Pages

Saturday, October 19, 2019

യാക്കോബായക്കാർ യാഥാർഥ്യങ്ങളിലേക്കു മടങ്ങിവരാൻ ശ്രമിക്കുക


യാക്കോബായക്കാർ യാഥാർഥ്യങ്ങളിലേക്കു മടങ്ങിവരാൻ ശ്രമിക്കുക
 സ്വയംഭരണ-സ്വയം ശീർഷക പദവിയിലുള്ള  ഒരു സഭയാണ് മലങ്കര ഓർത്തഡോൿസ് സഭ .ലോകമെമ്പാടും  ക്രൈസ്തവസഭ  ഇന്ന് വൻ മുന്നേറ്റം നടത്തുകയാണ്. കേരളത്തിൽ  എല്ലാ സൗഭാഗ്യങ്ങളും ക്രൈസ്തവർക്കുണ്ട് .ഒന്നാം നൂറ്റാണ്ടുമുതൽ ലോകത്തു ഏതു ക്രൈസ്തവ സഭയോടും മാറ്റുരക്കാൻ പോന്ന പ്രൗഢ ഗംഭീരമായ അപ്പോസ്തോലിക പാരമ്പര്യമുണ്ട്. രാജ്യത്ത് സർവ്വ സ്വാതന്ത്ര്യങ്ങളും ഉണ്ട്സാമൂഹ്യ പദവിയുണ്ട്പണ്ഡിറ്റ് നെഹ്റു,  Dr രാധാകൃഷ്ണൻ, Dr രാജേന്ദ്രപ്രസാദ്, പദ്മനാഭമേനോൻ, സർദാർ പണിക്കർ, ശ്രീധര മേനോൻ തുടങ്ങി അസംഖ്യം സ്വദേശ-വിദേശ പണ്ഡിതന്മാരും മഹാന്മാരും അടിവരയിടുന്ന മാർത്തോമൻ ചരിത്രമുണ്ട്: മലങ്കര സഭയെ ദ്രോഹിച്ചവരും സഹായിച്ചവരുമുണ്ട് .

ഒരു കാരണവശാലും ജയിക്കുവാനാകാത്ത കേസുകൾക്കുവേണ്ടി  ഇനിയും ജനങ്ങളെ പിഴിയരുത് . വിഘടനവാദം  സഭയെ തകർക്കാൻ മാത്രമേ ഉപകരിക്കൂ .ഒന്നാകാനുള്ള സുവർണ്ണാവസരം യാക്കോബായക്കാർ പാഴാക്കരുത് .ഒന്നാകാനുള്ള അസുലഭ  അവസരം പ്രയോജനപ്പെടുത്തുക .വിഘടിച്ചതുകൊണ്ട്, സാധാരണ വിശ്വാസി നഷ്ട്ടപ്പെട്ടതല്ലാതെ എന്താണ് നേടിയത്? അപ്പോൾ വിഘടനം ആരുടെ താൽപ്പര്യത്തിലാണ്? അതിനി അനുവദിച്ചാൽ, കാലവും ദൈവവും മാപ്പു തരും എന്ന് കരുതുക വയ്യ. ജനാധിപത്യ കോടതിയുടെ വിധി അംഗീകരിക്കുക. ഭരണഘടന അംഗീകരിക്കുക. വിഘടന നേതാക്കൾ പലതും പറയും ,അത് വിശ്വസിക്കരുത് ,പള്ളി പൊളിക്കാൻ വിശ്വാസികളോട് പറയും , അവേശം പകർന്നിട്ടു  അവർ മാറിക്കളയും.

 പള്ളിക്കും ,സെമിത്തേരിക്കും വേണ്ടി മരിക്കാൻ തയ്യാറാകാൻ വിശ്വാസിയെ ആഗ്വാനം ചെയ്യും ,ചിലപ്പോൾ  നമ്മുടേതാണ് സത്യവിശ്വാസം  എന്ന് പറയും .മറ്റുചിലപ്പോൾ  മരിക്കുമ്പോൾ കിട്ടാൻ പോകുന്ന സെമിത്തേരിക്കു വേണ്ടി വിശ്വാസം അടിയറ വക്കരുത്. എന്ന് പറയും .അവർക്ക്  പറഞ്ഞാൽ മതിയല്ലോ ? പാവപെട്ട വിശ്വാസിയെ ആവേശം കൊള്ളിക്കാൻ മെത്രാന്മാർ പല അടവുകൾ പയറ്റും "എന്തെല്ലാം സംഭവിച്ചാലും എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും നമ്മുടെ സത്യവിശ്വാസവും അന്ത്യാഖ്യാ ബന്ധവും ഉപേക്ഷിച്ച് നമുക്ക് ഒന്നും ചിന്തിക്കാൻ പോലും സാധിക്കില്ല.,സാധിക്കരുത്, നമുക്ക് പൊരുതണം ,നമുക്ക് ഒരുമിച്ച് മുന്നേറണം ,   അഗ്നിയായി  നമുക്ക് പടരണം , നമ്മുടേത് ജീവൻമരണ പോരാട്ടമാണ്, ഞാനും  നിങ്ങളോടൊപ്പമുണ്ടാകും " തിരുമേനിയുടെ വാക്കുകൾ കേട്ട് പാവം വിശ്വാസി എടുത്തുചാടും ? പിന്നെ സംഭവിക്കുന്നത്  എല്ലാവർക്കും അറിയാം .



പ്രൊഫ്. ജോൺകുരാക്കാർ

No comments: