Pages

Friday, February 21, 2020

PROF. JOHN KURAKAR VISITED MANGO MEADOWS

We visited  Kaduthuruthy Mango Meadows on  21 st February 2020 .It  is believed to be India's first agricultural theme park in  India .This man-made green paradise spread over 30 acres is the result of over 15 years of hard work of N K Kurien .Here  accommodating as many as 4,800 species of plants, including 700 trees and 900 flowering plants, 64 varieties of fish and almost Suryaall domestic animals and birds, Mango Meadows plays a significant role in environmental conservation of the region.there are four ponds in the park with rich fish varieties. The ponds are inter-connected with tunnels through which fish can move freely.  Our  team  includes  Prof . John  Kurakar , Moncy  Varghese , Prof . Molly  Kurakar , Reshmy  Varghese , Manu kurakar  and  Suriya 
കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമാണ് മാംഗോ മെഡോസ്  കു ട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണംഎൻ.കെ. കുര്യൻ എന്ന വ്യവസായിയാണ് മാംഗോ മെഡോസിന്റെ ശിൽപ്പി. പതിനാലു വർഷംകൊണ്ടാണ് പഴങ്ങളും മരങ്ങളും മത്സ്യക്കുളങ്ങളും ഒരുക്കി പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്.തേയില മുതൽ ഈന്തപ്പനവരെ, ആഞ്ഞിലിക്കവിള മുതൽ കിവി ഫ്രൂട്ട് വരെ, കുന്തിരിക്കം മുതൽ രുദ്രാക്ഷം വരെ വിളവെടുപ്പിനൊരുങ്ങി നിൽക്കുന്നു. പല വലുപ്പമുള്ള വലിയ കുളങ്ങളും തോടുകളും നൽകുന്ന ജലസമൃദ്ധിയാണ് ഇൗ ജൈവവൈവിധ്യ പാർക്കിന്റെ നട്ടെല്ല്.കാരിയും കൂരിയും വരാലും കാർപ്പും കരിമീനുമടക്കം 66 ഇനം മൽസ്യങ്ങളാണ് ഇൗ കുളങ്ങളുടെ താളം. ഫാം ചുറ്റിക്കാണുന്നതിന് ബാറ്ററി കൊണ്ടുപ്രവർത്തിക്കുന്ന റിക്ഷയും മൂന്നും നാലും പേർക്ക് സ്വയം ചവിട്ടിപോകാനുള്ള കാറുകളുമൊക്കെയുണ്ട്. ഇന്ത്യയിലെ ആദ്യ മനുഷ്യനിർമിത അഗ്രിക്കൾച്ചറൽ തീംപാർക്കെന്ന ലിംഗാ ബുക്ക് ഓഫ് റെക്കോർഡ് ബഹുമതിയും ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീംപാർക്കെന്ന യുആർഎഫ് ബഹുമതിയുമാണ് 'മാംഗോ മെഡോസിന്' ലഭിച്ചത്.വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 4800 ഇനം വൈവിധ്യമുള്ള സസ്യവർഗങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നതുൾപ്പെടെ 146 ഇനം ഫലവൃക്ഷങ്ങൾ, 85 ഇനം പച്ചക്കറിവിളകൾ, 101 ഇനം മാവുകൾ, 40 ഇനം വാഴകൾ, മൃഗങ്ങൾ എന്നിങ്ങനെ ജൈവവൈവിധ്യത്തിന്റെ കലവറയാണ് മാംഗോ മെഡോസ്.




























No comments: