Pages

Tuesday, June 18, 2019

VERY. REV. A.G JOSEPH REMBACHAN-വെരി. റവ. ഫാ.എ.ജി.ജോസഫ് റമ്പാച്ചൻ ദൈവത്തെ സ്നേഹിക്കുകയുംദൈവം സ്നേഹിക്കുകയും ചെയ്‌ത താപസ ശ്രേഷ്‌ഠൻ


.വെരി. റവ. ഫാ..ജി.ജോസഫ്  റമ്പാച്ചൻ  ദൈവത്തെ സ്നേഹിക്കുകയുംദൈവം സ്നേഹിക്കുകയും ചെയ് താപസ ശ്രേഷ്ഠൻ

.പരുമല സെമിനാരി അസിസ്റ്റന്റ് മാനേജര് വെരി. റവ. ഫാ.എ.ജി.ജോസഫ്റമ്പാച്ചൻ  ദൈവത്തെ സ്നേഹിക്കുകയുംദൈവം സ്നേഹിക്കുകയും ചെയ്‌ത താപസ ശ്രേഷ്‌ഠനാണ്‌ .സഭ പിതാക്കന്മാരോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും സ്നേഹവും സംസാരത്തിൽ നിറഞ്ഞു നിന്നു..സഭയുടെ ആചാര അനുഷ്ടാനങ്ങളിൽ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു .മണ്മറഞ്ഞ സഭ പിതാക്കന്മാരോടു ഉള്ള അദ്ദേഹത്തിന്റെ സ്നേഹം കണ്ടു പഠിക്കേണ്ടത് തന്നെയാണ്

അധികാരമോ സ്ഥാനമാനങ്ങളോ അദ്ദേഹം ആഗ്രഹിച്ചില്ല .വിവാദങ്ങളിൽ പെടാതെ എല്ലാവരെയും സ്‌നേഹിച്ച് ,ബഹുമാനിച്ച് ഈശ്വരനെ ധ്യാനിച്ച്  കഴിയാനാണ് അദ്ദേഹം ആഗ്രഹിച്ചത് .ബൈബിളിനെ കുറിച്ച് ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു .പരിശുദ്ധ മാത്യൂസ് ദ്വതീയൻ  തിരുമേനിയുടെ ശിഷ്യനായിരുന്ന റമ്പാച്ചൻ  യാമപ്രാർത്ഥനകളിൽ  നിഷ്‌ഠയുള്ള വ്യക്തിയായിരുന്നു .സാധുക്കളോട് അനുകമ്പ യുള്ളയാളായിരുന്നു . റമ്പാച്ചച്ചനുമായി വളരെ അടുത്തബന്ധമുള്ള ഒരു വ്യക്തിയാണ് ഈലേഖകൻ .രണ്ട് ദിവസം മുൻപ്  ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന്.പരുമല ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവില് ചികിത്സയിൽ പ്രവേശിച്ചത് .  ആയിരങ്ങൾ  വന്ദ്യ പിതാവിനുവേണ്ടി പ്രാർത്ഥിച്ചുവെങ്കിലും  2019  ജൂൺ  18 ന് രാവിലെ അദ്ദേഹംദൈവസന്നിധിയിലേക്കു കടന്നുപോയി .

 കൊട്ടാരക്കര കോട്ടപ്പുറം  മാർ ബസേലിയോസ് സെന്റർ സ്കൂളിൻറെ  പ്രിൻസിപ്പലായി ദീർഘകാലം  പ്രവർത്തിച്ചിട്ടുണ്ട് .ചെങ്ങമനാട് ബേതലഹേം ആശ്രമം അംഗമാണ്.ആശ്രമം സുപ്പീരിയർ, കൊട്ടാരക്കര സെൻറ് ഗ്രിഗോറിയോസ് കോളേജ്, വള്ളിക്കാട്ട് ദയറ,തിരുവനന്തപുരം ഓർത്തഡോക്സ് അരമന എന്നിവിടങ്ങളിൽ മാനേജരായും കൊല്ലം ,തിരുവനന്തപുരം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായും  സേവനം  അനുഷ്‌ടിച്ചിട്ടുണ്ട്

പരുമല ദേവാലയം പുതുക്കിപ്പണിഞ്ഞ സന്ദർഭത്തിൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവ തിരുമനസ്സുകൊണ്ട് അസിസ്റ്റൻറ് മാനേജർ ആയി നിയമിച്ചിരുന്നു 1978 January 6-ന് 26-൦ വയസ്സിൽ ഭാഗ്യസ്മരണാർഹനായ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത പിന്നീട് പൗരസ്ത്യ കാതോലിക്കായും ആയ പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവാ യിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവയിൽനിന്ന് റമ്പാൻ സ്ഥാനവും സ്വീകരിച്ചു.മീയണ്ണൂർ താന്നിവിളയിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ E ജോർജിന്റെയും റാഹേൽ കുട്ടിയുടെയും അഞ്ചുമക്കളിൽ രണ്ടാമത്തെ മകനായി ജനിച്ചു.ഇലക്ട്രിക് എൻജിനീയറിങ് ഫസ്റ്റ് ക്ലാസോടെ പാസായ ഇദ്ദേഹം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഇലക്ട്രിക് എൻജിനീയറയി കൊല്ലം ഇടുക്കി ജില്ലകളിൽ സേവനമനുഷ്ടിച്ചു.

സർവീസിലിരിക്കെ മാത്യൂസ് മാർ കൂറിലോസ് തിരുമേനിയിൽ ആകൃഷ്ടനായി ജോലി രാജിവെച്ച് ചെങ്ങമനാട് ബേതലഹേം ആശ്രമം അംഗം ആവുകയായിരുന്നു.വൈദികൻ ആയിരിക്കെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.പ്രാർത്ഥനാ ജീവിതവും കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും, മനസ്സിലാക്കിയ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വീണ്ടും പരുമല സെമിനാരിയുടെ അസിസ്റ്റൻറ് മാനേജർ ആയി നിയമിച്ചു.പരേതനായ വന്ദ്യ ദിവ്യ ശ്രീ. മത്തായി ഡാനിയൽ കത്തനാരുടെ ചെറുമകനാണ്.2001-ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവ തിരുമനസ്സുകൊണ്ട് വരിഞ്ഞവിള പള്ളിയിൽ സഹ വികാരിയായി നിയമിച്ചു. ഫാദർ കോശി ജോർജ് വരിഞ്ഞവിള യുടെ കുടുംബാംഗമാണ്.സഹോദരങ്ങൾ പരേതനായ A.G Jacob (റിട്ടയേഡ് ,PWD എൻജിനീയർ), A.G James (റിട്ടേർഡ്, ക്ലാർക്ക് സെൻറ് ഗ്രിഗോറിയോസ് കോളേജ് കൊട്ടാരക്കര),A.G Sarama (റിട്ടേർഡ്, സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസവകുപ്പ് ),A.G Aanamma (ടീച്ചർ സെൻറ് ജോർജ് യുപിസ്കൂൾ ചാത്തന്നൂർ}. പരുമല സെമിനാരിയോട് യാത്ര പറഞ്ഞു പോകുന്ന  റമ്പാച്ചന് കണ്ണീരിൽ കുതിർന്ന ഒരു യാത്രയയപ്പാണ്  വിശ്വാസികളും സഹപ്രവർത്തകരും നൽകിയത്  പതിനായിരക്കണക്കിന്  വിശ്വാസികളാണ് ആദാഞ്ജലികൾ അർപ്പിക്കാനായി പരുമലയിലും  ബേത്ലഹേം ആശ്രമത്തിലും ഒഴുകിയെത്തിയത് .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: