Pages

Friday, October 11, 2013

എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം

എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമിയുടെ 2012-ലെ വിശിഷ്ടാംഗത്വ -സമഗ്ര സംഭാവനാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും ആണ് വിശിഷ്ടാംഗത്വം. 50000 രൂപയും സ്വര്‍ണ്ണപ്പതക്കവും അടങ്ങുന്നതാണ് ബഹുമതി. സമഗ്ര സംഭാവനാ പുരസ്‌കാരത്തിന് കെ.പി ശങ്കരന്‍, കരൂര്‍ ശശി, ജി പ്രിയദര്‍ശനന്‍ , കെ.എം ഗോവി എന്നിവര്‍ അര്‍ഹരായി. വിലാസിനി പുരസ്‌കാരം പ്രൊഫസര്‍ ഐ. ഷണ്‍മുഖ ദാസിനാണ്. സാഹിത്യഅക്കാദമയില്‍ വെച്ചുനടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍.ഗോപാല കൃഷ്ണന്‍, നിര്‍വാഹക സമിതി അംഗം പി.കെ പാറക്കടവ് എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 




No comments: