Pages

Wednesday, June 12, 2019

മലയാളികളുടെ മനോഭാവത്തിന് മാറ്റം വരണമെന്ന് നിതിൻ ഗഡ്കരി

മലയാളികളുടെ  മനോഭാവത്തിന്  മാറ്റം വരണമെന്ന് നിതിൻ ഗഡ്കരി

ടൂറിസത്തിനു വലിയ സാധ്യതകളുള്ള സംസ്ഥാനമാണു കേരളം. പക്ഷേ, അടിസ്ഥാന സൗകര്യങ്ങൾ വർധിക്കേണ്ടതുണ്ട്. ഇന്ധനച്ചെലവു കണക്കിലെടുത്ത് റോഡ് ഗതാഗതത്തിനു പകരം ജലപാതയും ആകാശപാതയും വികസിപ്പിക്കണം. സീ പ്ലെയിനും സീ ക്രൂസും സ്കൈ ബസും വരണം.മെട്രോ ഒരു കിലോമീറ്റർ പണിക്ക് 350 കോടി രൂപ വേണം, സ്കൈ ബസിനു 50 കോടി മതി.മനോഭാവം മാറണം. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. തീരക്കടൽ മീൻപിടിത്തം ഒഴിവാക്കി 100 മൈലിന് അപ്പുറത്തു പോയി മീൻ പിടിക്കണം.അതിനുതകുന്ന ആധുനിക മീൻപിടിത്ത ബോട്ടുകൾ നിർമിച്ചു മത്സ്യത്തൊഴിലാളികൾക്കു നൽകണം. കൊച്ചിയിൽ ഉൾപ്പെടെ അവ നിർമിക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെയും നദികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള, 16 ലക്ഷം കോടി രൂപയുടെ ‘സാഗർമാലപദ്ധതി രാജ്യത്തിന്റെ ചരക്കുകടത്തിൽ വിപ്ലവകരമായ മാറ്റം വരുത്തും..കൃഷി, വ്യവസായ രംഗങ്ങളിൽ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കും. രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളവും ഇതിന്റെ ഭാഗമാകണം.ഭൂമി ഏറ്റെടുക്കുന്നതിൽ വന്ന കാലതാമസമാണ് കേരളത്തിൽ ദേശീയപാത വികസനം വൈകാനുള്ള കാരണം. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്ന മുറയ്ക്ക് അനുമതിയും കേന്ദ്ര സഹായവും ലഭിക്കും.കേരളത്തിൻറെ  സമീപനം മാറണം. കേരളത്തിലും ഗോവയിലുമാണ് ആളുകൾ റോഡരികിൽ വീടുവയ്ക്കണം എന്നു വാശിപിടിക്കുന്നത്.

വികസന പദ്ധതികളോട് സിപിഎം സർക്കാരിന്റെ സമീപനത്തിന് മാറ്റം വരണം . റഷ്യയും ചൈനയും മാറി. മലയാളികൾക്കു വിദ്യാഭ്യാസമുണ്ട്, സാങ്കേതികവിദ്യ അറിയാം.പക്ഷേ, അതൊക്കെ വിദേശത്ത് ഉപയോഗിക്കും. കേരളത്തിലില്ല. പട്ടിണി മാറ്റലാണു നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം. പുതിയ നിക്ഷേപങ്ങൾ വന്നാലേ മൂലധനം ഉണ്ടാവൂ. മൂലധനം ഉണ്ടായാലേ പദ്ധതികൾ വരൂ. പദ്ധതികൾ വന്നാലേ തൊഴിലവസരം ഉണ്ടാകൂ.അതുണ്ടായാലേ പട്ടിണി മാറ്റാനാകൂ. മുടന്തൻന്യായങ്ങൾ പറഞ്ഞു പദ്ധതികളെ എതിർത്താൽ മലയാളികളുടെ ഇനിയുള്ള തലമുറകളും വിദേശത്തുപോയി പണിയെടുക്കേണ്ടി വരും.

കണ്ണു ദാനം ചെയ്യാം; കാഴ്ചപ്പാട് ദാനം ചെയ്യാനാവില്ലല്ലോ. റോഡ് പണിയാൻ ഭൂമിയില്ലെങ്കിൽ ജലമാർഗവും സ്കൈ ബസും നോക്കണം.മലയാളികളുടെ മനോഭാവത്തിന് മാറ്റംവരണം പില്ലറുകളിൽ ആകാശത്തുകൂടി നീങ്ങുന്ന ഡബിൾ ഡക്കർ സ്കൈ ബസുകൾ ഇന്ത്യയിൽ നിർമിക്കാൻ പോകുന്നു. മെട്രോയും ലൈറ്റ് മെട്രോയും നിർമിക്കുന്നതിന്റെ നാലിലൊന്നു ചെലവിൽ സ്കൈ ബസ് പദ്ധതി നടപ്പാക്കാം. തൂണുകൾ സ്ഥാപിക്കാൻ റോഡിനു നടുവിൽ ചെറിയ സ്ഥലം മതി. ദേശീയപാതയുടെ മീഡിയനുകളിൽ തൂണുകൾ സ്ഥാപിക്കാൻ അനുമതി നൽകും. മനോഹരമായ കേരളത്തിൻറെ പരിസ്ഥിതി സംരക്ഷിച്ചുവേണം ഗതാഗത വികസനം. സോളർ വൈദ്യുതി, കാറ്റിൽനിന്നുള്ള വൈദ്യുതി തുടങ്ങിയ പദ്ധതികൾ പ്രോത്സാഹിപ്പിച്ച് വൈദ്യുതവാഹനങ്ങൾ വ്യാപകമാക്കണം. പൊതുഗതാഗത സംവിധാനം വിപുലമാക്കണം. എല്ലാറ്റിനും സാങ്കേതികവിദ്യ ലഭ്യമാണ്, പണവുമുണ്ട്. കാഴ്ചപ്പാടും മനോഭാവവുമാണ് പ്രധാനം .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: