Pages

Wednesday, June 12, 2019

WORLD DAY AGAINST CHILD LABOUR-2019 ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം.


WORLD DAY AGAINST CHILD LABOUR-2019
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം.
Today, June 12, WORLD DAY AGAINST CHILD LABOUR .The International Labour Organization (ILO) launched the World Day Against Child Labour in 2002 to focus attention on the global extent of child labour and the action and efforts needed to eliminate it. Each year on 12 June, the World Day brings together governments, employers and workers organizations, civil society, as well as millions of people from around the world to highlight the plight of child labourers and what can be done to help them.The Sustainable Development Goals (SDGs), adopted by world leaders in 2015, include a renewed global commitment to ending child labour. Specifically, target 8.7 of the Sustainable Development Goals calls on the global community to: "Take immediate and effective measures to eradicate forced labour, end modern slavery and human trafficking and secure the prohibition and elimination of the worst forms of child labour, including recruitment and use of child soldiers, and by 2025 end child labour in all its forms."2019 theme: Children shouldn’t work in fields, but on dreams!
Children shouldn’t work in fields, but on dreams. Yet today, 152 million children are still in child labour. Although child labour occurs in almost every sector, seven out of every ten is in agriculture.In 2019, the International Labour Organization celebrates 100 years of advancing social justice and promoting decent work. The World Day Against Child Labour looks back on progress achieved over a 100 years of ILO support to countries on tackling child labour. Since its founding in 1919, the protection of children has been embedded in the ILO’s Constitution (Preamble). One of the first Conventions adopted by the ILO was on Minimum Age in Industry (No. 5, 1919).On this World Day, we also look forward towards UN Sustainable Development Goal Target 8.7 set by the international community calling for an end to child labour in all its forms by 2025. In support of Alliance 8.7, we call for immediate action to address the remaining challenges so that the world community can get firmly on track towards eliminating child labour. A newly released ILO report points the way with policy approaches and responses.
2019 also marks 20 years since the adoption of the ILO's Worst Forms of Child Labour Convention, 1999 (No. 182). With only a few countries still to ratify, this Convention is close to universal ratification. On this World Day we call for full ratification and implementation of Convention No. 182 and of the ILO's Minimum Age Convention, 1973 (No. 138). We also encourage ratification of the Protocol of 2014 to the Forced Labour Convention, which protects both adults and children.
ഇന്ന്  ജൂൺ  12 ,ലോക ബാലവേല വിരുദ്ധ ദിനം .കുട്ടികള്‍ സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ്. ജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും.പടക്കപ്പുരകളിലും ഫാക്ടറി ചൂടിലും ബാല്യം കരിഞ്ഞു വാടുന്നു. ചിലപ്പോള്‍ ഒതുങ്ങിയമരുന്നു. പാടങ്ങളിലും എസ്റ്റേറ്റുകളിലും കന്നുകാലികളെപ്പോലെ അവര്‍ അടിമപ്പണി ചെയ്യുന്നു.സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള24.6 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നു, കഠിനാധ്വാനം ചെയ്യുന്നു എന്നാണ് കണക്ക്.
ലോകത്തില്‍ ആറില്‍ ഒരു കുട്ടി വീതം തൊഴിലാളിയാണ്. ബാല്യം വിടും മുമ്പെ മുതിര്‍ന്നവരെപ്പോലെ പണിയെടുത്ത് ജീവിക്കാനാണവരുടെ വിധി. ബാല വേശ്യകളായി കഴിയുന്ന പെണ്‍കുട്ടികള്‍ വേറെയുമുണ്ട്. ജീവിതം എന്തെന്ന് അറിയും മുമ്പ് സ്വന്തം ശരീരം വില്പനച്ചരക്കാക്കാനാണവരുടെ ദുര്‍വിധി.ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നുവെന്നാണ് കണക്ക്. കുട്ടികളുടെ ബാല്യം സന്തോഷ പ്രദമാക്കാനും അവരുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുന്നതിനും വേണ്ടി ജൂൺ 12 ലോക ബാലവേല വിരുദ്ധദിനമായി ഐക്യരാഷ്ട്രസംഘടന ആചരിക്കുന്നു.ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങൾ ബാലവേല നിയമം മൂലം നിരോധിച്ചിട്ടുണ്ട്. 14 വയസ്സിൽ താഴെ പ്രായമുള്ളവരെ ഏതുതരം ജോലികളിലും നിയമിക്കുന്നത് പൂർണ്ണമായി നിരോധിച്ചു കൊണ്ട് 1986 ലെ ചൈൽഡ് ലേബർ ആക്ട്, 2016ൽ നരേന്ദ്ര മോദി സർക്കാർ ഭേദഗതി ചെയ്തിരിക്കുകയാണ്. 14 വയസ്സ് തികയാത്തവരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചാൽ തൊഴിലുടമയ്ക്ക് 2 കൊല്ലം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. കുട്ടികളെക്കൊണ്ട് വാണിജ്യപരമായ ജോലികൾ ചെയ്യാൻ മാതാപിതാക്കളോ രക്ഷാകർത്താക്കളോ കുട്ടികളെ നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്താൽ അവരും പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.
ഹോട്ടലുകളിലോ, വ്യവസായ ശാലകളിലോ മറ്റോ കുട്ടികൾ ജോലി ചെയ്യുന്നതു കണ്ടാൽ ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരം അറിയിക്കാൻ ആരും മടിക്കരുത്. കുട്ടികളെ അത്തരം സാഹചര്യങ്ങളിൽ നിന്നു മോചിപ്പിക്കുന്നതിനും അവർക്ക് സുരക്ഷിതത്വവും വിദ്യാഭ്യാസവും നൽകുന്നതിനും ചൈൽഡ് ലൈൻ പ്രവർത്തകർ സദാ സന്നദ്ധമാണ്. പൊതുജനങ്ങൾക്ക് ഈ വിഷയത്തിൽ 1098 എന്ന നമ്പരിൽ സൗജന്യമായി പരാതിപ്പെടാവുന്നതും ബന്ധപ്പെടാവുന്നതുമാണ്.ഇന്ത്യയില്‍ ബാലവേല നിരോധനം നിലവിലുണെ്ടങ്കിലും ഇതു പൂര്‍ണമായി ഇല്ലാതാകാന്‍ നൂറുവര്‍ഷമെങ്കിലും എടുക്കുമെന്നു ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യുഎന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിവര്‍ഷം 2.2 ശതമാനം എന്ന അനുപാതത്തിലാണു ബാലവേല കുറഞ്ഞു വരുന്നത്.ഇന്ന് ഇന്ത്യയില്‍ തൊഴിലാളികളായി ഒരു കോടിയിലേറെ കുട്ടികളുണ്ട്. നഗരങ്ങളില്‍ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ 2001 മുതല്‍ 2011 വരെയുള്ള പത്തുവര്‍ഷത്തിനിടെ 53 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണു ബാലതൊഴിലാളികള്‍ കൂടുതലായുള്ളത്. കേരളത്തിൽ  ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികൾ വളരെ കുറവാണ് .കൊല്ലം ജില്ലയിൽ ആരും തന്നെയില്ലെന്നാണ് സർവ്വേ വ്യക്തമാക്കുന്നത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: