Pages

Thursday, June 4, 2020

മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതകൾ തടയണം


മൃഗങ്ങൾക്കു നേരെയുള്ള
ക്രൂരതകൾ തടയണം
ലോകത്ത് എവിടെയായിരുന്നാലും  മൃഗങ്ങള്ക്കെതിരെ നടക്കുന്ന ക്രൂരതകള് തീര്ച്ചയായും തടയണം. അത് ശിക്ഷാര്ഹമായ കുറ്റം തന്നെയാണ്.  2020,മെയ് 27 നാണ് ഏകദേശം 15 വയസ്സുള്ള ഗര്ഭിണിയായ കാട്ടാനയെ കണ്ടെത്തിയത്. പടക്കം നിറച്ച പൈനാപ്പിള് കഴിച്ചപ്പോള്  പൊട്ടിത്തെറിച്ച് ആനയുടെ വായില് നിറയെ മുറിവുകളായിരുന്നു. പിന്നീട്, ഭക്ഷണം കഴിക്കാന് കഴിയാതെ  ആന കഴിച്ചുകൂട്ടുകയായിരുന്നു. കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് പിടിച്ച് കരയ്ക്ക് കയറ്റാന് ശ്രമിച്ചെങ്കിലും നടന്നില്ല.  തൃശൂരിലെ  അസ്സി.ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.ഡേവിഡ് എബ്രഹാമാണ് പോസ്റ്റുമോര്ട്ടം നടത്തിയത്. നാവും, കീഴ്ത്താടിയും പൂര്ണ്ണമായും തകര്ന്ന നിലയിലാണ്. വായില് പുഴുവരിച്ചുള്ള വൃണവുമായി ആനയെ കണ്ടെത്തുമ്പോള് തന്നെ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു.
വയറില് വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളത്തില് നിലകൊണ്ട ആന വീണ് ശ്വാസകോശത്തില് വെള്ളം കയറിയാണ് ചെരിഞ്ഞതെന്നാണ് ആനയെ പോസ്റ്റ്മോര്ട്ടംറിപ്പോര്ട്ടില്. കേരളത്തില്‍ നടന്ന ക്രൂരതക്കെതിരെ ഇന്ത്യയിലെമ്പാടും പ്രതിഷേധം അലയടിച്ചിട്ടുണ്ട് . സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കാന് പോലീസിന് നിര്ദേശം നല്കിയെന്നും അദ്ദേഹം അറിയിച്ചു.ആനയെ കൈതച്ചക്കയ്ക്കുള്ളില്‍ പടക്കം വെച്ച്  കൊന്ന സാമൂഹിക വിരുദ്ധരെക്കുറിച്ച്  വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതിയെക്കുറിച്ച് വിവിരം നല്‍കുന്നവര്‍ക്ക് 50,000 രൂപ നല്‍കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.
ഈ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത് വന്നിരിക്കുകയാണ്.ദേശീയ ചാനലിനോടു സംസാരിക്കവേയാണ് സംഭവം അതീവ ഗുരതരമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിനു നിരക്കാത്തത് ആണെന്നും സ്മൃതി പ്രതികരിച്ചത്.ഗര്‍ഭിണിയായ കാട്ടാനയെ കൈതച്ചക്കയില്‍ പടക്കം വച്ചു കൊലപ്പെടുത്തിയ കേസില്‍ ശക്തമായ അന്വേഷണമുണ്ടാകുമെന്നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും പ്രതികരിച്ചു. മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതകൾ തടയാൻ സർക്കാർ തായാറാകണം

പ്രൊഫ്. ജോൺ കുരാക്കാർ

No comments: