recorded 3.48 lakh cases of cruelty by husband or his
relative and West Bengal tops the chart with 61,259 such cases in past three
years, followed by Rajasthan (44,311) and Andhra Pradesh (34,835).“Government
conducts awareness generation programmes and publicity campaigns on various
laws relating to women including Dowry Prohibition Act, 1961 through workshops,
fairs, cultural and training programmes, seminars etc,” the minister said.രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 24,771 സ്ത്രീധന പീഡന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീധന പീഡന മരണങ്ങൾ ഏറെയും സംഭവിച്ചിരിക്കുന്നത് ഉത്തർപ്രദേശിലാണ്. ഇവിടെ 7,048 പേർ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്തുവെന്നാണ് റിപ്പോർട്ട്. ഐ.പി.സി304ബി(സ്ത്രീധന പീഡനത്തെ തുടർന്ന് മരണം) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ കണക്ക് വനിതാ-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് ലോക്സഭയിൽ വ്യക്തമാക്കിയത്. 2012, 2013, 2014ലെ കണക്കാണ് മന്ത്രി ലോക്സഭയെ അറിയിച്ചത്. 8233, 8083, 8455 പേർ ഈ കാലയളവിൽ മരണപ്പെട്ടു. ഉത്തർപ്രദേശിനു പിന്നിനായി ബിഹാറും മദ്ധ്യപ്രദേശുമാണ് സ്ത്രീധന പീഡന മരണനിരക്കിൽ മുന്നിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ബിഹാറിൽ 3880ഉം മദ്ധ്യപ്രദേശിൽ 2252 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.അതേസമയം, ഭർത്താവിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ പീഡനം അനുഭവിക്കേണ്ടിവന്നത് 3.48 ലക്ഷം സ്ത്രീകൾക്കാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാളിലാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്- 61,259. രാജസ്ഥാനും(44,311), ആന്ധ്രാ പ്രദേശുമാണ് (34,835) തൊട്ടു പിന്നിൽ.
Prof. John Kurakar
No comments:
Post a Comment