Pages

Thursday, April 18, 2019

തുലാഭാരം പള്ളികളിൽ


തുലാഭാരം പള്ളികളിൽ



തുലാഭാരം പള്ളികളിൽ നടത്തുന്നതിനെ കുറിച്ച് വിശ്വാസികളിൽ അഭിപ്രായഭിന്നതയുണ്ട് .കേരള ക്രിസ്‌ത്യാനികൾ മഹാഭൂരിപക്ഷവും ഹൈന്ദവർ തന്നെയായിരുന്നു. ഒന്നാം നൂറ്റാണ്ടുമുതൽ  തന്നെ ക്രൈസ്തവസഭ  കേരളത്തിലുണ്ട്  ഉദയംപേരൂർ സുനഹദോസുവരെ ഹൈന്ദവ ആചാരങ്ങൾ തന്നെയാണ് കേരള ക്രിസ്ത്യാനികളും പിന്തുടർന്നിരുന്നത് . പല  പള്ളികളും അമ്പലപള്ളികൾ  എന്നാണ് ഇന്നും അറിയപ്പെടുന്നത് പള്ളിക്ക് വരുമാനം ഉണ്ടാകുന്ന, വിശ്വാസികൾ ഇഷ്‌ടപ്പെടുന്ന ഏതുമാർഗ്ഗവും  സ്വീകരിക്കുന്നതിൽ തെറ്റില്ല .കാലഘട്ടത്തിനു അനുസരിച്ച് മാറ്റങ്ങൾ അനിവാര്യമാണ്
ഓരോ പള്ളികളിലും  വിശ്വാസികൾ വർഷങ്ങൾക്കു മുൻപ്  പ്രാർത്ഥനയോടെ മുതിര , പഞ്ചസ്സാര , അരി , അടയ്ക്ക , കയർ , പഴം എന്നിങ്ങനെ നിരവദി വഴിപാടുകൾ പെരുന്നാൾ സമയത്ത് കൊണ്ട് വരാറുണ്ടായിരുന്നു .പഴഞ്ഞി പള്ളിയിലും  കൊരട്ടിപള്ളിയിലും  തുലാഭാരം  വർഷങ്ങളായി നടത്തിവരുന്നു. സിറോ മലബാർ സമൂഹത്തിന്റെതായ കൊരട്ടിപള്ളി   1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട് എങ്കിലും അറിയപ്പെടുന്ന രേഖകൾ ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലേതു മാത്രമാണ് ] പൂവൻകുല നേർച്ച. മുട്ടിലിഴയൽ നേർച്ച എന്നിവ ഇവിടുത്തെ പ്രധാന നേർച്ചകൾ.ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളികളില്‍ പഴഞ്ഞിയില്‍ മാത്രമാണ് തുലാഭാര വഴിപാടുള്ളതെന്ന്.നേന്ത്രപ്പഴം, പൂവന്‍പഴം, ചെങ്കദളി, ശര്‍ക്കര, കരിക്ക്, പഞ്ചസാര, തുടങ്ങിയവയാണ് വഴിപാടിന് ഉപയോഗിക്കുന്നത്. പള്ളിവികാരിയുടെ സാന്നിധ്യത്തിലാണ് വഴിപാട് അര്‍പ്പിക്കുന്നത്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: