Pages

Wednesday, July 10, 2019

വിശ്വാസത്തിൻറെ പേരു പറഞ്ഞ് മലങ്കര സഭാവിശ്വാസികളെ തമ്മിൽ തള്ളിക്കരുത്.


വിശ്വാസത്തിൻറെ പേരു പറഞ്ഞ്
മലങ്കര സഭാവിശ്വാസികളെ തമ്മിൽ തള്ളിക്കരുത്.

മലങ്കര സഭയിലെ  ഓർത്തഡോൿസ്  യാക്കോബായ   
വിഭാഗങ്ങൾക്ക്  ഒരേ വിശ്വാസവുമാണ് .നൂറ്റാണ്ടുകളായി  പലകാരണങ്ങളാൽ  കലഹിച്ചു കഴിയുന്ന അവർക്ക്  ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയോടുകൂടിഅവരുടെ  സഭാതര്‍ക്കത്തിനു അവസാനം ആയിരിക്കുന്നു. സഭാ തർക്കം നിലനിന്നിരുന്ന പള്ളികളിൽ അന്തിമമായി ബഹു.കോടതി വിധി വന്നു .കോടതി വിധി പ്രകാരം  എല്ലാ ദേവാലയങ്ങളും, 1064 പള്ളികളിലും  മലങ്കര മെത്രാപ്പോലീത്തായാല്‍ നിയമിച്ചിരിക്കുന്ന 1934 ലെ ഭരണഘടന അനുസരിക്കുന്ന സഭയുടെ വൈദീകൻ ആണ് ആ പള്ളികളുടെ വികാരി എന്നും, ആ ഇടവകകളുടെ എല്ലാ കാര്യങ്ങളും, കർമ്മങ്ങളും നടത്താൻ അധികാരവും, അവകാശവും ഉള്ള വ്യക്തി എന്നും ബഹു.സുപ്രീംകോടതി വിധിയില്‍ അടിവരയിട്ടു പറഞ്ഞിരിക്കുന്നു.  ഇത് എല്ലാവരും  അംഗീകരിച്ചേ മതിയാകൂ .ആരും അന്ത്യക്യൻ  സിംഹാസനതിന്റെ  പേരു പറഞ്ഞ് ആരും മാതൃ സഭ വിട്ടു പോകരുത് , വിട്ടുപോയാൽ ഭാവിയിൽ ദുഖിക്കേണ്ടിവരും .ഇടവകാംഗം അല്ലാതായാൽ എല്ലാ അവകാശവും ഇല്ലാതാകില്ലേ ?
 പള്ളിക്കുവേണ്ടി നിങ്ങൾ ഇതുവരെ നൽകിയ  സംഭാവനകൾ  എല്ലാം പോയില്ലേ .മ്യതശരീരം  സംസ്‌കരിക്കാൻ  ഇനി  ഈ പള്ളിയിൽ  പറ്റുമോ ? രാജ്യത്തെ നിയമ നീതിന്യായവ്യവസ്ഥകളെ അക്രമത്തിലൂടെ ഇല്ലാതാക്കി ബഹു.കോടതി വിധികള്‍ ലംഘിക്കുക  ആർക്കും സാധ്യമല്ല . ഒരു ഇടവകയിൽ മരണം നടന്നാൽ ആ ഇടവക വികാരിക്കാണ്  അടക്കം നടത്താനും, ശുശ്രൂഷ നടത്താനും അവകാശം. പാത്രിയർക്കീസ് വിഭാഗം  അന്ത്യോക്യൻ വിശ്വാസം  എന്ന് പറഞ്ഞ്  മൃതശരീരം സെമിത്തേരിയിൽ  കൊണ്ടുവന്ന്വെറുതെ ബഹളം വെക്കുകയും, അക്രമം കാണിക്കുകയും ചെയ്തു മനപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.ഒന്നായി നിന്ന മലങ്കര സഭയിലെ  ഓർത്തഡോൿസ് -യാക്കോബായവിശ്വാസം  രണ്ടാണെന്നു  പാത്രിയർക്കീസ് വിഭാഗം  പറഞ്ഞാൽ  ഓർത്തഡോൿസ് സെമിത്തേരിയില്‍ എങ്ങനെ അടക്കം ചെയ്യാൻ പറ്റും?വിഘടിത നേത്യത്വത്തിന്റ  കള്ളത്തരങ്ങള്‍ മനസ്സിലാക്കി സത്യം തിരിച്ചറിഞ്ഞ്  കോടതി വിധി അംഗീകരിച്ച് ശാശ്വത സമാധാനത്തിലേക്ക് വരിക .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: