Pages

Friday, August 7, 2020

മലങ്കര സഭയിൽ സമാധാനം ആഗ്രഹിക്കുന്നവരും.സമാധാനത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരും

                             

മലങ്കര സഭയിൽ സമാധാനം ആഗ്രഹിക്കുന്നവരും.സമാധാനത്തെ കുറിച്ച്  വാതോരാതെ  സംസാരിക്കുന്നവരും



മലങ്കര സഭയിൽ സമാധാനം ആഗ്രഹിക്കുന്നവരും  സമാധാനത്തെ കുറിച്ച്  വാതോരാതെ  സംസാരിക്കുന്നവരുമുണ്ട് . പാത്രിയർക്കീസ് വിഭാഗവുമായി  ഇനി ഒരു സന്ധി സംഭാഷണത്തിലൂടെ  സമാധാനം ഉണ്ടാകാനുള്ള അവസരം വിരളമാണ്. പാത്രിയർക്കീസിനോട്  വിധേയപ്പെടുന്ന   ഒരു മലങ്കര സഭയാണ്  യാക്കോബായാക്കാർക്ക്  വേണ്ടത് .അതായത്  വിദേശ സഭയായ അന്ത്യോക്ക്യായുടെ  ആധിപത്യം  ഇപ്പോഴും വിഘടിത വിഭാഗമായ  യാക്കോബായക്കാർ ആഗ്രഹിക്കുന്നു. കേരളത്തിലെ യാക്കോബായക്കാർക്ക്  ഇന്ത്യൻ ഓർത്തഡോൿസ്  സഭയുമായി ഒന്നിച്ചു പോകുവാൻ താല്പര്യമില്ലഎന്നതാണ്  സത്യം . അവർക്ക് അന്ത്യോക്യൻ  ഓർത്തഡോൿസ് സുറിയാനി സഭയിൽ  ചേർന്നു നടക്കാനാണ്  ഇഷ്ടം.

കോടതി വിധിയുടെ വെളിച്ചത്തിൽ യാക്കോബായ സുറിയാനിക്കാരെ രണ്ടു കൈയും നീട്ടി മലങ്കര  ഓർത്തഡോൿസ് സഭ   2002-. സ്വീകരിച്ചതാണ് . അപ്പോൾ അവർക്കതിൽ താല്പര്യമില്ല. ഇപ്പോഴും താത്പര്യമില്ല എന്നല്ലെ അവരുടെ പ്രധാന നേതാവായ ഒരു മെത്രാപ്പോലീത്താ അടുത്ത സമയത്ത്  പോലും ഒരു അഭിമുഖത്തിൽ പറഞ്ഞത് . പിന്നെയെന്താണ്  അവർ  സമാധാനം കൊണ്ട് ഉദ്ദേശിക്കുന്നത്? പള്ളിപിടിക്കുന്ന കാര്യമാണോ? ഇവിടെ ആരും പള്ളി പിടിക്കുന്നില്ല. കോടതി തന്ന വിധി നടപ്പാക്കുകയല്ലേ ?

പണ്ട്  മലങ്കര സഭയും യാക്കോബായക്കാരും ഒരുമിച്ചല്ലേ   കേസിനു കോടതിയിൽ പോയത്? അല്ലാതെ മലങ്കര സഭ ഒറ്റക്കായിരുന്നോ ? എന്നിട്ടു വിധി വന്നപ്പോഴോ?  എന്താ കഥ. അയ്യോ  ഞങ്ങൾക്ക് വിധി അംഗീകരിക്കാൻ മടിയാണേ. ഞങ്ങളുടെ പള്ളികളെല്ലാം പിടിച്ചോണ്ട് പോകുന്നെ. എന്തെലാം നാടകങ്ങൾ. പരിശുദ്ധ ബാവ തിരുമേനിയും എപ്പിസ്കോപ്പൽ സുന്നഹദോസും പല തവണ സമാധാനത്തിനായി വിഘടിത വിഭാഗമായ യാക്കോബായക്കാരെ  ക്ഷണിക്കുകയായിരുന്നു.  അപ്പൊൾ  അവർക്കു മലങ്കര സഭയുടെ ഭരണഘടന അനുസരിച്ചുള്ള സമാധാനം വേണ്ട.നാഴികക്ക് നാൽപതു വട്ടം പരിശുദ്ധ ബാവ തിരുമേനിയെയും മലങ്കര ഓർത്തഡോൿസ്  സഭയെയും അറപ്പുളവാക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും അധിക്ഷേപിക്കുന്നത് പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുകയാണ് . പള്ളികളിൽ വിധി നടപ്പാക്കുന്നതു കണ്ട് കരഞ്ഞിട്ട് കാര്യമില്ല . വിധി പരിപൂർണ്ണമായി  നടപ്പാവുകതന്നെ  ചെയ്യും .

പരിശുദ്ധ മാർത്തോമാ പൗലോസ് രണ്ടാമൻ ബാവ തിരുമേനിയെ പോലെ പോലെ ഇത്രയധികം വ്യക്തിഹത്യക്കു പാത്രമായ ഒരു പിതാവ് മലങ്കരയിൽ ഉണ്ടായിട്ടുണ്ടോ? യാക്കോബായ  വിഭാഗം കാണിക്കുന്ന വൃത്തികേടുകൾ എത്രമാത്രമാണ്.സുറിയാനി ഓർത്തഡോൿസ് സഭയുടെ ഭാഗമായിരിന്നിട്ടു കൂടി അവർ  ഓർത്തഡോൿസ് സഭയ ല്ലെന്നാണ് യാക്കോബായക്കാർ  പറയുന്നത്.  അവരുടെ വിശ്വാസം വേറെയാണുപോലും . ഇനി യാക്കോബക്കാർക്കു രണ്ടു സമാധാന ഓപ്ഷനികളാണ് ഉള്ളത്  ഒന്നുകിൽ ഭരണഘടന  അനുസരിച്ചു മലങ്കര സഭയുടെ ഭാഗമായി നിൽക്കുക. അല്ലെങ്കിൽ വേറെ പള്ളി വെച്ച് പോവുക. അമ്മയെ മറന്നാലും  അന്ത്യോക്ക്യയെ  മറക്കില്ല  എന്ന്  മുദ്രാവാക്യം  മുഴക്കുന്ന  പാവം  യാക്കോബായാക്കാർ  ഒന്നും അറിയുന്നില്ല . അവർ ശരിക്കും  അന്ത്യോക്യൻ സഭയുടെ ഭാഗമല്ല . പാത്രിയർക്കീസിനെ  തെരഞ്ഞടുക്കുന്നതിൽ  അവരുടെ മെത്രാന്മാർക്ക്  ഒരു പങ്കുമില്ല . അവർ വഞ്ചിതരാകുകയാണ് . സത്യത്തിൽ അവർ ഇന്ത്യൻ ഓർത്തഡോൿസ്  സഭയുടെ ഭാഗമല്ലേ ? വല്ലാത്ത കുരുക്കിലാണ് അവർ അകപ്പെട്ടിരിക്കുന്നത് . യാക്കോബായ  എന്നപേരുപോലും  അവരുടെ സഭക്ക്  ഉപയോഗിക്കാൻ  നിയമപരമായി  കഴിയുമെന്ന് തോന്നുന്നില്ല  സത്യം മനസിലാക്കി മാതൃസഭയിലേക്ക്   മടങ്ങി വരുന്നതാണ്  വിശ്വാസികൾക്ക്  നല്ലത് .

മലങ്കര സഭയുടെ സ്വത്തു ആരുടെയും ഔദാര്യമല്ല. നസ്രാണികളുടെ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും ഫലം ആണ്.  അതിന്റെ കാവൽ ഭടനാണ് മലങ്കര മെത്രാപോലിത്ത.പിന്നെ ഒരു കാര്യം കൂടി. നാളിതുവരെയും മലങ്കര സഭക്ക് തിരുച്ചു കിട്ടിയ ദേവാലങ്ങൾ ഇപ്പോൾ  കാണുവാൻ ശ്രെമിക്കുക. പഴയ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും കൂടി ഒരു താരതമ്യ പഠനം കൂടി നടത്തുന്നത് നന്നായിരിക്കും. അപ്പോൾ  കാര്യങ്ങളുടെ കിടപ്പ് മനസിലാകും.പാത്രിയര്കിസിന്റെ കീഴിൽ നില്ക്കാൻ മലങ്കര സഭ മക്കൾക്ക് തീരെ താല്പര്യമില്ല. എന്നാൽ ഒരു സഹോദര സഭയുടെ തലവന് കൊടുക്കേണ്ട എല്ലാ ബഹുമാനവും മലങ്കര മക്കൾ അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്.

മലങ്കര സഭയുടെ പൂർണ സ്വയം-ശീർഷക്തവും മാർത്തോമാ ശ്ലീഹായുടെ പൗരോഹിത്യവും സിംഹാസനവും അംഗീകരിക്കാത്ത ഒരു പാത്രിയര്കിസിനെയും മലങ്കര സഭ ഒരു കാലത്തും അംഗീകരിക്കില്ല എന്ന സത്യം  യാക്കോബായാക്കാർ   തിരിച്ചറിയണം.1653- കൂനൻ കുരിശ് സത്യത്തിൽ വിദേശാധിപത്യത്തിൽ ഞങ്ങളോ ഞങ്ങളുടെ സന്ധതി തലമുറകളോ നിലനിൽക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത ആത്മാഭിമാനമുള്ള മലങ്കര നസ്രാണി പിതാക്കൻമാരുടെ മക്കൾക്ക് സമാധാനം മലങ്കര സഭയുടെ പൂർണ്ണമായ സ്വയം ഭരണവും സ്വയം ശീർഷകത്വവുമാണ്. .മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന് കീഴിൽ മലങ്കര ഓർത്തഡോക്സ് സഭ എന്നും സ്വതന്ത്രമായി ദൈവീക ചൈതന്യത്തോടെ നിലനിൽക്കും

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

 

 

 

No comments: