Pages

Friday, May 3, 2019

പാത്രിയർക്കീസ് വിഭാഗം വിശ്വാസികൾ സത്യം മനസ്സിലാക്കി പ്രതികരിക്കണം



പാത്രിയർക്കീസ് വിഭാഗം വിശ്വാസികൾ സത്യം മനസ്സിലാക്കി
പ്രതികരിക്കണം


മലങ്കര സഭയിലെ അസമാധന ത്തിന് കാരണം  ആരാണ് ? വിശ്വാസികൾ  അമിതാവേശം വെടിഞ്ഞ് ചിന്തിക്കുക .എന്തുകൊണ്ടാണ് ആണ് ജൂലൈ മൂന്നിലെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിക്ക് ശേഷം മലങ്കര സമാധാന പൂർണ്ണമാവാത്തത്‌ ?  വിധി അംഗീകരിക്കാൻ എന്താണ് പ്രയാസം ? പൊതുയോഗം തെരഞ്ഞടുക്കപെടുന്നവർ തന്നെ പള്ളിഭരണം  നടത്തില്ല. ആരാധനയിൽ  എന്തെങ്കിലും വ്യത്യാസമുണ്ടോ ? കാര്യങ്ങൾ സുതാര്യമായിപോകുന്നതല്ലേ നല്ലത് . മലങ്കരസഭയിൽ തെരഞ്ഞെടുക്കപെടുന്നവർ മെത്രാന്മാരായി അഭിഷേകം  ചെയ്യുന്നതല്ലേ  നല്ലത് . കാലം മാറിയതൊന്നും അറിയാതെ  ഇപ്പോഴും വിദേശമേൽക്കോയ്മ ആഗ്രഹിക്കുന്നത് അടിമത്വമല്ലേ ?

 കെടുകാര്യസ്ഥതയും, അഴിമതിയും,  കോഴയും സ്വജനപക്ഷപാതവും  പാത്രയയർക്കീസ്‌ വിഭാഗത്തിൽ കൊടികുത്തിവാഴുകയല്ലേ . ഇടുക്കി മെത്രാപോലിത്ത തന്നെ  കാര്യങ്ങൾ തുറന്നു പറഞ്ഞില്ലേ ? സഭാക്കേസ് എന്നെങ്കിലും അവസാനിക്കേണ്ടേ ? സഭ കേസിന്റെ് മറവിൽ കോടികളുടെ അഴിമതി നടത്തുന്ന ഒരു സമൂഹത്തിന് എങ്ങനെ സഭാ സമാധാനത്തെ പറ്റി സംസാരിക്കാൻ സാധിക്കും..അഴിമതിക്കാരുടെ ഒരു വലിയ ലോബി വിഘടിത  നേതൃത്വത്തെ ഹൈ ജാക്ക് ചെയ്തിരിക്കുകയാണ്.. സഭയിൽ സമാധാനം ആഗ്രഹിക്കാത്ത ഇവർ  പരിശുദ്ധ കാതോലിക്കാബാവായെയും  പരിശുദ്ധ സഭയെയും എപ്പോഴും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുകയാണ് .ചോദ്യം ചെയ്യുന്നവരെ അപവാദങ്ങൾ പറഞ്ഞും മുഷ്ടി ബലം കാണിച്ചും അടിച്ച് ഒതുക്കാൻ  ശ്രമിക്കുന്നു .യാക്കോബായ വിഭാഗത്തിലെ  ഇടുക്കി മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ ക്ലിമ്മിസ് തിരുമേനി തന്നെ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്..

വി. മലങ്കര സഭയെ  സദാസമയവും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുമായി  എങ്ങനെ ചർച്ച നടത്തും .നിയമ വ്യവസ്ഥയിൽ കൂടി  തെരഞ്ഞെടുത്ത സമിതികളും  മെത്രാപ്പോലീത്തമാരും അവർക്കുണ്ടോ ?ഏകപക്ഷീയമായി ഏകാധിപതിയെപ്പോലെ പോലെ  പ്രവർത്തിക്കുന്ന ഒരു നേതൃത്വം ത്തിന്‌ എങ്ങിനെ മലങ്കര സഭയുടെ സമാധാനത്തെ പറ്റി ചിന്തിക്കുവാൻ കഴിയും.. അതിനുവേണ്ടി പ്രവർത്തിക്കുവാൻ കഴിയും?..നിയമ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് വ്യക്തമായ ഭരണ സംവിധാനത്തോടെ പ്രവർത്തിക്കുന്ന മലങ്കര സുറിയാനി സഭക്ക്  ഒരു കാര്യത്തിലും എടുത്തുചാടി  തീരുമാനങ്ങൾ എടുക്കാനാവില്ല .അന്ത്യോഖ്യായെ ഇവിടെ ആരും തള്ളിപ്പറയുന്നില്ല .ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത്  ഒരു വിഭാഗം  ജനതയെ മുഴുവൻ അന്ധകാരത്തിലേക്ക് നയിക്കുന്ന ഒരു നേതൃത്വത്തോട്  പൊതുസമൂഹം പ്രതികരിക്കണം .സഭക്ക് നേത്വത്വം നൽകുന്നവർ

വാക്കിലും അർത്ഥത്തിലും അതിൻറെ വിശുദ്ധി കാത്തുസൂക്ഷിക്കണം. നൂറ്റാണ്ടുകളായി പ്രതിസന്ധികളിലൂടെ മുന്നോട്ടു പോകുന്ന ഓർത്തഡോക്സ് സഭയെ തകർക്കാൻ നോക്കുന്നവർ സ്വയം തകരുകയാണ് .വൈദേശിക ബന്ധത്തെ  ആശ്രയിച്ച്  കൂടുതൽ കാലം ആർക്കും  കഴിയാനാകില്ല മലങ്കര സഭയുടെ സ്വത്ത് ആർക്കും കൊണ്ടുപോകാനാവില്ല .അത് ആർക്കും കവർന്ന് എടുക്കാനും ആവില്ല . സർക്കാർ  സത്യത്തിൽ  ഒരു പ്രതിസന്ധിയിലാണ് .അവർ തെറ്റുധരിക്കപ്പെട്ടിരിക്കുകയാണ് .എറണാകുളം ജില്ലയിൽ മാത്രം  ഒതുങ്ങിനിൽക്കുന്ന യാക്കോബായ വിഭാഗത്തെ  സർക്കാർ വോട്ടുബാങ്കായി കാണുന്നു ?പാത്രിയർക്കീസ് വിഭാഗം വിശ്വാസികൾ സത്യം മനസ്സിലാക്കിപ്രതികരിക്കാൻ മനസ്സിലാക്കണം



പ്രൊഫ്. ജോൺ കുരാക്കാർ


No comments: