Pages

Saturday, May 25, 2019

പരിശുദ്ധ പാത്രിയർക്കീസ് ബാവ സമാധാനദൂതൻ ആണോ ?

പരിശുദ്ധ പാത്രിയർക്കീസ് ബാവ സമാധാനദൂതൻ ആണോ ?

സ്ലൈഹീക സന്ദർശനം എന്ന പേരിൽ കേരളത്തിലേക്ക് എഴുന്നുള്ളിയ അന്ത്യോക്യൻ പാത്രിയര്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വതീയൻ സമാധാനദൂതൻ ആയിട്ടാണോ  മലങ്കരയിൽ എത്തിയത് ?.  പതിവ് പോലെ വിവാദ പ്രസ്താവനകളുമായി അദ്ദേഹം  കേരളത്തിൽ നിറഞ്ഞു നിൽക്കയാണ് പരിശുദ്ധ ബാവ മഞ്ഞനിക്കരയിൽ നടത്തിയ പ്രസംഗം ഭാരതത്തിലെ നീതിന്യായ വ്യവസ്ഥതിയെ  വെല്ലുവിളിക്കുന്ന താരത്തിലായിപ്പോയി ."ഒരു വിശ്വാസിയുടെ വിശ്വാസ്സം കാത്തു സംരക്ഷിക്കുന്നത് കോടതിയിലെ ജഡ്ജിമാരല്ല

 മലങ്കര സഭയിലെ കലഹം വിശ്വാസത്തിൻറെ പേരിലാണെന്ന് ആരുപറഞ്ഞു ? സ്വത്തിൻറെ പേരിൽ തന്നെയാണ് . സത്യം ആരും മറച്ചുവയ്ക്കരുത് .സുപ്രീം കോടതി നിയമിച്ച ജഡ്ജി വിളിച്ചു കൂട്ടിയ മലങ്കര സഭയുടെ ആകമാന അംഗങ്ങൾ ഉൾപ്പെട്ട പരുമല അസോസിയേഷനിൽ നിന്നിറങ്ങിപ്പോയത്  എന്തിനാണ് ?വിശ്വാസം സംരക്ഷിക്കാണോ ഇത്രയും കാലം കേസ് നടത്തിയത് ?

സുപ്രീം കോടതിയുടെ പരമോന്നത  വിധി അംഗീകരിക്കാത്തവർ തങ്ങൾക്ക് അനുകൂല വിധിയുണ്ടായപ്പോൾ മറുപക്ഷത്തോട് കാട്ടിയ ക്രൂരത  ഇപ്പോൾ അവർ മറന്നിട്ടുണ്ടാകും ..കൈയ്യൂക്ക് കൊണ്ടും പാത്രിയര്കീസ് ബാവായുടെ മുൻഗാമികളുടെ മുടക്കു കൽപ്പന എന്ന വാറോലകൾ കൊണ്ടുമൊക്കെ മലങ്കരയിലെ പള്ളികളിൽ അസമാധാനത്തിന്റെ വിത്തുകൾ പാകിയത് ആരാണ് ?കട്ടച്ചിറപ്പള്ളിയ്യിൽ കോടതി വിധ നടപ്പിലാക്കിയപ്പോൾ വേദനിച്ചു എന്ന് പറയുന്നവർ കട്ടച്ചിറപള്ളിയിൽ രാത്രിയുടെ മറവിൽ മേൽക്കൂര പൊളിച്ചു താഴിയിറക്കിയതും ഓർമ്മയില്ലേ ?

പിറവത്തു നിന്നും മുളന്തുരുത്തിയിൽ നിന്നും മറ്റു മലങ്കരയുടെ പുണ്യപുരാതന പള്ളികളിൽ നിന്നുമെല്ലാം അക്രമത്തിലൂടെ മലങ്കര വിശ്വാസികളെ ഇറക്കിവിട്ടപ്പോഴൊന്നും  പരിശുദ്ധ പാത്രിയർക്കീസിന് വേദനിച്ചില്ലേ ? അന്നൊന്നും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വാതിലുകൾ ആരും തുറന്നില്ല .
 ഇവിടെ  വിശ്വാസികൾ വഞ്ചിക്കപെടുകയാണ് "വിശ്വാസികൾ വിശ്വാസം സംരക്ഷിക്കാൻ പുതിയ പള്ളികൾ വച്ചു മാറട്ടെ " എന്ന  പരിശുദ്ധ ബാവയുടെ പ്രസ്താവന ആശ്വാസം പകരുന്നതാണെങ്കിലും അത് യാക്കോബായ വിശ്വാസികളെ സാമ്പത്തികമായി തകർക്കും . പള്ളിസ്ഥാപിക്കുന്നതിന് കോടികൾ എങ്ങനെ കണ്ടെത്തും ? അതിന്  അനുമതി ലഭിക്കുമോ ?

വീണ്ടും ഒരു വിഭാഗം ജനതയെ വ്യവഹാരങ്ങളിലേക്കു ഇനിയും തള്ളിയിടണമോ ? കോടതി വിധികളാൽ മലങ്കരക്കു തിരികെ ലഭിച്ച പള്ളികളിൽ വ്യവഹാരങ്ങൾ നടത്താൻ ഇനിയും ഒരു തലമുറയെ ബലി കൊടുക്കരുത് .  കേരള സർക്കാർ  വിധി നടപ്പിലാക്കാൻ വൈകുന്നതാണ് വ്യവഹാരങ്ങൾ ചില പള്ളികളിൽ അവസാനിക്കാതിരിക്കാൻ  കാരണം .രാജ്യനിയമത്തെ വെല്ലുവിളിച്ചു സംസാരിക്കാൻ ആരെയും അനുവദിക്കാൻ പാടില്ല
 ഇവിടുത്തെ കലഹം  വിശ്വാസത്തിൻറെ പേരിലല്ല . ഒരേ വിശ്വാസം , ഒരേ വേഷം .പള്ളി സ്വത്തിന്റെ അവകാശം ആർക്കു എന്നതു മാത്രമാണ്  ഇവിടുത്തെ വിഷയം. അക്കാര്യം പരമോന്നത കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. വിധി എന്താണന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവ മനസിലാക്കിയാൽ മാത്രം മതി.ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വെല്ല് വിളിക്കാൻ  ആരെയും അനുവദിക്കരുത് .ബഹു.സുപ്രീം കോടതിയുടെ നിയമം ഒരോ പൗരനും പാലിക്കേണ്ടതും, അനുസരിക്കേണ്ടതുമാണ് .സത്യം മനസിലാക്കാൻ വിശ്വാസികൾക്ക് മനസ്സുണ്ടാകണം



പ്രൊഫ്. ജോൺ കുരാക്കാർ

No comments: