Pages

Thursday, July 18, 2019

നേര് നിരങ്ങിയേ വരികയുള്ളൂ, അതിപ്പോള്‍ വന്നു കഴിഞ്ഞു: പരിശുദ്ധ കാതോലിക്കാ ബാവ

നേര് നിരങ്ങിയേ വരികയുള്ളൂ, അതിപ്പോള്വന്നു കഴിഞ്ഞു:
 പരിശുദ്ധ കാതോലിക്കാ ബാവ


മലങ്കര സഭ ഇന്ന് സ്വതന്ത്രയാണ്. ആരുടെയും കീഴിലല്ല. നമ്മുടെ പൂര്വ്വ പിതാക്കന്മാരുടെ പ്രാര്ത്ഥനയും ഉപവാസവും നേരിന്റെ വഴിയിലൂടെയുള്ള സഞ്ചാരവും ഒക്കെ നമ്മുടെ അനുഗ്രഹ സ്രോതസ്സുകളാണ്. ഗ്രാമ്യ ഭാഷയില്ഒരു ചൊല്ലുണ്ട്, നേര് നിരങ്ങിയേ വരികയുള്ളൂ എന്ന്. അതിപ്പോള്വന്നു കഴിഞ്ഞു.

കാതോലിക്കാ ദിന വിഹിതം കൊടുക്കുമ്പോള്തുകകളേക്കാള്പങ്കാളിത്തത്തിനാണ് പ്രാമുഖ്യം. പുരാതന കാലത്ത് യഹൂദന്മാര്‍ 20 ശേക്കെല്കൊടുത്തിരുന്നു. നമ്മുടെ സഭ അല്ലാതെ മറ്റേത് സഭയാണ് കാതോലിക്ക ദിന ധനസമാഹരണവും അതിന്റെ കണക്കുകളും ഇത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു ജനങ്ങളുമായി പങ്കിടുന്നതെന്ന് ആലോചിച്ചു നോക്കുക. ബജറ്റില്വക കൊള്ളിക്കാതെയോ ജനങ്ങള്അറിയാതെയോ ഒന്നും ചെയ്യുന്നില്ല. അമേരിക്കൻ  ഭദ്രാസനങ്ങളും  ലോകമെമ്പാടുമുള്ള സഭാമക്കളും വിശ്വാസപൂര്വ്വം പ്രാര്ത്ഥനയോടെ കാര്യങ്ങളെ നോക്കിക്കാണുകയും സഹകരിക്കുകയും ചെയ്യുന്നു.

അമേരിക്കന്ഭദ്രാസനങ്ങളിലെ സഭാ ജനങ്ങളോട് കടപ്പാടുണ്ട്. മഹാപ്രളയകാലത്ത് നിങ്ങളുടെ ഹൃദയവായ്വുകള്കണ്ടതാണ്. സത്യവും നീതിയും പുലര്ത്തി തന്നെ മുന്പോട്ടു പോകും. അതുകൊണ്ടു തന്നെയാണ് ഭാരതത്തിന്റെ പരമോന്നത നീതിപീഠം എല്ലാ വസ്തുതകളും കണക്കിലെടുത്തു വിധിന്യായത്തില്എല്ലാ പഴുതുകളും അടച്ചു വിധി പറഞ്ഞത്.

അമേരിക്കൻ നോര്ത്ത് ഈസ്റ്റ് ഭദ്രാസനം ഇതുവരെ നല്കിയ എല്ലാ സഹായ സഹകരണങ്ങള്ക്കും നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് പരി. ബാവ ഉപസംഹരിച്ചത്.സഭയുടെ ഫിനാന്ഷ്യല്കമ്മിറ്റി പ്രസിഡന്റ് ഡോ. ജോഷ്വാ മാര്നിക്കോദിമോസ് മെത്രാപ്പോലീത്താ, കാതോലിക്കാ ദിനാചരണവും സമാഹരണവും ഒക്കെ സഭാ മക്കളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും നിദാനമാണെന്ന് സൂചിപ്പിച്ചു. ഭദ്രാസന ജനങ്ങളും വൈദികരും സഭ പിതാവിനോട് ചേര്ന്നിരിക്കുന്നത് വലിയ സന്ദേശമാണ് നല്കുന്നത്.

വൈദിക ട്രസ്റ്റി ഫാ. ഡോ. എം. . ജോണ്കോടതി വ്യവഹാരങ്ങള്ക്കിടയിലും സഭ സാമൂഹിക പ്രതിബദ്ധതയ്ക്കു കൂടുതല്പ്രാമുഖ്യം കൊടുക്കുന്നുണ്ടെന്നു പറഞ്ഞു. ഭദ്രാസനത്തില്നിന്ന് ഇത്തവണ ടാര്ജറ്റ് തികയുന്നു എന്ന് കാണുന്നതില്സന്തോഷമുണ്ട്. കാതോലിക്കാ ദിന അക്കൗണ്ടിലേക്ക് ഇടവകകളില്നിന്ന് വരുന്ന വിഹിതം വഴിമാറ്റി മറ്റ് ആവശ്യങ്ങള്ക്ക് വിനിയോഗിക്കുവാന്ഇടയാകരുത്. മഹാപ്രളയത്തിന്റെ കാലത്ത് മൊത്തം 14 കോടി രൂപ ലഭിച്ചു. അഞ്ചുകോടിയും ഇന്ത്യക്ക് പുറത്തു നിന്ന് ആയിരുന്നു. അതില്തന്നെ നാലുകോടിയോളം അമേരിക്കന്ഭദ്രാസനങ്ങളില്നിന്നായിരുന്നു. ഭദ്രാസനങ്ങളില്നിന്നും സ്ഥാപനങ്ങളില്നിന്നും സ്കൂളുകളില്നിന്നും ലഭിച്ച അപേക്ഷകള്സസൂക്ഷ്മം പരിശോധിച്ച് ഭദ്രാസന മെത്രാപ്പോലീത്ത മാരുമായും വൈദികരുമായും ഒക്കെ ചര്ച്ച ചെയ്തതിനുശേഷം ഏറ്റവും യോഗ്യരായവര്ക്ക് നേരിട്ട് വിതരണം ചെയ്യുകയായിരുന്നു.

തുടര്ന്ന് ഭദ്രാസനത്തിലെ വിവിധ ഇടവകകളില്നിന്നും വന്ന വൈദികരും പ്രതിനിധികളും പരി. ബാവയുടെ അടുത്തെത്തി ഇടവക വിഹിതങ്ങള്കൈമാറി. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വര്ഗീസ് എം. ഡാനിയല്സ്വാഗതം ആശംസിച്ച് യോഗ പരിപാടികള്നിയന്ത്രിച്ചു. ഭദ്രാസന അധ്യക്ഷന്സഖറിയ മാര്നിക്കോളോവോസ് മെത്രാപ്പോലീത്ത നന്ദി പ്രകാശനം നിര്വഹിച്ചു.

സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണച്ചേരില്‍, ജോര്ജ് തുമ്പയില്‍, ജോസഫ് എബ്രഹാം, കൗണ്സില്അംഗങ്ങളായ ഫാ. മാത്യു തോമസ്, ഡോ. ഫിലിപ്പ് ജോര്ജ്, സജി എം. പോത്തന്‍, സാജന്മാത്യു, സന്തോഷ് മത്തായി, പരി. കാതോലിക്ക ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോണ്സണ്എന്നിവരും വേദിയില്സന്നിഹിതരായിരുന്നു.



കാതോലിക്കാ ദിന ധനസമാഹരണം വഴി സഭയുടെ അടിമുടിയുള്ള അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമാ പൗലോസ് ദ്വിതീയന്കാതോലിക്കാ ബാവ പ്രസ്താവിച്ചു.

ലിന്ഡന്സെന്റ് മേരീസ് ഓര്ത്തഡോക്സ് ദേവാലയത്തില്നോര്ത്ത് ഈസ്റ്റ് അമേരിക്കന്ഭദ്രാസനത്തിലെ ദേവാലയങ്ങളില്നിന്നുള്ള വിഹിതം ഏറ്റുവാങ്ങുന്നതിനു മുന്നോടിയായി അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പരി. കാതോലിക്ക ബാവ. സഭയ്ക്ക് ഒരു സിസ്റ്റം ഉണ്ട്. അത് വളരെ സുതാര്യമാണ്. സഭയുടെ ഭൗതികമായ വളര്ച്ചയ്ക്കും, അനുഷ്ഠാനങ്ങളുടെ ക്രമീകരണങ്ങള്ക്കും, ജനോപകാര പ്രവര്ത്തനങ്ങള്ക്കും ഒക്കെയായി കാതോലിക്കാ ദിന സംഭാവനകളെ ചാനല്ചെയ്യാറുണ്ട്. കാതോലിക്ക സ്ഥാപനത്തിന്റെ വികാസ പ്രക്രിയയില് ധനസമാഹരണത്തിന് ഏറെ സ്ഥാനമുണ്ട്.

1912-ല്കാതോലിക്കേറ്റ് സ്ഥാപിച്ചതിനുശേഷം പല നാളുകളായി പലതരത്തിലുള്ള വ്യവഹാരങ്ങള്ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവക്കൊക്കെയും അന്ത്യം കുറിച്ചു കൊണ്ടു രണ്ടു മാസങ്ങള്ക്ക് മുന്പ് ഭാരതത്തിന്റെ അത്യുന്നത നീതിപീഠം വിധിന്യായം പുറപ്പെടുവിച്ചത്. ഒരു മാസം മുന്പ് ഹൈക്കോടതിയിലെ ഒരു ജസ്റ്റിസുമായി സംഭാഷണത്തിനിടെ   ചോദ്യത്തിനുത്തരമായി പറഞ്ഞത് ഇപ്പോഴത്തെ തര്ക്കം സുപ്രീംകോടതിയും വിഘടിത വിഭാഗവും തമ്മിലാണ് എന്നാണ്.സെന്റ് മേരീസ് ഇടവക വികാരി ഫാ. സണ്ണി ജോസഫിന്റെ നേതൃത്വത്തില്ഇടവക ജനങ്ങള്സമ്മേളന നടത്തിപ്പിനായി മികച്ച ക്രമീകരണങ്ങളാണ് നടത്തിയിരുന്നത

 പ്രൊഫ്. ജോൺ കുരാക്കാർ

No comments: