Pages

Sunday, October 20, 2019

മെത്രാച്ചമാർ നിലനിൽപ്പിനു വേണ്ടി കാട്ടികൂട്ടുന്ന വിദ്യകൾ

മെത്രാച്ചമാർ നിലനിൽപ്പിനു വേണ്ടി കാട്ടികൂട്ടുന്ന വിദ്യകൾ

പൊതുസമൂഹത്തിന് മുൻപിൽ യാക്കോബായ വിഭാഗത്തിലെ ചില മെത്രാച്ചമാരും  ചില വൈദീകരും അപഹാസിതരായി തീരുന്ന കാഴ്ച്ചയാണ് സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നത് . .ഓർത്തഡോൿസ് സഭയുടെ നേതൃത്വമോ വൈദീകരോ ബഹുഭൂരിപക്ഷം ആളുകളോ   പൊതുസമൂഹത്തിന് മുൻപിൽ തരം താണ തരത്തിൽ സംസാരിക്കുകയോ ,പ്രവർത്തിക്കുകയോ ചെയ്യുന്നില്ല .ജനത്തെ തെറ്റിദ്ധരിച്ചു കൂടെ നിർത്താൻ വേണ്ടി  യാക്കോബായ തിരുമേനിമാർ പാടുപെടുകയാണ്. വിശ്വാസികൾ ഹൃദയം തുറന്ന്, ബുദ്ധിയോടെ  പ്രവർത്തിക്കൂ .സ്വന്തം പള്ളി വിട്ടുപോകരുത് ,അവിടെ ആത്മീയ കാര്യങ്ങൾ നിറവേറ്റാം..
  മെത്രാച്ചമാർ അധികം  താമസിക്കാതെ പറ്റുമെങ്കിൽ ഓർത്തഡോൿസ് സഭയിലും  അല്ലെങ്കിൽ നിലനിൽപ്പിനു വേണ്ടി വേറെ സഭകളിൽ പോയി ചേക്കേറും .ദേവലോകത്തെക്കു മാർച്ച് നടത്തിയിട്ടും  പൊതുവഴിയിൽ കോലം കത്തിച്ചിട്ടും .തെറി വിളി നടത്തിയിട്ടും  ഒരു പ്രയോജനവുമില്ല .ഇങ്ങനെ  എത്ര നാൾ  നേതൃത്വത്തിന് പിടിച്ചു നിൽക്കാൻ ആകും . പൊതു സമൂഹത്തിനു മനസിലായി , ഭരണകൂടത്തിനും മനസിലായി , പക്ഷെ പാവം യാക്കോബായ സഹോദരങ്ങൾക്ക് മനസിലാകുന്നില്ല. പിറവം പള്ളിയിൽ കോടതിയുടെ കർശന നിർദ്ദേശത്തിൽ വിധി നടപ്പായി. പുത്തൻകുരിശിലും നടപ്പിലായി കോതമംഗലവും ഉടൻ നടപ്പിലാകും . ചെറിയ പള്ളികളുടെ കാര്യം പറയാനുമില്ല . കേരളത്തിൽ  പലയിടത്തും കോടതിവിധിക്കെതിരെയുള്ള പ്രതിഷേധം  ഉയരുന്നുണ്ട് .
കട്ടച്ചിറയിൽ  എത്രനാളായി പ്രതിഷേധം നടക്കുന്നു . ചേലാട് പള്ളിക്കവലയിൽ  യാക്കോബായക്കാർ പ്രാതിഷേധ മതിൽ തന്നെ തീർത്തു . അവിടെ  കുറെ മനോരമ പത്രം കത്തിച്ചു . പത്രം കത്തുന്ന സമയം പള്ളിമണി മുഴങ്ങുന്നത് കേൾക്കാമായിരുന്നു "ദേവലോകം നടുങ്ങിയതായി " പ്രതിഷേധക്കാർ  ആക്രോശിച്ചു .പ്രതിഷേധക്കാർ മനോരമ കത്തിച്ചതിൻറെ  ഫലമായി അവർക്ക് പതിനായിരം പത്രം അധികമായി വിറ്റഴിഞ്ഞു .അതുവഴി മനോരമ കമ്പനിക്ക്  ലാഭം  എത്ര കിട്ടിക്കാണും? മുദ്രാവാക്യം  വിളിക്കാൻ ആരും മോശമല്ല .ഓർത്തഡോൿസ് സഭയിലെ ചെറുപ്പക്കാർ  പണ്ട് വിളിച്ച  മുദ്രാവാക്യങ്ങൾ ഓർമ്മയിൽ വരുന്നു."ഇടി നാദം മുഴങ്ങട്ടെ.. കടൽ രണ്ടായ് പിളരട്ടെ.. അന്ത്യോഖ്യാ നടുങ്ങട്ടെ.കൂനൻ കുരിശിൻ സത്യത്തെ കൂറോടെ വീണ്ടും ഉയർത്തുന്നു. മൈലാപ്പൂരേ കബറിങ്കൽ ഞങ്ങടെ സ്ലീഹാ ആണെങ്കിൽ  ഞങ്ങൾക്കാർക്കും വേണ്ടേ വേണ്ട. അന്ത്യോക്യയുടെ മേൽക്കോയ്മ.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: