Pages

Saturday, October 12, 2013

ഫൈലിന്‍ ആന്ധ്രതീരത്തെത്തി: ആറുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഫൈലിന്‍ ആന്ധ്രതീരത്തെത്തി: ആറുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

 പ്രകൃതിദുരന്തഭീഷണിഉയര്‍ത്തിക്കൊണ്ട്ഫൈലിന്‍ചുഴലിക്കൊടുംകാറ്റ്ആന്ധ്രതീരത്തെത്തി. ആന്ധ്രയിലെ ശ്രീകാകുളത്ത് ശക്തമായ കാറ്റും മഴയുമുണ്ടായി. പാരാദ്വീപില്‍ കടല്‍ക്ഷോഭമുണ്ടായി. കടല്‍ 25 മീറ്ററോളം കരയിലേക്ക് കയറി. അധികം വൈകാതെ ആന്ധ്രതീരം കടന്ന് ഒഡീഷയിലെത്തുന്ന കാറ്റ് ഏറ്റവും ശക്തമായി ആഞ്ഞടിക്കുക ഗോപാല്‍പുരയിലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര-ഒഡീഷ സംസ്ഥാനങ്ങളുടെ തീരപ്രദേശത്തുനിന്ന് ഏകദേശം ആറുലക്ഷംപേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ഏഴ് തീരദേശ ജില്ലകളില്‍നിന്നാണ് ഇത്രയും പേരെ മാറ്റിയത്. കൂടുതല്‍ പേരെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം സി.ആര്‍.പി.എഫിനെയും തീരപ്രദേശങ്ങളില്‍ വിന്യസിച്ചു. ദുരന്തം മുന്‍കൂട്ടിക്കണ്ട് കഴിഞ്ഞ 23 വര്‍ഷത്തിനിടെ രാജ്യത്ത് നടത്തുന്ന വലിയ മുന്നൊരുക്കമാണ് ഫൈലിന്‍ ഭീഷണ നേരിടാന്‍ ഒരുക്കിയത്.1999 ന് ശേഷം ഫൈലിന്റെ അത്രയും ശക്തമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയിലടിച്ചിട്ടില്ല. ഒഡിഷയുടെയും വടക്കന്‍ ആഡ്രയുടെയും തീരത്ത് ഫൈലിന്‍ എത്തുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെയെത്താമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ , 'സൂപ്പര്‍ സൈക്ലോണ്‍ ' വിഭാഗത്തില്‍പെടുന്ന ഈ ചുഴലിക്കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 315 കിലോമീറ്റര്‍ വരെയാകാമെന്ന് യു.എസ്.നാവികസേന മുന്നറിയിപ്പ് നല്‍കി. ഏറ്റവും വിനാശകാരികളായ ചുഴലിക്കൊടുങ്കാറ്റുകളുടെ വിഭാഗമായ 'കാറ്റഗറി 5'ലാണ് ഫൈലിനെ യു.എസ്.കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫൈലിന്‍ എത്തുന്നതിന് മുന്നോടിയായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ആന്ധ്രയിലും ഒഡീഷയിലും എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തം നേരിടാന്‍ സൈന്യം ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് ആയിരക്കണക്കിന് കുടുംബങ്ങളെ തീരമേഖലയില്‍നിന്ന് ഒഴിപ്പിച്ചുമാറ്റുന്നത്. 

ഭുവനേശ്വര്‍ വിമാനത്താവളം അധികൃതര്‍ അടച്ചു. 64 തീവണ്ടികള്‍ റദ്ദാക്കി, 14 തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. മേഖലയിലെ ദേശീയപാതകളിലൂടെയുള്ള ഗതാഗതവും വിലക്കി
യിട്ടുണ്ട്. ദേശീയദുരന്തനിവാരണ സേനയിലെ 1600 അംഗങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്. വ്യോമസേനയുടെ 20 ഓളം വിമാനങ്ങളും ഹെലികോപ്ടറുകളും ദുരിതനിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചുകഴിഞ്ഞു. ചുഴലിക്കൊടുങ്കാറ്റില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കുന്ന 23 ഷെല്‍ട്ടറുകളും 100 അഭയകേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വൈകുന്നേരം ആറുമണിയോടെ ഒഡിഷയിലെ ഗോപാല്‍പൂരില്‍ ഫൈലിന്‍ ആദ്യം പ്രഹരമേല്‍പ്പിക്കുമെന്ന് കരുതുന്നു. ഫൈലിന്റെ മുന്നോടിയായി തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാണ്. 1999 ല്‍ 15,000 പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റിനോളം ശക്തമായിരിക്കും ഫൈലിന്‍ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഫൈലിന്റെ ഭാഗമായി ആറ് മീറ്റര്‍ മുതല്‍ പതിനൊന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനും കാലാവസ്ഥ വകുപ്പ് സാധ്യത കല്‍പ്പിക്കുന്നുണ്ട്.  ആന്ധ്രയിലെ ശ്രീകാകുളം, ഗഞ്ചം, പുരി, ഖോര്‍ദ, വിജയനഗരം, വിശാഖപട്ടണം, കിഴക്കും പടിഞ്ഞാറും ഗോദാവരി ജില്ലകള്‍ ഒഡിഷയിലെ ജഗത്‌സിംഘപുര്‍ എന്നീ സ്ഥലങ്ങളെയായിരിക്കും കാറ്റ് ഏറ്റവുമധികം പ്രഹരമേല്‍ക്കുക. 1.2 കോടി ആളുകളെ 'ഫൈലിന്‍' ബാധിക്കുമെന്നാണ് ദേശീയ ദുരന്തപ്രതികരണ അതോറിറ്റിയുടെ വിലയിരുത്തല്‍ . 
                         പ്രൊഫ്‌.ജോണ്‍ കുരാക്കാർ 
                                  

No comments: