വൈദ്യുതി നിരക്ക് കൂട്ടി
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചു. ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക് പന്ത്രണ്ട് ശതമാനവും വ്യവസായങ്ങള്‍ക്ക് ഏഴു ശതമാനവുമാണ്
നിരക്ക് വര്‍ധിപ്പിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയെയും
അനാഥാലയങ്ങളെയും നിരക്കുവര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വര്‍ധന നാളെ
മുതല്‍ പ്രാബല്യത്തില്‍ വരും. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് പുതിയ നിരക്കുകള്‍
പ്രഖ്യാപിച്ചത്.നാല്‍പ്പത് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല.
200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നേരിയ വര്‍ധനവേ ഉണ്ടായിട്ടുള്ളൂ. 300
യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ സ്ലാബ് സംവിധാനത്തില്‍ നിന്ന്
ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതി
എല്ലാ യൂണിറ്റിനും ഒരേ നിരക്കായിരിക്കും ഉപഭോക്താക്കള്‍ നല്‍കേണ്ടത്. വൈദ്യുതി
ബോര്‍ഡിന്റെ റവന്യൂ കമ്മിയായി 1050 കോടി രൂപയായി അംഗീകരിച്ചു. ഇതു
കണക്കിലെടുത്താണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്.
നാല്‍പത് യൂണിറ്റ് വരെ 1.50 രൂപ തന്നെയായിരിക്കും നിരക്ക്. 41- 80 യൂണിറ്റ് വരെ 2.40 രൂപ (പഴയ നിരക്ക് 2.20 രൂപ), 81-120 യൂണിറ്റ് വരെ മൂന്ന് രൂപ (പഴയ നിരക്ക് 2.90 രൂപ), , 121-150 യൂണിറ്റ് വരെ 3.80 രൂപ (പഴയ നിരക്ക് 3.60 രൂപ), , 151-200 യൂണിറ്റ് വരെ 5.30 (പഴയ നിരക്ക് 4.80 രൂപ), , 201-300 യൂണിറ്റ് വരെ 6.50 രൂപയുമാണ് (പഴയ നിരക്ക് ആറു രൂപ) എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ കെ.എസ്.ഇ.ബി കാര്യക്ഷമത കാട്ടണമെന്നും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. യൂണിറ്റിന് അഞ്ചു രൂപയില്‍ കുടുതല്‍ നിരക്കില്‍ വൈദ്യുതി വാങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളില്‍ സൗരോര്‍ജ്ജ പാനല്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി സൗരോര്‍ജ്ജ ഗ്രിഡിലേക്ക് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള തുക നിശ്ചയിച്ച് അപേക്ഷ തയ്യാറാക്കാന്‍ കെ.എസ്.ഇ.ബിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment