Pages

Saturday, April 4, 2020

കർണ്ണാടക സർക്കാരിൻറെ നടപടിമനുഷ്യത്വരഹിതവും ധിക്കാരവുമായി പോയി.



കർണ്ണാടക സർക്കാരിൻറെ  നടപടിമനുഷ്യത്വരഹിതവും  ധിക്കാരവുമായി പോയി.
കാസര്കോടുനിന്നുള്ള ആംബുലന്സുകളെ അതിര്ത്തിയില്തടഞ്ഞ കന്നഡ സർക്കാരിന്റെ  നടപടി    മനുഷ്യത്വരഹിതവും  ധിക്കാരവുമായിപോയി .കൂടാതെ  ദക്ഷിണ കന്നഡ മെഡിക്കല്ഓഫീസര്മലയാളികളെ ആശുപത്രിയില്പ്രവേശിപ്പിക്കുകയോ  ചികിത്സ നൽകുകയോ ചെയ്യരുതെന്ന്  ഉത്തരവിറക്കുകകൂടി ചെയ്തു .ഇത്തരത്തില്ഒരു ഉത്തരവ് പുറപ്പെടുവിച്ചത്മംഗളൂരുവില്സ്ഥിരതാമസക്കാരായ മലയാളികളും കടുത്ത പ്രതിസന്ധിയിലായി. ഇതിനിടെയാണ് അതിര്ത്തി അടച്ച വിഷയത്തില്കേരളത്തിന് അനുകൂലമായ നിലപാട് സുപ്രീം കോടതിയില്നിന്നുണ്ടായത്. ഇതിനു തൊട്ടുപിന്നാലെയാണ് ചികിത്സ നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പിന്വലിക്കുന്നതായി ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്പ്രസ്താവനയിറക്കി. മലയാളികളെ ആശുപത്രിയില്പ്രവേശിപ്പിക്കുന്നതിനോ ചികിത്സിക്കുന്നതിനോ പ്രശ്നമില്ലെന്നാണ് ഇപ്പോൾ  പ്രസ്താവനയില്പറയുന്നത്. ഇപ്പോഴത്തെ കോറോണകാലം  പിന്നിട്ടുകഴിഞ്ഞാൽ കാസർകോട് ഗവ. മെഡിക്കൽ കോളേജിനെ ഏറ്റവും മികച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറ്റിയെടുക്കാൻ  കേരളത്തിന്  ഇപ്പോഴുണ്ടായ  അനുഭവങ്ങൾ പാഠമാകണം
കർണാടക സർക്കാരിന്റെ  നടപടി  ക്രൂരവും പ്രാകൃതവുമാണ് .കേരള-കർണാടക അതിർത്തിയിൽ പാത മണ്ണിട്ട് തടഞ്ഞതിൽ കണ്ണിൽ ചോരയില്ലാത്ത സങ്കുചിതത്വമാണ് പ്രകടമാകുത് . ബുധനാഴ്ച കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പ്രശ്നം അടിയന്തരപ്രാധാന്യത്തോടെ പരിഗണിച്ച് ഖണ്ഡിതമായ ഉത്തരവ് നൽകിയതുമാണ്. കർണാടകം അതിർത്തിയടച്ചത് മനുഷ്യജീവനുകളെ അപകടത്തിലാക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി  ചികിത്സയ്ക്കുപോകേണ്ടവർക്കായി തടസ്സംനീക്കി വഴിതുറക്കണമെന്നാണ് നിർദേശിച്ചത്. ഉത്തരവ് നടപ്പാക്കുന്നതിനുപകരം സുപ്രീംകോടതിയിൽ അപ്പീൽ നൽകി ഒരിക്കൽക്കൂടി തെറ്റ് ആവർത്തിക്കുകയാണ് കർണാടകം ചെയ്തത്. കർണാടകയുടെ ആവശ്യപ്രകാരം ഹൈക്കോടതിവിധി താത്കാലികമായിപ്പോലും തടഞ്ഞുവെക്കാൻ സുപ്രീംകോടതി തയ്യാറായില്ലെന്നുമാത്രമല്ല, രോഗികൾക്ക് പ്രവേശനാനുമതി നൽകണമെന്ന നിർദേശമാണ് നൽകിയത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോഴേക്കും ഇരുസംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാർ ചേർന്ന് പ്രവേശനാനുമതിക്ക് മാർഗരേഖ തയ്യാറാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.

കാസർകോട് ജില്ല കോവിഡ് രോഗബാധയുടെ ഹോട്ട്സ്പോട്ടാണെന്നതിനാൽ അതിർത്തിയിലൂടെയുള്ള പ്രവേശനത്തിൽ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ, കോവിഡ് ബാധിതരെയോ അങ്ങനെ സംശയിക്കുന്നവരെയോ ചികിത്സിക്കാനല്ല, കോവിഡ് ബാധയോ അങ്ങനെ സംശയം പോലുമോ, അവരുമായി സമ്പർക്കമോ ഇല്ലാത്ത, ദീർഘകാലമായി മംഗലാപുരത്ത് ചികിത്സയിലുള്ളവരുടെ തുടർചികിത്സയ്ക്കുപോകാൻ അനുമതി വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ചികിത്സ ഇവിടെ നടത്തുക പ്രയാസമാകുന്നത്, അവരുടെ ചികിത്സാരേഖകൾ അവിടെയുള്ളതുകൊണ്ടാണ്.
ഒരേ ഭാഷാകുടുംബത്തിൽപ്പെട്ട, ഒരേ സാംസ്കാരികപാരമ്പര്യത്തിന്റെ കണ്ണികളായ സഹോദരരാണ് കേരളീയരും കന്നഡിഗരും. സ്നേഹാദരങ്ങളോടെയുള്ള പാരസ്പര്യമാണ് നാളിതുവരെ ഇരുസംസ്ഥാനത്തെയും ജനങ്ങൾ തമ്മിൽ. നാളെയും അങ്ങനെത്തന്നെയാവും. കേരളത്തിൽ ഉൾപ്പെട്ട കാസർകോട് ജില്ലയും കർണാടകത്തിലെ മംഗലാപുരവും സൗത്ത് കാനറ എന്ന ഒരേ ജില്ലയുടെ ഭാഗമായിരുന്നു, സംസ്ഥാന പുനഃസംഘടനവരെ. സൗത്ത് കാനറയുടെ തലസ്ഥാനമെന്ന നിലയിലാണ് മംഗലാപുരം വികസിതനഗരമായത്. അതിന്റെ ഒരു ഭാഗമെന്നനിലയിൽ പരമ്പരാഗതമായി ചികിത്സയ്ക്ക് നഗരത്തെ ആശ്രയിക്കുകയായിരുന്നു ഉത്തരകേരളക്കാർ. മംഗലാപുരത്തെ എട്ട് മെഡിക്കൽകോളേജുകളും നൂറോളം ആശുപത്രികളും ഉത്തകേരളീയരെക്കൂടി കണ്ട് കെട്ടിപ്പടുത്തതാണ്. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്.  സാഹോദര്യത്തിന്റെ നടുവിലാണ് ഒരാഴ്ചമുമ്പ് കല്ലും മണ്ണുമിട്ടത്. അങ്ങേയറ്റം ഹൃദയശൂന്യമായ നടപടികാരണം  ഒരാഴ്ചയ്ക്കകം ഏഴുജീവനാണ് നഷ്ടപ്പെട്ടത്.ഇപ്പോഴത്തെഅടിയന്തരാവസ്ഥ  പിന്നിട്ടുകഴിഞ്ഞാൽ കാസർകോട് ഗവ. മെഡിക്കൽ കോളേജിനെ ഏറ്റവും മികച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറ്റിയെടുക്കാൻ അനുഭവങ്ങൾ പാഠമാകണം. ലോകത്തിലെതന്നെ  മികച്ച ആതുരാലയമാക്കി കാസർകോട്  മെഡിക്കൽ കോളേജിനെ മാറ്റിയെടുക്കണം

പ്രൊഫ്. ജോൺ കുരാക്കാർ

No comments: