Pages

Wednesday, December 19, 2012

ഡല്‍ഹിയില്‍ ബസുകളിലെ കര്‍ട്ടനുകളും ടിന്റഡ് ഗ്ലാസും മാറ്റും

ഡല്‍ഹിയില്‍ ബസുകളിലെ
കര്‍ട്ടനുകളും ടിന്റഡ് ഗ്ലാസും മാറ്റും

ഡല്‍ഹിയില്‍ ബസില്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസുകളിലെ കര്‍ട്ടനുകളും ടിന്റഡ് ചില്ലുകളും അടിയന്തരമായി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവര്‍മാരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍പ്പ് ലൈന്‍ നമ്പറും ബസുകളില്‍ പ്രദര്‍ശിപ്പിക്കും. ബസുകള്‍ ഓട്ടം കഴിഞ്ഞ് പാര്‍ക്കു ചെയ്യുന്നത് ഉടമസ്ഥരുടെ ഉത്തരവാദിത്വത്തിലായിരിക്കണമെന്നും ജീവനക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. രാത്രി പട്രോളിങ്ങിനായി കൂടുതല്‍ പോലീസുകാരേയും വാഹനങ്ങളേയും നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഡല്‍ഹിയില്‍ പെണ്‍കുട്ടി അക്രമത്തിനിരയായ ബസിലെ ജനല്‍ച്ചില്ലുകള്‍ കര്‍ട്ടനിട്ട് മറച്ചിരുന്നതിനാല്‍ സംഭവം പുറത്തുനിന്നുള്ളവര്‍ക്ക് കാണാനാകുമായിരുന്നില്ല. പകല്‍ സമയത്ത് ഒരു സ്‌കൂളിനുവേണ്ടി സര്‍വീസ് നടത്തുന്നതായിരുന്നു ഈ ബസ്.
 രാത്രി ഉടമയറിയാതെ ഡ്രൈവര്‍ രാംസിങ്ങും മറ്റുള്ളവരും മദ്യലഹരിയില്‍ ബസ്സെടുത്ത് കറങ്ങുകയായിരുന്നു. വഴിയില്‍ ആളുകളെ കയറ്റി പണമുണ്ടാക്കി വീണ്ടും മദ്യപാനം നടത്തി. ഒടുവിലാണ് ഒമ്പതേകാലോടെ പെണ്‍കുട്ടിയെയും കൂട്ടുകാരനെയും ബസ്സില്‍ കയറ്റിയത്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: