Pages

Friday, August 10, 2012

ചൈനയിലെ വന്മതിലിന്റെ ഒരുഭാഗം മഴയില്‍ തകര്‍ന്നു


ചൈനയിലെ വന്മതിലിന്റെ
 ഒരുഭാഗം മഴയില്‍ തകര്‍ന്നു
ചൈനയിലെ ചരിത്രപ്രസിദ്ധമായ വന്മതിലിന്റെ ഒരുഭാഗം കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നുവീണു. 
വടക്കന്‍ ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ഴാന്‍ജിയാകു പ്രദേശത്തുള്ള ഭാഗമാണ് തകര്‍ന്നതെന്ന് ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റി
പ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍നീണ്ട ശക്തമായ മഴമൂലമുണ്ടായ മലവെള്ളപ്പാച്ചിലിലാണിത്.36 മീറ്ററോളം നീളത്തിലാണ് മതില്‍ തകര്‍ന്നത്. പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. മതിലിന്റെ ദുര്‍ബലമായ ചില ഭാഗങ്ങളുടെ കെട്ടുറപ്പ് കൂട്ടുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. അതിനിടെ, കിഴക്കന്‍ ചൈനയില്‍ വെള്ളിയാഴ്ച അണക്കെട്ട് തകര്‍ന്ന് 10 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഷെജിയാങ് പ്രവിശ്യയിലെ ഷെന്‍ജിയാകെങ് അണക്കെട്ടാണ് തകര്‍ന്നത്. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ ചൈന കണ്ട കനത്ത മഴയില്‍ ജൂലായില്‍ മാത്രം 79 പേരാണ് മരിച്ചത്. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: