സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ;
അവർ ദൈവത്തിന്റെ
പുത്രന്മാർ
എന്നു വിളിക്കപ്പെടും
1958 ഡിസംബർ
16-നു മലങ്കര
സഭയിൽ സമാധാനം
കൈവന്നു. അന്നു
അർദ്ധരാത്രിയിൽ ഇരു
വിഭാഗങ്ങളുടേയും മേലദ്ധ്യക്ഷനമാർ
കോട്ടയം പഴയ
സെമിനാരിയുടെ വിശുദ്ധ
മദ്ബഹായിൽ ഒരുമിച്ചു
കൂടി. മലങ്കര
സഭയുടെ പ്രധാന
മേലദ്ധ്യഷൻ പരിശുദ്ധ
ബസേലിയോസ് ഗീവറുഗീസ്
ദ്വിതീയൻ കാതോലിക്കാ
ബാവ കത്തിച്ച
മെഴുകുതിരികളുടെ സാന്നിദ്ധ്യത്തിൽ
പ്രാർത്ഥനകൾക്കു നേതൃത്വം
നൽകി.
അന്നുവരെ തന്നെ
വൃദ്ധൻ പുന്നൂസെന്നു
പരിഹസിച്ചിരുന്ന പാത്രിയർക്കാ
വിഭാഗം മെത്രാന്മാർ
ഉൾപ്പടെയുള്ള തന്റെ
സഹോദരങ്ങളെ മാറോടു
ചേർത്തു നിർത്തി
മലങ്കരയിൽ സമാധാനത്തിന്റെ
വിത്ത് മുളപ്പിച്ച
ഒരു മഹൽദിനമായുരുന്നു
അന്ന്.
പരിശുദ്ധ പത്രിയർക്കീസ്
ബാവായുടേയും (നി
വ ദി
മ ശ്രീ
മോറാൻ മാർ
ഇഗ്നാത്യോസ് യാക്കുബ്
ത്രിതീൻ) പരിശുദ്ധ
കാതോലിക്കാ ബാവായുടേയും
(നി വ
ദി മ
ശ്രീ മോറാൻ
മാർ ബസേലിയോസ്
ഗീവർഗ്ഗീസ് ദ്വിതീയൻ)
സമാധാന കൽപ്പനകൾ
അന്യോന്യം കൈമാറി.
അത് മലങ്കര
സുറിയാനി സഭയെ
സംബന്ധിച്ചിടത്തോളം ഒരു
ചരിത്ര സംഭവമായിരുന്നു.
അവയിലെ പ്രസക്ത
ഭാഗങ്ങൾ ഇങ്ങനെ:
1. പാത്രിയർക്കിസ്:
"മലങ്കര സഭയിൽ
സമാധാനം സ്ഥാപിക്കേണ്ടതിലേക്കായി
ഇതിനാൽ മോർ
ബസേലിയോസ് ഗീവറുഗീസിനെ
കാതോലിക്കോസായി നാം
സ്വീകരിച്ചിരിക്കുന്നു.”
2. കാതോലിക്കോസ്;
"സഭയിലെ സമാധാനത്തിനുവേണ്ടി,
മലങ്കര സുറിയാനി
ക്രിസ്ത്യാനി അസോസിയേഷൻ
പാസാക്കി നടപ്പിലിരിക്കുന്ന
ഭരണഘടക്കു വിധേയമായി
മോറാൻ മാർ
ഇഗ്നാത്യോസ് യാക്കൂബ്
ത്രിതീയനെ, അന്ത്യോഖ്യാ
പാത്രിയർക്കീസ് ആയി
സ്വീകരിക്കുന്നതിന് നാം
പ്രസാദിച്ചിരിക്കുന്നു."
പാത്രിയർക്കീസ് യാതൊരു
വിധ ഉപാധികളുമില്ലാതെ,
നിരുപാധികമായിരുന്നു കാതോലിക്കയെ
സ്വീകരിച്ചത്. കാരണം
1958 വിധിമൂലം പാത്രിയർക്കീസ്
വിഭാഗത്തിന് അതല്ലാതെ
മറ്റു മാർഗ്ഗങ്ങൾ
ഒന്നും ഇല്ലായിരുന്നു.
കോടതിച്ചിലവിനായി സുപ്രീം
കോടതി അവാർഡ്
ചെയ്തിരുന്ന ഭാരിച്ചൊരു
തുകപോലും ഉപേക്ഷിച്ചുകൊണ്ടാണ്
അന്ന് പാത്രിയാർക്കീസ്
വിഭാഗത്തെ സ്വീകരിച്ചത്.
ആ തുക
അന്നു കോടതിയിൽ
കെട്ടി വച്ചില്ലായെങ്കിൽ,
മെത്രാപ്പോലീത്തൻ ട്രസ്റ്റിയും
വൈദീക ട്രസ്റ്റിയും
അത്മായ ട്രസ്റ്റിയും
അഴിയെണ്ണേണ്ടി വരുമയിരുന്നു
എന്നതായിരുന്നു വാസ്തവം!
കാതോലിക്കോസിന്റെ
കൽപ്പനയീലെ അഞ്ചു
കാര്യങ്ങൾ പ്രത്യേകം
ശ്രദ്ധേയമത്രെ.
1. ഭരണഘടനക്കു
വിധേയമായിട്ട് മാത്രമാണു
കെട്ടിപ്പിടിച്ചത്.
2. സിറിയൻ
ഓർത്തൊഡോക്സ് സഭയുടെ
അന്ത്യോഖ്യാ പാത്രിയർക്കീസ്
ആയിട്ടാണ് അല്ലാതെ
മലങ്കരയുടെ പാത്രിയർക്കീസ്
ആയിട്ടല്ല.
3. നാം
പ്രസാദിച്ചിരിക്കുന്നു (അല്ലാതെ
പാത്രിയർക്കീസിന്റെ പ്രസാദത്തിലല്ല).
4. മഫ്രിയാനാ
ആയിട്ടല്ല, കാതോലിക്കോസായിട്ടാണ്
സ്വീകരിച്ചത്.
5. മാർത്തോമ്മാ
ശ്ലീഹായുടെ സിംഹാസനത്തിൽ
ആരൂഡനായിരുന്നുകൊണ്ടാണ്. അതായത്
അന്നു കൈമാറിയിരുന്ന
കൽപ്പനയിലെ ചുവന്ന
മഷിയാലുള്ള മേലെഴുത്തിൽ
ഉണ്ടായിരുന്ന "മാർത്തോമ്മാ
ശ്ലീഹായുടെ സിംഹാസനത്തിൽ
ആരൂഡനായിരിക്കുന്ന" എന്നതിനെ
അന്നാരും ചോദ്യം
ചെയ്തില്ലായെന്നതും പ്രത്യേകം
പ്രസ്താവ്യമത്രെ.
1958 ഡിസംബർ
12-ലെ സുപ്രീം
കോടതീ വിധിയുടെ
വെളിച്ചത്തിലാണ് അന്നു
സമാധാനം കൈവന്നത്.
സുപ്രീംകോടതി വിധിയുടെ
അന്തസത്ത ഉൾക്കൊണ്ട്,
ഇരു ഭാഗത്തെയും
പിതാക്കന്മാർ കൂടി
ആലോചിച്ചു, പരിശുദ്ധ
മാർത്തോമ്മ ശ്ലീഹായുടെ
സിംഹാസനത്തിൽ ആരൂഡാനായിരിക്കുന്ന
പൗരസ്ത്യ കാതോലിക്കയെ
അംഗീകരിച്ച് ബഹുമാനിക്കുകയും,
അതുപോലെ പരിശുദ്ധ
അന്ത്യോഖ്യാ പാത്രിയർക്കീസിനെ
മലങ്കരസഭാ ഭരണഘടനയുടെ
ഉള്ളിൽ നിറുത്തി
കൊണ്ട് ഇരു
വിഭാഗവും അംഗീകരിക്കുകയും
പരിശുദ്ധ സഭ
ഒന്നായി തീരുകയും
ചെയ്തു. ഇരു
സഭയിലേയും പിതാക്കന്മാർ
സഭാ വിശ്വാസികൾക്ക്,
പൗരസ്ത്യ കാതോലിക്കേറ്റിന്
കീഴിൽ വിശുദ്ധ
മാർത്തോമ്മാ ശ്ലീഹായുടെ
കിഴക്കിന്റെ ഭാഗ്യമുള്ള
സിംഹസത്തിന് കീഴിൽ
അണിനിരക്കാൻ ആഹ്വാനം
ചെയ്ത് സമാധാന
സന്ദേശം കല്പന
അയച്ചു. അതേ
1934 ഭരണഘടന, യാതൊരു
വ്യത്യാസവുമില്ലാതെ, അതേപടി
നിലനിൽക്കുകയാണ് ഇപ്പോഴും.
1958-ലെ
സുപ്രീകോടതീ വിധിയേക്കാൾ
പരിതാപകരമായ അവസ്ഥയിലാണ്
ഇന്ന് യാക്കോബായ
വിഭാഗം. അത്ര
ദയനീയമാണ് സുപ്രീം
കോടതിയിൽ നിന്നും
2017 ജൂലായ് 3-നും
അതേ തുടർന്ന്
പിന്നീടു വന്ന
വിധികളും. അതുകൊണ്ടു
തന്നെ എത്രയൊക്കെ
ഹൈക്കോടതി നിരീക്ഷണങ്ങളും
പരാമർശങ്ങളുമൊക്കെ വന്നിരിക്കുന്നു
ഓർത്തൊഡോക്സ് സഭാ
നേതൃത്വത്തിനെതിരെ പരിഹാസങ്ങൾ
എത്ര ചൊരിഞ്ഞാലും,
മാധ്യമങ്ങളിൽ നുണകൾ
കൊണ്ട് നിറച്ചാലും,
ആരെയൊക്കെ കൂട്ടുപിടിച്ചാലും
സുപ്രീംകോടതീ വിധിക്കു
യാതൊരു മാറ്റവും
ഇനി സംഭവിക്കാൻ
പോകുന്നില്ല. പരിശുദ്ധ
മോറാൻ മാർ
ബസേലിയോസ് മാർത്തൊമ്മാ
മാത്യൂസ് ത്രിതീയൻ
കാതോലിക്കാ ബാവാ
തിരുമേനി ഹൈക്കോടതിയിൽ
കൊടുത്ത സത്യവാങ്മൂലത്തിൽ
കൂടുതലൊന്നും യാക്കോബായ
വിഭാഗം യാതൊരു
കാരണവശാലും ആഗ്രഹിക്കുകയോ
പ്രതീക്ഷിക്കുകയോ ചെയ്യേണ്ട
കാര്യമില്ല.
വെറുതെ നിങ്ങളുടെ
ബുദ്ധിയും ശക്തിയും
സമ്പത്തും വ്യയവും
പാഴിലാക്കാതെ സമാധാനം
എന്ന ആശയത്തിലേക്ക്
വന്ന് ഒരു
സഭയായി ക്രിസ്തീയതയിൽ
മുന്നേറാൻ ശ്രമിക്കുക.
പ്രൊഫ. ജോൺ
കുരാക്കാർ
No comments:
Post a Comment