Pages

Sunday, February 16, 2020

പരിശുദ്ധ പാത്രിയർക്കീസ് ബാവ മലങ്കര സഭയിൽ സമാധാനം പുലരാൻ ആഗ്രഹിക്കുന്നവെങ്കിൽ യാക്കോബായക്കാരോട് ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ നിർദ്ദേശിക്കുക



പരിശുദ്ധ പാത്രിയർക്കീസ് ബാവ മലങ്കര സഭയിൽ സമാധാനം പുലരാൻ ആഗ്രഹിക്കുന്നവെങ്കിൽ യാക്കോബായക്കാരോട് ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ നിർദ്ദേശിക്കുക.

ഇന്ത്യയുടെ ഭരണഘടനയെയും , നിയമങ്ങളെയും അനുസരിക്കുക എന്നത് ഇന്ത്യയിലുള്ള ഏതൊരു പൗരന്റെയും , പ്രസ്ഥാനത്തിന്റേയും മൗലിക കടമയാണ് .മലങ്കര സഭക്കു ഇന്ത്യൻ നിയമങ്ങൾക്കു വിധേയമായ ഒരു ഭരണക്രമം ഉണ്ട് . തർക്കങ്ങൾ പരിഹരിച്ചു കൊണ്ട് പരമോന്നത കോടതി പുറപ്പെടുവിച്ച വിധികളും ഉണ്ട് . ഇത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് .1911 മുതൽ മലങ്കരയിൽ ഒട്ടനവധി സമാധാന ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് .
പക്ഷെ സമാധാനം ഉണ്ടായത് 1958 ലെ കോടതി വിധി ഇരുകൂട്ടരും അംഗീകരിച്ചതോടെ ആണ്‌ . 58 ൽ വിധി നടത്തിപ്പ് കൂടാതെ ഉണ്ടാക്കിയ സമാധാനം 72 ൽ തകർന്നു . അവസരം കാത്തു നിന്ന പാത്രിയര്കീസ് വിഭാഗം മലങ്കര സഭയെ വീണ്ടും വ്യവഹാരത്തിലേക്ക് തള്ളി വിട്ടു . 95 ൽ വീണ്ടും സമാധാന ശ്രമങ്ങൾ . ഒടുവിൽ 2002 ൽ പാത്രിയര്കീസ് സമാധാന ശ്രമങ്ങളെ കാറ്റിൽ പറത്തി .പാത്രിയർക്കീസിൻറെ കീഴിൽ  ഒരു കാതോലിക്കയെയും കുറെയേറെ തിരുമേനിമാരെയും വാഴിച്ച്  മലങ്കര സഭയിൽ സമാന്തര  ഭരണം  ആരംഭിച്ചു  അതോടെ സമാധാനം തകർന്നു .
അപ്രേം ദ്വിതീയൻ പാത്രിയര്കീസ് സ്ഥാനമേറ്റതിനു ശേഷം പരിശുദ്ധ കാതോലിക്ക ബാവ പല തവണ സമാധാന ശ്രമങ്ങൾ നടത്തി . ആദ്യമൊക്കെ അനുകൂല നിലപാട് നടിച്ചെങ്കിലും പിന്നീട് പൂർണമായി സമാധാന ശ്രമങ്ങളോട് മുഖം തിരിച്ചു . ഓറിയന്റൽ ഓർത്തോഡോക്സ് വേദികളിൽ പാത്രിയര്കീസ് ബാവ ചർച്ചക്ക് പോലും വിസമ്മതിക്കുന്ന അനുഭവം കാതോലിക്ക ബാവ നമ്മളോട് പങ്കു വച്ചിട്ടുണ്ട് . പക്ഷെ പാത്രിയര്കീസ് ബാവ മാധ്യമങ്ങൾക്കു മുന്നിൽ പ്രസംഗിക്കുന്ന സമാധാന സുവിശേഷം പ്രഹസ്വനങ്ങൾക് യാതൊരു കുറവും ഇല്ല എന്നതൊഴിച്ചാൽ . ആത്മാർത്ഥതയുള്ള ഒരു നീക്കവും അന്നും ഇന്നും ഉണ്ടായിട്ടില്ല .
2017 ജൂലൈ 3 സുപ്രീം കോടതി വിധി ദൈവത്തിന്റെ അനുഗ്രഹമായി മലങ്കര മക്കൾക്ക് ലഭിച്ചു . പാത്രിയര്കീസ് നു മലങ്കരയിൽ യാതൊരു അധികാരവും ഇല്ല എന്ന് കോടതി വിധിച്ചു . 3 മെത്രാപ്പോലീത്തമാർ അനൗദ്യോഗികമായി പാത്രിയര്കീസിനെ ചെന്നു കണ്ടു എങ്കിലും ഒരു ഗുണവും ഉണ്ടായില്ല .താൻ വാനിഷിംഗ്‌ പോയിന്റിൽ എത്തി എന്ന് പാത്രിയര്കീസിനു മനസ്സിലായത് ചില മാസങ്ങൾക്കു ശേഷമാണു . പിന്നീട് അങ്ങോട്ട് പ്രഹസ്വനങ്ങളുടെ ഒരു ഘോഷയാത്ര യാണ് നമ്മൾ കണ്ടത് . സമാധാന ചർച്ചയ്ക്കുള്ള കല്പന , ഗവൺമെന്റിന്റെ സഹായം അഭ്യർത്ഥിക്കൽ , മാധ്യമങ്ങൾ വഴിയുള്ള സമാധാന ആഹ്വാനം തുടങ്ങി അനവധി നാടകങ്ങൾ നാം കണ്ടു കഴിഞ്ഞു . മറുവശത്തു മലങ്കര സഭയെ ഭിന്നിപ്പിച്ചു നിർത്താൻ ഉള്ള എല്ലാ വഴികളും പയറ്റുന്നു .
കോടതി വിധി നടപ്പാക്കുക വഴി മാത്രമേ മലങ്കര സഭയിൽ ശാശ്വത സമാധാനം ഉണ്ടാകുകയുള്ളൂ എന്ന കൃത്യമായ ബോധ്യം മലങ്കര സഭക് ഉണ്ട് . കപട നാടകങ്ങൾക്കും പ്രഹസ്വനങ്ങൾക്കും ഇനി യാതൊരു സ്ഥാനവും ഇല്ല . മലങ്കര സഭ ഒന്നാണെന്ന് എന്ന നിലപാടുള്ള കാതോലിക്ക ബാവയും , കീറിമുറിക്കാൻ ശ്രമിക്കുന്ന പാത്രിയര്കീസ് ബാവയും ശലോമോൻ രാജാവിന്റെ മുൻപിൽ വന്ന രണ്ടു അമ്മമാർക്ക് സമമാണ് .അല്പം എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ പാത്രിയര്കീസ് ബാവ ഇന്ത്യ രാജ്യ നിയമങ്ങളെ അനുസരിക്കാൻ പാത്രിയര്കീസ് വിഭാഗത്തിനോട് കല്പിക്കുക . നിയമലംഘനത്തിനു കൂട്ട് നിൽക്കുക വഴി ഇന്ത്യ രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുകയാണ് പാത്രിയര്കീസും പാത്രിയര്കീസ് പക്ഷവും . ആദ്യം കോടതി വിധികളെ അനുസരിക്കുക . എന്നിട്ടാകാം ചർച്ചകൾ .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: