Pages

Sunday, August 12, 2012

LONDON OLYMPICS-2012- 5-മത്തെ സ്വര്‍ണ്ണം യോഗേശ്വര്‍ ദത്തിനു

gusthi

                                   LONDON OLYMPICS-2012-
                    5-മത്തെ സ്വര്‍ണ്ണം യോഗേശ്വര്‍ ദത്തിനു 


 നൂറ് കോടി ജനങ്ങള്‍ക്ക് അഭിമാനമായി ഇതാ വീരനായൊരു ഹരിയാനക്കാരന്‍ ഫയല്‍വാന്‍. യോഗേശ്വര്‍ ദത്ത്. ഒരൊറ്റ രാത്രി നാലു പേരെ ഇടിച്ചുവീഴ്ത്തിയ ഈ ഇരുപത്തിയൊന്‍പതുകാരന്‍ ഒളിമ്പിക് ഗോദയില്‍ നിന്നും നേടിയെടുത്തത് സ്വര്‍ണത്തിന്റെ നൂറിരട്ടി മാറ്റുള്ളൊരു വെങ്കലം. റെപ്പഷാജ് റൗണ്ടിലെ അവസാനത്തെ മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ യോങ് മ്യോങ് റിയെ ശരിക്കും നിഷ്പ്രഭനാക്കിക്കൊണ്ടാണ് യോഗേശ്വര്‍ വെങ്കലം നേടിയത് (3-1) റെപ്പഷാജ് റൗണ്ടില്‍ ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് പേരോടാണ് യോഗേശ്വറിന് മല്ലിടേണ്ടിവന്നത്. റെപ്പഷാജിലെ ആദ്യ മത്സരത്തില്‍ പ്യൂട്ടോറിക്കയുടെ ഫ്രാങ്ക്‌ളിന്‍ ഗോസ് മാറ്റസിനെയും (3-0) രണ്ടാം മത്സരത്തില്‍ ഇറാന്റെ മസൗദ് എസ്‌മെയ്ല്‍പുര്‍ജോയ്ബാരിയെയും നിര്‍ണായകമായ അവസാന മത്സരത്തില്‍ ഉത്തര കൊറിയയുടെ യോങ് മ്യോങ് റിയെയുമാണ് യോഗേശ്വര്‍ ഒരു മണിക്കൂറിന്റെ ഇടവേളയില്‍ മലര്‍ത്തിയടിച്ചത്.ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണവും നേടിയിട്ടുണ്ട് യോഗേശ്വര്‍. പ്രീക്വാര്‍ട്ടറില്‍ യോഗേശ്വറിനെ തോല്‍പിച്ച റഷ്യയുടെ ബെസിക് കുഡുഖൊവ് ഫൈനലിന് യോഗ്യത നേടിയതോടെയാണ് യോഗേശ്വറിന് റെപ്പഷാജില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിച്ചത്. കുഡുഖൊവ് പിന്നീട് വെള്ളി നേടി. അസര്‍ബൈജാന്റെ തൊഗ്രുല്‍ അസ്ഗരോവിനാണ് സ്വര്‍ണം.ഒളിമ്പിക് ഗുസ്തിയില്‍ ഇത് ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ്. കഴിഞ്ഞ തവണ ബെയ്ജിങ്ങില്‍ സുശീല്‍കുമാറും റെപ്പഷാജ് റൗണ്ടിലാണ് വെങ്കലം നേടിയത്. ലണ്ടനില്‍ ഇത് ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണ്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍നേട്ടമാണിത്.

ആരും എഴുന്നേുനിന്ന തൊഴുതുപോകുന്നതായിരുന്നു യോഗേശ്വറിന്റെ വെങ്കലപ്പോരാട്ടം. ഇരുപത് മിനിറ്റിന്റെ ഇടവേളയല്‍ കരുത്തരായ ഓരോ ഗുസ്തിക്കാരനെയും നേരിട്ട് അവസാന റൗണ്ടിലെത്തിയ യോഗേശ്വര്‍ ആദ്യ പീരിയഡില്‍ ഒരു പോയിന്റ് വഴങ്ങിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയത്രയും തകര്‍ന്നുപോയതാണ്. എന്നാല്‍, ഇരുപത് മിനിറ്റിന്റെ ഇടവേളയില്‍ നടന്ന മൂന്ന് ഗുസ്തികളില്‍ തളരാതെ നൂറ് കോടി ജനങ്ങളുടെ പ്രതീക്ഷകളത്രയും തോളിലേറ്റിയ യോഗേശ്വര്‍ ചിതയില്‍ നിന്നെന്നവണ്ണം ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് പിന്നീടുള്ള രണ്ടു പീരിയഡുകളിലും കണ്ടത്. രണ്ടു ക്ലിഞ്ച് പൊസിഷനില്‍ ആദ്യ പോയിന്റ് സ്വന്തമാക്കി മത്സരം തുല്ല്യനിലയിലാക്കിയ യോഗേശ്വര്‍ ശരിക്കും റിയെ തകര്‍ത്തെറിയുന്നതാണ് മൂന്നാം പീരിയഡില്‍ കണ്ടത്. രണ്ടു മിനിറ്റ് തികച്ചു വേണ്ടിവന്നില്ല യോഗേശ്വറിന് വെങ്കലത്തില്‍ മുത്തമിടാന്‍. ഒരൊറ്റച്ചാട്ടത്തിന് റീയുടെ കാലില്‍ പിടിത്തമിട്ട് മനോഹരമായൊരു ടേക്ക് ഡൗണിലൂടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ യോഗേശ്വര്‍ അടുത്ത ഡൈവിന് വീണ്ടും റീയുടെ കാലില്‍ കനപ്പെട്ടൊരു കത്രികപ്പൂട്ടിടുകയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ച റീയെ തളര്‍ന്നുപോയിട്ടും നെറ്റിക്ക് പരിക്കേറ്റിട്ടും ആ പൂട്ടില്‍ മുറുക്കി വട്ടംകറക്കി നിസ്സഹായനാക്കുകയായിരുന്നു യോഗേശ്വര്‍. ആറ് പോയിന്റാണ് ഈയൊരു റൗണ്ടില്‍ നിന്നു മാത്രം യോഗേശ്വറിന് ലഭിച്ചത്.പ്രീക്വാര്‍ട്ടറില്‍ ബെസിക്കിനോട് യോഗേശ്വര്‍ പൊരുതിയാണ് തോറ്റത്. അഞ്ചുവട്ടം ലോകചാമ്പ്യനായ റഷ്യയുടെ ബെസിക് കുഡുഖോവാണ് യോഗേശ്വറിനെ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയത് (3-0). ബെസിക് ഫൈനലില്‍ പ്രവേശിച്ചാല്‍ യോഗേശ്വറിന് റെപ്പഷാജ് റൗണ്ടില്‍ മത്സരിക്കാനാവും.കരുത്തനായ എതിരാളിയെ ആക്രമിച്ചു കീഴപ്പെടുത്താനായിരുന്നു യോഗേശ്വറിന്റെ ശ്രമം. അഞ്ചു ലോക കിരീടങ്ങളുടെ അനുഭവസമ്പത്തുള്ള ബെസിക്കാവട്ടെ കരുതലോടെ എതിരാളിയില്‍ നിന്ന് ടെക്‌നിക്കല്‍ പോയിന്റുകള്‍ കരസ്ഥമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ആക്രമിച്ചു കളിച്ച യോഗേശ്വര്‍ പലതവണ 
എതിരാളിയെ കാലു വാരാന്‍ ശ്രമിച്ചു. ഒന്നും പക്ഷേ ഫലം കണ്ടില്ല. ഇതിനിടെ ആദ്യ പീരിയഡില്‍ ക്ലിഞ്ച് പൊസിഷന്റെ രൂപത്തില്‍ നിര്‍ഭാഗ്യം പിടികൂടുകയും ചെയ്തു. ക്ലിഞ്ച് പൊസിഷനില്‍ കാലുവാരിയ എതിരാളിക്ക് മലര്‍ത്തിയടിക്കാന്‍ അവസരം നല്‍കാതെ നന്നായി തന്നെ കരുത്തനായ യോഗേശ്വര്‍ ചെറുത്തുനോക്കിയെങ്കിലും ഒടുവില്‍ ഒരു പോയിന്റ് വഴങ്ങാതെ വയ്യെന്നായി. നല്ല പൊസിഷനില്‍ നിന്ന യോഗേശ്വറിനെ ബെസിക്ക് തള്ളി റിങ്ങില്‍നിന്ന് പുറന്തള്ളുകയായിരുന്നു.
രണ്ടാം പീരിയഡിലും യോഗേശ്വര്‍ പലതവണ ബെസിക്കിന്റെ കാലു ലക്ഷ്യം വച്ച് വളരെ വേഗത്തില്‍ ചാടി നോക്കിയെങ്കിലും അതൊക്കെ തിരിച്ചടിക്കുകയായിരുന്നു. ഇത്തരത്തില്‍ വഴുതിപ്പോയ ഒരു ആക്രമണമാണ് ബെസിക്കിന് രണ്ടാമത്തെ ടെക്‌നിക്കല്‍ പോയിന്റ് സമ്മാനിച്ചത്. ഈ പീരിയഡില്‍ ഒരിക്കല്‍ക്കൂടി യോഗേശ്വറിന്റെ കാലുകള്‍ പൂട്ടി ബെസിക്ക് ഒരു ടെക്‌നിക്കല്‍ പോയിന്റും മത്സരവും സ്വന്തമാക്കി.യോഗ്യതാറൗണ്ടില്‍ ഒരു പോയിന്റിന് ആദ്യ പീരിയഡ് നഷ്ടമാക്കിയശേഷമാണ യോഗേശ്വര്‍ കരുത്തോടെ തിരിച്ചുവന്നത്. ലോകചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവായ ബള്‍ഗേറിയയുടെ അനാറ്റൊലി ഗ്വിദിയയെ ഉജ്വലമായി മല്ലിട്ടാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ യോഗേശ്വര്‍ അട്ടിമറിച്ചത് (3-1).
ക്ലിഞ്ച് പൊസിഷനില്‍ ഭാഗ്യം തുണയ്ക്കാതിരുന്ന ആദ്യ പീരിയഡില്‍ പിറകില്‍ നിന്നശേഷമാണ് യോഗേശ്വര്‍ തന്റെ കരുത്ത് മുഴുവന്‍ പുറത്തെടുത്ത് പിന്നീട് വിജയിച്ചത്. രണ്ടാം പീരിയഡില്‍ രണ്ടുതവണ എതിരാളിയെ മികച്ച രീതിയില്‍ കത്രികപ്പൂട്ടിട്ടു പിടിച്ച യോഗേശ്വര്‍ രണ്ട് ടെക്‌നിക്കല്‍ പോയിന്റോടെ മത്സരം തുല്ല്യനിലയിലാക്കി. മൂന്നാം പീരിയഡിലാണ് യോഗേശ്വറിന്റെ കരുത്തും മികവും ബള്‍ഗേറിയന്‍ ഫയല്‍വാന്‍ ശരിക്കും അറിഞ്ഞത്. അനാറ്റോലിയെ ഒരിക്കല്‍ മനോഹരമായി കാലുവാരി മലര്‍ത്തിയടിക്കുകയും പിന്നീടൊരിക്കല്‍ നന്നായി പൂട്ടി നിസ്സഹായനാക്കുകയും ചെയ്ത യോഗേശ്വര്‍ ആധികാരികമായിതന്നെയാണ് പീരിയഡും മത്സരവും സ്വന്തമാക്കിയത്. യോഗേശ്വര്‍ മൊത്തം ഏഴ് ടെക്‌നിക്കല്‍ പോയിന്റ് സ്വന്തമാക്കിയപ്പോള്‍ മൂന്ന് പോയിന്റ് മാത്രമാണ് അനാറ്റൊലിക്ക് കിട്ടിയത്.


                                                                                പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: