Pages

Sunday, April 28, 2013

ഭൂരിപക്ഷ സമുദായങ്ങളുടെ പരാതി ചര്‍ച്ചചെയ്യണം-


ഭൂരിപക്ഷ സമുദായങ്ങളുടെ
പരാതി ചര്‍ച്ചചെയ്യണം-
ക്രിസോസ്റ്റം മെത്രാപ്പൊലീത്ത
ഭൂരിപക്ഷ സമുദായങ്ങള്‍ അവഗണന അനുഭവിക്കുന്നു എന്ന എസ്.എന്‍.ഡി.പി. യുടെയും എന്‍.എസ്.എസിന്റെയും പരാതി ചര്‍ച്ച ചെയ്യണമെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു.കൊട്ടാരക്കര  മാര്‍ത്തോമ്മാ ജൂബിലി മന്ദിരത്തില്‍ 2013, April, 27  ന്  തന്റെ ജന്മദിനാഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭൂരിപക്ഷ സമൂഹം അവഗണന അനുഭവിക്കുന്നതായി തോന്നിയിട്ടില്ല. എങ്കിലും പരാതി ബന്ധപ്പെട്ടവര്‍ ചര്‍ച്ചചെയ്യണം. ശിവഗിരിയില്‍ നരേന്ദ്രമോഡി എത്തിയതിനെ ച്ചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വലിയ മഴയത്ത് മരം വീണതിനെക്കുറിച്ച് എന്തു പറയാനാണെന്നായിരുന്നു മറുപടി. തന്നെ ശിവഗിരിയില്‍ കയറ്റാമെങ്കില്‍ മോഡിയെ കയറ്റുന്നതിനെന്താണ് കുഴപ്പമെന്നും തമാശയായി വലിയ മെത്രാപ്പോലീത്ത പറഞ്ഞു. നന്‍മയും തിന്‍മയും വില്‍ക്കുന്നവരാണ് മാധ്യമങ്ങള്‍. കുറച്ചുകാലത്തേക്ക് നന്‍മ മാത്രം വില്‍ക്കാന്‍ ശ്രമിക്കണമെന്നും അനാവശ്യമായ തിന്‍മകളെ കൂടുതല്‍ പ്രചരിപ്പിക്കരുതെന്നും വലിയ മെത്രാപ്പോലീത്ത പറഞ്ഞു. 

                          പ്രൊഫ്.  ജോണ്‍  കുരാക്കാർ 

No comments: