Pages

Wednesday, May 1, 2019

യാക്കോബായവിഭാഗത്തിൽ കലഹം: ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഭരണച്ചുമതല ഒഴിഞ്ഞു


യാക്കോബായവിഭാഗത്തിൽ കലഹം:
ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഭരണച്ചുമതല ഒഴിഞ്ഞു

യാക്കോബായ വിഭാഗം നിലനിൽപ്പിനുവേണ്ടി പാടുപെടുകയാണ് .കേരള സർക്കാർ ഒത്താശയിൽ എത്രകാലം മുന്നോട്ടുപോകും .ഭാരതത്തിൻറെ പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കാതെ എത്രകാലം പോകും .അക്രമത്തിലൂടെ  ഒന്നും നേടാൻ കഴിയില്ല  റോമൻ കത്തോലിക്കർ ഓർത്തഡോക്സ് സഭയെ കളിയാക്കി വിളിച്ചുതുടങ്ങിയ ഒരു വിളി പേരാണ്  യാക്കോബായ എന്നത് .സത്യങ്ങൾ അംഗീകരിക്കാൻ എല്ലാവരും തയാറാകണം .ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണം .ഇഷ്‌ടക്കാർക്ക് മെത്രാൻപട്ടം നൽകി മലങ്കരയിലേക്കു അയച്ചതാണ്  ഇത്രയധികം പ്രശ്‍നങ്ങൾ സൃഷ്‌ടിച്ചത്‌ . സർക്കാരിൻറെ താൽകാലിക ഒത്താശ വിഘടിതവിഭാഗത്തെ എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്നു . സർക്കാർ പലപ്പോഴും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു .

കേരളത്തിൽ  ഏതാനം ജില്ലകളിൽ മാത്രം മൊതുങ്ങികൂടുന്ന ഈ വിഘടിത വിഭാഗത്തെ  സർക്കാർ  താങ്ങുന്നത് എന്ത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ്  വിധി നടപ്പിലാക്കാൻ ശ്രമിക്കുന്ന .മേപ്രാൽ, മുടവൂർ പള്ളികളിൽ ചിലർ  മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് .നൂറുകണക്കിന്  യാക്കോബായ യുവാക്കൾ കേസുകളിൽ അകപ്പെട്ട് അവരുടെ ഭാവി നശിക്കുകയാണ് . പള്ളികളിൽ  ഓരോന്നായി വിധി നടപ്പിലാക്കികൊണ്ടിരിക്കെ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ യാക്കോബായ സഭ ഭരണച്ചുമതല ഒഴിയുകയാണ് . സഭാഭരണത്തിന് മൂന്ന് മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചു. സഭയില്‍ നിലനില്‍ക്കുന്ന ആഭ്യന്തരപ്രശ്നങ്ങളാണ് രാജിക്കു കാരണം.സഭാപദവികള്‍ ഒഴിയാന്‍ ശ്രേഷ്ഠബാവ സന്നദ്ധ പ്രകടിപ്പിച്ചു തുടങ്ങിയിട്ട് ഏറെ നാളായങ്കിലും സഭയില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളാണ് കത്ത് അയച്ച് മൂന്നുദിവസത്തിനകം  പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ രാജി അംഗീകരിക്കാന്‍ കാരണം.

അന്ത്യോക്യ പാത്രിയർക്കീസിന്റെ  ഇന്ത്യൻ സഭയിൽ പരമാധികാരം  ഇഷ്‌ടപ്പെടുന്നവരാണ്‌  മലങ്കരസഭയിലെ വിഘടിതവിഭാഗം യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെയും കേസിലെ തോൽവികളെയും തുടർന്നാണ് സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ സ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച് പാത്രയാർക്കീസ് ബാവയ്ക്ക് കത്ത് നൽകിയത്.നൂറ്റാണ്ടുകൾ  പഴക്കമുള്ള  പള്ളിത്തർക്കത്തിലാണ്  പരമോന്നത കോടതി ഉത്തരവ്  വന്നരിക്കുന്നത്  ഭാരതത്തിൻറെ പരമോന്നതകോടതിയുടെ വിധി അനുസരിക്കാൻ  പരിശുദ്ധ പാത്രിയർക്കീസ് ബാവ  തൻറെ സമൂഹത്തോട് പറയുകയാണ് വേണ്ടത് .മലങ്കരസഭയുടെ സ്വത്തുക്കൾ   മലങ്കര മെത്രാപ്പോലീത്തയും-കിഴക്കിൻറെ കാതോലിക്കയും"  കൈകാര്യം ചെയ്യുവാൻ  പ്രാപ്തരാണ്. പരിശുദ്ധ പാത്രിയർക്കീസ് ബാവായെ   തങ്ങളുടെ ആത്മീക പരമാധികാരിയായി  ഇന്ത്യൻ ഓർത്തഡോൿസ് സഭ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്  കലഹത്തിന് കാരണം സ്വത്ത് മാത്രമാണ്  ഇന്ത്യൻ സഭയുടെ സ്വത്ത് മലങ്കര മെത്രാപ്പോലീത്താ കൈകാര്യം ചെയ്യട്ടെ .



പ്രൊഫ്. ജോൺ കുരാക്കാർ


No comments: