Pages

Wednesday, December 19, 2012

ARE POLITICIANS TRUTHFUL ?


ഇന്ത്യയ്ക്ക് സത്യസന്ധരായ
 രാഷ്ട്രീയക്കാരെ ആവശ്യം

ന്ത്യയ്ക്ക് സത്യസന്ധരും അഴിമതിരഹിതരുമായ രാഷ്ട്രീയക്കാരെയാണ് ആവശ്യമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ പറഞ്ഞു. ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് മാത്രമെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂവെന്ന് ഗവര്‍ണര്‍ ആഭിപ്രായപ്പെട്ടു.

നീറി മോഡേണ്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി നാഗ്പുരിലെ രാജ്ഭവനില്‍ സംസാരിക്കുമ്പോഴാണ് ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞത്. നാഗ്പുരിലെ ഔഷധോദ്യാനം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. രാഷ്ട്രീയക്കാരനാവുന്നത് എങ്ങനെയാണെന്ന കുട്ടികളുടെ ചോദ്യത്തിന് സാമുഹികപരമായ പ്രതിബദ്ധതയോടൊപ്പം രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം സ്വാഭാവികമായി സംബന്ധിച്ചതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.ഇന്ത്യയുടെ മതപരവും വംശീയവും ഭാഷാപരവുമായ പ്രത്യേകതകള്‍ മനസ്സിലാക്കണമെന്നും ഇന്ത്യയെ വിശദമായി മനസ്സിലാക്കണമെന്നും ഗവര്‍ണര്‍ കുട്ടികളോട് പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: