Pages

Tuesday, June 11, 2019

സഹോദങ്ങളെ തമ്മിൽ അടിപ്പിക്കുന്ന വിദേശ പിതാക്കന്മാർ


സഹോദങ്ങളെ  തമ്മിൽ അടിപ്പിക്കുന്ന വിദേശ  പിതാക്കന്മാർ

പുരാതന മലങ്കര സഭയിൽ   പ്രശ്‌നം സൃഷ്‌ടിക്കുന്നത്‌ ആരാണ് ? സത്യം അറിയാൻ  പൊതുജനങ്ങക്ക്  കഴിയുന്നില്ല . ഇരുവിഭാഗത്തിനും തമ്മിൽ വിശ്വാസത്തിന് എന്തു വിശ്വാസം ? അന്ത്യോക്യ വിശ്വാസം  എന്ന് ഒന്നുണ്ടോ ?1995 വരെ വിശ്വാസകാര്യം സഭാകേസിൽ ഉണ്ടായിരുന്നോ ? AD  52     കേരളത്തിൽ എത്തിയ മാർത്തോമ്മ ശ്ലീഹ  സ്ഥാപിച്ച  സഭയാണ് മലങ്കര സഭ .അന്ന് ക്രിസ്തുമതത്തിൽ ചേർന്നവർ  കേരള നസ്രാണികൾ  എന്നാണ് അറിയപ്പെട്ടത് .ഹൈന്ദവ സഹോദരങ്ങളുടെ  ആചാരാനുഷ്‌ടാനങ്ങളാണ്  നസ്രാണികളും പാലിച്ചിരുന്നത് . കേരളത്തിലെ  ഹൈന്ദവ രാജാക്കൻമാർ  ഇവിടുത്തെ നസ്രാണികൾക്ക്  ധാരാളം പദവികളും ബഹുമതികളും  നൽകിയിട്ടുണ്ട് .വ്യാപാരത്തിൻവേണ്ടി  കേരളത്തിൽ വന്ന പോർട്ടുഗീസുകാരും  ഡച്ചുകാരും  ഇംഗ്ലീസ്‌കാരുമൊക്കെത്തന്നെ   ഇവിടുത്തെ  രാജാക്കമാരുടെ  സത്യസന്ധത മുതലെടുത്ത് പതുക്കെ അധികാരം കയ്യാളുകയായിരുന്നു .
 വിദേശികൾ  ഇവിടുത്തെ ക്രിസ്ത്യാനികളെ  നിലവിലുള്ള ആചാരങ്ങളിൽ നിന്നകറ്റി  പല തട്ടുകളിലാക്കി .ഉദയംപേരൂർ സുന്നഹദോസും  കൂനന്കുരിശ് സത്യവും ചരിത്രരേഖകളാണ് .മലങ്കര സഭ ധാരാളം പ്രതിസന്ധികളെ  തരണം ചെയതാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. മലങ്കര നസ്രാണി സഭക്ക് അന്ത്യോക്യൻ  സുറിയാനി സഭയെയും ആശ്രയിക്കേണ്ടിവന്നിട്ടുണ്ട് . സഹായിച്ചവർ പിന്നീട് അധികാരം കൈയ്യാളാൻ  ശ്രമിക്കുകയാണ് .ഇനിയും മലങ്കര സഭയെ വിഭജിക്കാനാണ് ശ്രമം . ഇവിടെ  സ്വത്തും അധികാരവുമാണ്  പ്രശ്‌നം .1995 വരെ വിശ്വാസകാര്യം സഭാകേസിൽ ഇല്ല .പതിറ്റാണ്ടുകളായി നടക്കുന്ന  സഭാക്കേസ്  അവസാനിപ്പിച്ചേ മതിയാകൂ .മലങ്കര സഭാ തർക്കം കേവലം സിവിൽ തർക്കം,മാത്രമാണ് . കേസ് തോറ്റപ്പോൾ  കോടതിയിൽ വിശ്വാസമില്ലന്നു പറയുന്ന  യാക്കോബായക്കാരുടെ നിലപാടി ശരിയല്ല .ഇക്കൂട്ടർക്ക് അന്ത്യോക്യ നിയമങ്ങളാണ്  ബാധകമെങ്കിൽ എന്തിനു കോടതിയെ സമീപിച്ചു?
പരമോന്നത കോടതിയുടെ വിധി അനുസരിച്ച്  ഒരുമിച്ച് പോകുകയാണ് വേണ്ടത് . പരിശുദ്ധ പാത്രിയർക്കീസ് കേരളത്തിൽ വന്ന്  തൻറെ അണികളോട്  ഒരുമിച്ച് പോകാൻ പറയുമെന്ന് കരുതി .പക്ഷെ അതുണ്ടായില്ല ,പകരം  കോടതിയെ വെല്ലുവിളിക്കുകയായിരുന്നു . എന്തുവന്നാലും ചെറുത്തുനിൽക്കാൻ  ആവേശം നൽകുന്ന പ്രസംഗം നൽകി  പരിശുദ്ധ പിതാവ് മടങ്ങിപോകുകയായിരുന്നു . വിഘടിത വിഭാഗത്തിൻറെ  സമരമുറകൾ പുതുമയുള്ളതാണ് .സ്ത്രീകളെ കവചമാക്കി പള്ളിപ്പുറത്തു കയറ്റി  ആത്മഹത്യാ ഭീഷണി മുഴക്കുന്ന സമരം .എന്തിനു  ഈ സമരം ?വിശ്വാസികളെ ആരെയും ബഹു സുപ്രീം കോടതി വിലക്കിയിട്ടില്ല. നാട്ടിൽ കലാപം സൃഷ്ടിക്കാൻ ആരും ശ്രമിക്കരുത് .ഒരു തലമുറയെ കഴിഞ്ഞ ഒരു നൂറ്റാണ്ടു മുഴുവൻ വ്യവഹാരത്തിൽ തളച്ചിടുകയും ഒരു സഭയെ അന്തച്ഛിദ്രത്തിലൂടെ നശിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അന്ത്യോഖ്യാ പാത്രിയർക്കീസുമാർ   ഒരു രാജ്യത്തിൻറെ പാരമ്പര്യവും ഭരണ ഘടനയും മനസിലാക്കാൻ  ശ്രമിക്കണംമലങ്കര മക്കളെ തമ്മിൽ അടിപ്പിച്ച് അധികാരം കൈക്കലാക്കാൻ വരുന്ന  വിദേശ പിതാക്കന്മാരെ  തിരിച്ചറിയാൻ മലയാളികൾക്ക് കഴിയാതെപോകരുത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: