കല്‍ക്കരിക്കേസ്:
കേന്ദ്രസര്‍ക്കാരിന്
സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം
റിപ്പോര്‍ട്ട് കണ്ട കാര്യം എന്തു കൊണ്ട് സര്‍ക്കാര്‍ മറച്ചുവച്ചു. ഇക്കാര്യം എന്തുകൊണ്ടാണ് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കാതിരുന്നത്. ഇത് അപൂര്‍വമായ ഒരു നടപടിയാണ്. അന്വേഷണത്തിന്റെ നടപടികളുടെ വിവരങ്ങള്‍ സി.ബി.ഐ. സര്‍ക്കാരുമായി പങ്കുവച്ചത് നടപടിക്രമങ്ങളുടെ അട്ടിമറിയാണ്. കേസിലെ അന്വേഷണ നടപടികള്‍ അട്ടിമറിക്കപ്പെട്ടുവെന്നാണ് സി.ബി.ഐ.യുടെ വെളിപ്പെടുത്തല്‍ കാണിക്കുന്നത്. ഇതു സംബന്ധിച്ച് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഏപ്രില്‍ 26ന് സമര്‍പ്പിച്ച സത്യവാങ്മൂലം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.സി.ബി.ഐ.യെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കുന്നതിനാണ് ഈ വിഷയത്തില്‍ കോടതി ഊന്നല്‍ നല്‍കുന്നത്. സി.ബി.ഐയെ രാഷ്ട്രീയ യജമാനന്മാരില്‍ നിന്ന് മോചിപ്പിക്കണം. രാഷ്ട്രീയ യജമാനന്മാരുടെ സ്വാധീനം ഒരുതരത്തിലും സി.ബി.ഐ.യ്ക്ക് മേല്‍ ഉണ്ടാകരുത്-കോടതി പറഞ്ഞു. കേസിന്റെ വിചാരണ കോടതിയില്‍ തുടരുകയാണ്.
കല്‍ക്കരിപ്പാടം അനുവദിച്ചതു സംബന്ധിച്ച അഴിമതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര നിയമമമന്ത്രി അശ്വിനികുമാറിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കല്‍ക്കരി മന്ത്രാലയത്തെയും കാണിച്ചുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സമര്‍പ്പിച്ച രണ്ടുപേജുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഈ വിവരം പുറത്തുവന്നതു മുതല്‍ പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കുമെതിരെ പ്രതിപക്ഷ രംഗത്തുവന്നിരുന്നു. ഇതാണ് ഇതോള്‍ കോടതിയുടെ വിമര്‍ശത്തിനും വഴിവച്ചത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment