Pages

Saturday, October 19, 2013

POLICE SPORTS FESTIVAL

പോലീസ് കായികമേള സമാപിച്ചു:
പുനലൂര്ചാമ്പ്യന്മാര്

ജില്ലാ പോലീസ് കായികമേളയില്‍ 127 പോയിന്‍േറാടെ പുനലൂര്‍ സബ്ഡിവിഷന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 126 പോയിന്റ് നേടി കൊല്ലം സബ്ഡിവിഷന്‍ രണ്ടാംസ്ഥാനത്തെത്തി. 100 പോയിന്റ് കരസ്ഥമാക്കിയ കൊട്ടാരക്കര സബ്ഡിവിഷനാണ് മൂന്നാംസ്ഥാനം. ചാത്തന്നൂര്‍ സബ്ഡിവിഷന്‍ 49ഉം സ്‌പെഷല്‍ യൂണിറ്റ് 37ഉം എ.ആര്‍.ക്യാമ്പ് 29ഉം കരുനാഗപ്പള്ളി സബ്ഡിവിഷന്‍ 17ഉം പോയിന്റുകള്‍ നേടി.കൊല്ലം സിറ്റി ട്രാഫിക് എസ്.ഐ. ബി.രാജേന്ദ്രന്‍പിള്ളയാണ് (23 പോയിന്റ്) പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍. പുനലൂര്‍ സബ്ഡിവിഷനിലെ കുന്നിക്കോട് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബേബി പ്രബിന്‍ ഇസ്മയില്‍ (24 പോയിന്റ്) വനിതാ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി. 50 വയസ്സിനു മേലുള്ളവരുടെ വിഭാഗത്തില്‍ ചാത്തന്നൂര്‍ സബ്ഡിവിഷനിലെ വൈ.തോമസും കൊട്ടാരക്കര സബ്ഡിവിഷനിലെ സി.വൈ.മോളിക്കുട്ടിയും യഥാക്രമം പുരുഷ, വനിതാ വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടി. ഇരുവര്‍ക്കും 22 പോയിന്റുകള്‍ വീതമാണുള്ളത്. 

വെള്ളിയാഴ്ച വൈകീട്ട് കൊല്ലം ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപനസമ്മേളനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റ മുഖ്യാതിഥിയായി. കളക്ടര്‍ ബി.മോഹനന്‍, ത്രിപുര റിട്ട. ഡി.ജി.പി. ബി.ജി.കെ.തമ്പി, റിട്ട. എസ്.പി.മാരായ കെ.എന്‍.ജനരാജന്‍, എം.കൃഷ്ണഭദ്രന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് തങ്കപ്പന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റ സല്യൂട്ട് സ്വീകരിച്ചു.

                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: